വിദ്യാഭ്യാസം പ്രത്യയശാസ്ത്ര ചിന്തകൾ
By: സി.പി. ചെറിയമുഹമ്മദ്

ഒരു ജീവൽ വിഷയമാണ് വിദ്യാഭ്യാസം. വിപുലമായ അർത്ഥ തലങ്ങളും വ്യത്യസ്തമായ വിഭാവനകളും വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയാണ്. ഭദ്രമായ ഒരു സൈദ്ധാന്തിക അടിത്തറയും നിരണിതമായ മൂല്യ സങ്കൽപങ്ങളും ഈ വിഷയത്തെ ചേതോഹരമാക്കുന്നു. ദേശീയ ലക്ഷ്യങ്ങളും ലോകൈക വീക്ഷണഗതിയും ഇതോടൊപ്പം ചേരുമ്പോൾ വിദ്യാഭ്യാസമെന്നത് ഏറ്റവും സങ്കീർണവും ശ്രമകരവുമായ ഒരു സാമൂഹാഭ്യാസമായി മാറുന്നു.
കാലത്തോളം പഴക്കം വിദ്യാഭ്യാസത്തിനുണ്ട്. അക്ഷരങ്ങൾ പിറവിയെടുക്കുന്നതിന് മുമ്പ് ആദിമ നിവാസികളുടെ കണ്‌ഠത്തിൽ നിന്ന് ചില ശബ്ദവീചികളാണ് പുറത്തു വന്നത്. ലോകർക്കെല്ലാം ഒരേപോലെ ഗ്രഹിക്കാവുന്ന ആംഗ്യഭാഷയും ഇതോട് ചേർന്നപ്പോൾ പുതിയൊരു ഭാഷാ സംസ്കാരത്തിന്റെ പിറവിയായി. ആശയ വിനിമയത്തിന്റെ പ്രായോഗിക ഉപാധിയായി ആംഗ്യഭാഷ മാറി. വിളിയുടെയും തെളിയുടെയും ആദ്യാക്ഷരങ്ങൾ ശബ്ദമായി പുറത്തു വന്നിരുന്ന സ്ഥാനത്ത് ക്രമബദ്ധമായ മാറ്റങ്ങൾ വന്നു. അർത്ഥമുള്ള പദവിന്യാസമുണ്ടായി. ആശയവിനിമയത്തിന്റെ ശക്തമായ മാധ്യമമായി സംസാരഭാഷ രൂപംകൊണ്ടു. ക്രമേണ, കാട്ടുമൃഗങ്ങളെ മയപ്പെടുത്താനും കൂടെ കൂട്ടാനും കഴിഞ്ഞ പ്രാകൃത മനുഷ്യനിൽ
സഹകരണവാഞ്ച പ്രകടമായി.
കൃഷിയുടെ സാധ്യത പരീക്ഷിച്ചു വിജയിച്ചതോടെ സ്ഥിരതാമസവും അതുവഴി സാമൂഹ്യ ജീവിതാരംഭവും ഉണ്ടായി. തീയും ഇരുമ്പും ചക്രവും കൂട്ടിനു വന്നപ്പോൾ മാറ്റങ്ങൾ ദ്രുതഗതിയിലായി. ജീവശാസ്ത്രത്തിന്റെ വിജയകരമായ പ്രയാണം മനുഷ്യകുലങ്ങളായി രൂപപ്പെട്ടു. പിന്നെയും യുഗാന്തരങ്ങളിലൂടെ മനുഷ്യ ജീവിതമൊഴുകിയപ്പോൾ സംസാര ഭാഷയ്ക്ക് ലിഖിത രൂപമുണ്ടായി. ലിപിയുടെ കണ്ടുപിടുത്തത്തോടെ ഭാഷവ്യവഹാര ശാസ്ത്രത്തിന് പുതിയ മാനവും വന്നു. അച്ചടി കണ്ടുപിടുത്തത്തിനു സഹസ്രാബ്ദങ്ങൾ കാത്തിരുന്നെങ്കിലും അതൊടെ ഭാഷയോടൊപ്പം സാഹിത്യ സാംസ്കാരിക പ്രചാരണങ്ങളും മനുഷ്യ ജീവിതത്തിൽ ഒരു പുതുയുഗപ്പിറവിയായി പരിണമിച്ചു.
പ്രാകൃത മനുഷ്യന്റെ ബുദ്ധിപരമായ കഴിവുകളിൽ വന്ന സാരമായ പുരോഗതി വൈജ്ഞാനിക വിപ്ലവത്തിലേക്കും ജനിതക മാറ്റത്തിലേക്കും വഴിതെളിച്ചു. കാർഷിക വിപ്ലവം വ്യവസായിക വിപ്ലവത്തിനും വഴി മാറി. അതുവഴി മനുഷ്യ ജീവിതത്തിൽ വന്ന മാറ്റം അത്ഭുതകരമായിരുന്നു. വിദ്യാഭ്യാസവും ചിന്തയും ചേർന്നൊരുക്കുന്ന സാമൂഹിക നിർമിതി (സോഷ്യൽ എഞ്ചിനീയറിംഗ്) ഉണ്ടായി. ഇതെല്ലാം ശാസ്ത്രീയ വിപ്ലവത്തിനു നാന്ദി കുറിച്ചു. മാർക്കറ്റുകൾ പാരമ്പര്യങ്ങളുടെ തിരുശേഷിപ്പുകളായ കുടുംബം, സമുദായം എന്നിവയിൽ വലിയ പരിവർത്തനമുണ്ടാക്കി. പാരമ്പര്യവാദത്തെ കടപുഴക്കിയെറിയുന്ന ആധുനിക ഫാഷൻ ഭ്രമങ്ങളെ മാർക്കറ്റുകൾ പ്രോത്സാഹിപ്പിച്ചു. സാമൂഹിക സഹകരണത്തിന്റെ പുതിയ ഇടങ്ങൾ തേടിയ മർത്ത്യൻ അതിജീവനത്തിന്റേയും പ്രത്യുൽപ്പാദനത്തിന്റെയും നിറവിൽ അത്ഭുതങ്ങൾ കാട്ടി.
ശാസ്ത്ര വിപ്ലവത്തിന്റെ വീഥിയിൽ നിന്ന് ഒരു പുതിയ സമ്പദ്ഘടന നാട്ടിൽ രൂപപ്പെടാൻ തുടങ്ങി . കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലെ പുതിയ വികാസം ഇതിനെ ത്വരിതപ്പെടുത്തിയതോടെ നോളജ് എക്കണോമി (Knowledge economy) എന്ന പുതിയ ഒരു സമ്പദ്ഘടന തന്നെ രൂപം കൊണ്ടു. ജോമറ്റെനിൽ നടന്ന ലോകവിദ്യാഭ്യാസ മീറ്റ് വിജ്ഞാനത്തിന്റെ സാമ്പത്തിക മൂല്യം പഠനവിധേയമാക്കുകയുണ്ടായി. വിദ്യാഭ്യാസത്തെ ഒരു ലാഭം കൊയ്യും പ്രവർത്തിയായി ആ സമ്മേളനം വിലയിരുത്തി. 21-ാം നൂറ്റാണ്ടിലെ ആഗോള സമ്പദ് ഘടനയിലെ മുഖ്യപങ്കാളിയായ് ആ സമ്മേളനം വിദ്യാഭ്യാസത്തെ കണ്ടു.സാങ്കേതിക രംഗത്തെ വിപ്ലവവും വിവര കൈമാറ്റത്തിലെ നൂതന മാറ്റങ്ങളും വൈജ്ഞാനിക സമ്പദ്ഘടനയുടെ അടിസ്ഥാനമായും നിരീക്ഷിക്കപ്പെട്ടു.
ആഗോളവൽക്കരണവും വിദ്യാഭ്യാസവും വേറിട്ടു നിൽക്കുന്നത് വ്യത്യസ്ത മൂല്യസങ്കൽപ്പങ്ങളിലാണ്. ആഗോളവൽക്കരണം മാർക്കറ്റ് മൂല്യത്തെ മാത്രം അടിസ്ഥാനമാക്കുമ്പോൾ നൈതിക സനാതന മൂല്യങ്ങൾക്കു വേണ്ടിയാണ് വിദ്യാഭ്യാസം നിലക്കൊള്ളുന്നത്. ലോകം വിദ്യാഭ്യാസ സമ്മേളത്തിൻ്റെ വക്താക്കൾക്ക് വിദ്യാഭ്യാസത്തെ കേവലമായ ഒരു കച്ചവടച്ചരക്കായി മാത്രം കാണാൻ കഴിഞ്ഞതിലെ അയുക്തിയെ തിരിച്ചറിഞ്ഞേ പറ്റൂ. ലീഡ് ഫോർത്ത് എന്നർത്ഥം കിട്ടുന്ന 'എഡ്യൂക്കറേ' (Educare) എന്ന ഒരു ലാറ്റിൻ പദത്തിൽ നിന്നു ഉൽഭവിച്ച എഡ്യൂക്കേഷന്റെ സ്വത്വത്തെ തിരിച്ചറിയാത്ത വിദ്യാഭ്യാസ പദ്ധതികളും പ്രവർത്തനങ്ങളും വിഫലം മാത്രമല്ല വിധ്വംസപരവുമാണത്. വിദ്യാഭ്യാസ തത്വ ശാസ്ത്രത്തിന്റെ ആമുഖത്തിൽ പ്രശസ്ത ചിന്തകൻ ജോൺ ഡിവി വിദ്യാഭ്യാസത്തെ ഫോസ്റ്ററിംഗിനും നർച്ചറിംഗിനും കൾട്ടിവേറ്റിംഗ് പ്രക്രിയയായി നിരീക്ഷിക്കുന്നു. ഈ പദത്രയങ്ങൾ വളർച്ചയെ (ഗ്രോത്ത്) സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പാദപഠനം നടത്തുമ്പോൾ മുന്നോട്ട് നയിക്കുന്ന അല്ലെങ്കിൽ വളർത്തുന്ന ഒരു പ്രക്രിയയായി വിലയിരുത്തപ്പെടുന്നു. രൂപം കൊള്ളലിന്റെ, വാർത്തെടുക്കലിന്റെ, ആകൃതി നൽകുന്നതിന്റെ പ്രക്രിയ. അതിലൂടെ അതൊരു സാമൂഹ്യ പ്രവർത്തനമായി (സോഷ്യൽ ആക്ടിവിറ്റി) ആയി മാറുന്നു. വിദ്യാഭ്യാസത്തിന് കൃത്യമായ സൈദ്ധാന്തിക അടിത്തറയുണ്ട്. രാഷ്ട്രസങ്കൽപങ്ങളും ദേശീയ ബോധ തലവും വൈയക്തികവും സാമൂഹികവുമായ ലക്ഷ്യങ്ങളുമുണ്ട്. വിദ്യാഭ്യാസം നേടുന്ന ഒരു വ്യക്തിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വിദ്യ നൽകുന്ന അനുഭവങ്ങൾ അവനിൽ വൈകാരികവും മാനസികവും ബുദ്ധിപരവുമായ അനുകൂലനങ്ങൾ പെയ്‌തിറങ്ങുന്നു. പരിപോഷണം ലഭിച്ച ഈ വ്യക്തിയുടെ അനുകൂല ഭാവങ്ങൾ സമൂഹപ്രസരണം നടത്തുന്നു. ക്രമേണ സാമൂഹ്യ മാറ്റത്തിന്റെ വിത്തുപാകാനും വിജ്ഞാനം ലഭിച്ച വ്യക്തിക്ക് സാധിക്കുന്നതോടെ വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ലക്ഷ്യം നിറവേറ്റപ്പെടുന്നു. തൊഴിൽപരവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ വിദ്യാഭ്യാസ ലക്ഷ്യങ്ങളും ഇതോടൊപ്പം വന്നുചേരുകയും വ്യക്തിയുടെ വ്യക്തിത്വത്തെ അതു ജ്വലിപ്പിച്ചു നിർത്തുകയും ചെയ്യും. തൊഴിൽപരവും സാംസ്‌കാരികവുമായ ലക്ഷ്യം വിദ്യാഭ്യാസം വഴി നേടുന്നതിലൂടെ ആത്മാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പുതിയൊരു തലത്തിലേക്ക് ഈ വ്യക്തി എത്തിച്ചേരുന്നു. ജനോപകരമായ പ്രവർത്തിയിലൂടെ ഇതും സമൂഹത്തിനും ഗുണപ്രദമായി പരിണമിക്കുന്നു.
ചുരുക്കത്തിൽ വിദ്യാഭ്യാസമെന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസത്തിനുള്ള ഒറ്റമൂലിയാണ്.