ഡിഎംകെയും മുസ്‌ലിം ലീഗും ഹൃദയം കൊണ്ട് ഐക്യപ്പെട്ടവർ
By: ഫൈസൽ മാലിക് എ.ആർ നഗർ

"സ്വതന്ത്ര ദ്രാവിഡനാട് രാജ്യം". തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി ദ്രാവിഡർക്ക് ഒരു മാതൃരാജ്യം എന്ന ആവശ്യത്തിനു വേണ്ടി പ്രവർത്തിച്ച സംഘടനയാണ് ദ്രാവിഡനാട് പ്രസ്ഥാനം. പെരിയാർ ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിൽ ദ്രാവിഡ കഴകമാണ് ഇത് ആരംഭിച്ചത്. ദ്രാവിഡനാട് എന്ന സ്വതന്ത്ര രാജ്യത്തിനു വേണ്ടി നിലകൊണ്ട രാമസ്വാമിനായ്ക്കർക്കൊപ്പം സി.എൻ അണ്ണാദുരൈയും കരുണാനിധിയുമടക്കം ഒട്ടേറെ തമിഴ് നേതാക്കളും അണിചേർന്നു. ദ്രാവിഡ കഴകം പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകമായി. അപ്പോഴും ദ്രാവിഡനാടിനായുള്ള ആവശ്യം ശക്തമായി തുടർന്നു. ഡി.എം.കെയുടെ പ്രധാന രാഷ്ട്രീയ അജണ്ടകളിലൊന്നായിരുന്നു ദ്രാവിഡനാട് രാജ്യം.
ഇതേ മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും അധികാരത്തിലേറാൻ ഡി.എം.കെക്ക് കഴിഞ്ഞില്ല. 1957-ൽ സ്വതന്ത്രരായാണ് അവർ ആദ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എട്ടുപേരെ മാത്രമേ വിജയിപ്പിക്കാനായുള്ളൂ. അതിലൊരാൾ കരുണാനിധിയായിരുന്നു. 1962-ലെ തെരഞ്ഞെടുപ്പിലും മുന്നിലെത്താനായില്ല. 50 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഭൂരിപക്ഷം സീറ്റുകളും നേടി കോൺഗ്രസ് വീണ്ടും ഭരണത്തിലേറി. അധികാരം വിദൂര സ്വപ്നമായി അവശേഷിച്ചു കൊണ്ടിരുന്നു.
അവിടെയാണ് പരിപൂർണ്ണ ദേശസ്നേഹിയായ ഖാഇദെമില്ലത്ത് രക്ഷകനായി അവർക്കു മുമ്പിൽ ഒരു ഫോർമുല അവതരിപ്പിക്കുന്നത്. സ്വതന്ത്ര രാഷ്ട്രവാദം ഉപേക്ഷിക്കുകയാണെങ്കിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ഡിഎംകെയുമായി സഹകരിക്കാം. ഖാഇദെമില്ലത്തിന്റെ നിർദ്ദേശത്തെ മറുത്തൊന്നും ആലോചിക്കാതെ സ്വീകരിക്കാനുള്ള ഹൃദയബന്ധം സി.എൻ അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ നേതാക്കൾക്കുണ്ടായിരുന്നു.
ഖാഇദെമില്ലത്തിന്റെ നിർദ്ദേശവും ഇന്ത്യ-ചൈന യുദ്ധവും മറ്റും കൊണ്ട് പാർട്ടി പരിപാടിയിൽ നിന്ന് ദ്രാവിഡനാട് എന്ന ആവശ്യം പിൻവലിക്കാൻ ഡി.എം.കെ തീരുമാനിച്ചു. 1967ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിനോടൊപ്പം സഖ്യം ചേർന്ന് മത്സരിച്ച ഡി.എം.കെ അന്നാദ്യമായി തമിഴ്നാടിന്റെ അധികാര സ്ഥാനത്തെത്തി. 138 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷത്തിൽ അണ്ണാദുരൈ തമിഴ്നാടിന്റെ പ്രഥമ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായി. 1969ൽ അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്ന് കരുണാനിധി അധികാരമേറ്റെടുത്തു.
മുഖ്യമന്ത്രിയായ കരുണാനിധി എല്ലാ മന്ത്രിമാർക്കും ഒരു നിർദ്ദേശമയച്ചു. ഓഫീസുകളിൽ പോകുന്നതിനുമുമ്പ് മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിച്ചേരണം. മുഖ്യമന്ത്രിയും മന്ത്രിമാരും നേരെ ഖാഇദെമില്ലത്തിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമേ ഓഫീസുകളിൽ പോകാവൂ"
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കരുണാനിധിയുടെ വസതിയിലെത്തിയ മന്ത്രിമാർ ഖാഇദേമില്ലത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഖാഇദെമില്ലത്ത് തന്റെ 'ദയാമൻസിലി'ൽ പഴയ ചാരുകസേരയിൽ നേരിയ ബനിയനും ധരിച്ച് പത്രം വായിച്ചിരിക്കുകയായിരുന്നു. തന്റെ വീടിന്റെ മുന്നിൽ സ്റ്റേറ്റ് കാറുകൾ വന്നുനിന്നതു കണ്ടപ്പോൾ അദ്ദേഹം ഒന്നമ്പരന്നു. കാറിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങി അദ്ദേഹത്തിന്റെ മുന്നിലെത്തി. മന്ത്രി രാജാറാം ഇസ്‌മാഈൽ സാഹിബിനോട് കാര്യം പറഞ്ഞു. ഉടനെ തന്റെ മുന്നിലുണ്ടായിരുന്ന ഒന്നുരണ്ടു കസേരകളിൽ കരുണാനിധിയേയും മറ്റും പിടിച്ചിരുത്തി.
മന്ത്രി രാജാറാമിനെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി ഇസ്‌മാഈൽ സാഹിബ് തെല്ലു ദേശ്യത്തോടെ ശകാരിച്ചു. "താൻ എന്തൊരാളാ, മുഖ്യമന്ത്രിയും മറ്റും വരുന്ന വിവരം നേരത്തെയൊന്ന് ഫോൺ ചെയ്ത് പറഞ്ഞുകൂടെ? കുറച്ചു കസേരകളെങ്കിലും അടുത്ത വീട്ടിൽ നിന്നും വാങ്ങിക്കൊണ്ട് വരാമായിരുന്നല്ലോ. ഇരിക്കാൻ കസേരകളില്ല. കൊടുക്കാൻ ചായപോലും തയ്യാറാക്കിയിട്ടില്ല!" ഇതുകേട്ട് രാജറാം പൊട്ടിച്ചിരിച്ചു. രാജാറാമിന്റെ ചിരികേട്ട് പുറത്തിരുന്ന കരുണാനിധി കാര്യം തിരക്കി. രാജാറാം പറഞ്ഞു. “തലൈവർ കോപിക്കുന്നു. മുൻകൂട്ടി ഫോൺ ചെയ്യാത്തതുകൊണ്ട് ഇരിക്കാൻ കസേരയില്ല, കൊടു ക്കാൻ കാപ്പിയില്ല" ഇതു കേട്ട കരുണാനിധി ഉച്ചത്തിൽ പറഞ്ഞു. "തലൈവരേ, ഇരിക്കാനും കാപ്പികുടിക്കാനുമൊന്നും വന്നവരല്ല ഞങ്ങൾ. അനുഗ്രഹം വാങ്ങാൻ വന്നവരാണ്. ഞങ്ങൾ ഇന്ന് ആദ്യമായി ഓഫീസുകളിൽ പോവുകയാണ്. ഞങ്ങൾക്ക് ഇനി അണ്ണയില്ല (അണ്ണാദുരൈ) തലൈവർ മാത്രം".
സ്റ്റാലിൻ ആശുപത്രിയിൽ അസുഖബാധിതനായി കിടക്കുന്ന ഇസ്മായിൽ സാഹിബിനെ കാണാൻ ആശുപത്രിയിലെത്തിയ കലൈഞ്ജറുടെ സാന്നിധ്യമറിയിച്ചപ്പോൾ അദ്ദേഹം കണ്ണുതുറന്നു. അവശനാണെങ്കിലും കരുണാനിധിയുടെ കൈപിടിച്ചു കൊണ്ട് നേർത്ത സ്വരത്തിൽ ഇങ്ങിനെ പറഞ്ഞു. മുസ്‌ലിം സമുദായത്തിന് താങ്കൾ ചെയ്ത സേവനങ്ങൾക്കെല്ലാം എന്റെ നന്ദി. എന്റെ സമുദായം അരക്ഷിതാവസ്ഥയിലാണ്. അതോര്‍ക്കുമ്പോഴാണ് വിഷമം. മുസ്‌ലിം സമുദായത്തിന്റെ രക്ഷാകവചമാണ് എന്റെ പാര്‍ട്ടി. എന്റെ പാര്‍ട്ടിയോടൊപ്പം താങ്കളുടെ പാര്‍ട്ടിയും എന്നും ഒപ്പമുണ്ടാവുകയാണെങ്കില്‍ എന്റെ ഖൗമിന് പ്രശ്‌നമുണ്ടാവില്ല. വികാരനിർഭരമായ വാക്കുകൾ കേട്ട് ഇസ്മായിൽ സാഹിബിന്റെ കൈ പിടിച്ച് കരുണാനിധി വാക്കുകൾ കിട്ടാതെ വിതുമ്പി.
ചെന്നൈ വാല്ലാജ ജുമാ മസ്ജിദിലേക്ക് ഖാഇദെമില്ലത്തിന്റെ മയ്യിത്ത് കൊണ്ടുപോകുമ്പോൾ മുന്നിൽ ചെരുപ്പു ധരിക്കാതെ നടന്നയാളാണ് കരുണാനിധി.
മണ്ഡലത്തിൽ നേരിട്ട് വന്ന് പ്രചരണം നടത്താതെ തെരഞ്ഞെടുക്കപ്പെട്ട ഖാഇദെമില്ലത്തിനെ കുറിച്ച്, ചന്ദ്രനിലാണ് തെരഞ്ഞെടുപ്പെങ്കില്‍ അവിടെ ചെല്ലാതെയും ഖാഇദെമില്ലത്ത് വിജയിക്കുമായിരുന്നു എന്നാണ് കരുണാനിധി പറഞ്ഞത്.
ഡി.എം.കെയും മുസ്‌ലിംലീഗും തമ്മിലുള്ള ബന്ധം എന്തുമാത്രം ഗാഢമായിരുന്നുവെന്നും തമിഴ് രാഷ്ട്രീയ നേതാക്കൾക്കിടയിൽ ഖാഇദേമില്ലത്തിന്റെ വ്യക്തിത്വം എത്രമാത്രം വിലമതിക്കപ്പെട്ടിരുന്നുവെന്നും ഈ സംഭവത്തിലൂടെ മനസ്സിലാക്കാം. ഇന്നും ആ ബന്ധം അനുസ്യൂതം തുടരുന്നു. മുസ്‌ലിംലീഗ് പാർട്ടിക്കും നേതാക്കൾക്കും വലിയ പരിഗണനയാണ് ഡി.എം.കെ സർക്കാർ നൽകുന്നത്. ഏറ്റവുമൊടുവിൽ തമിഴ്നാട് സർക്കാരിന്റെ 2025-ലെ 'തകൈസൽ തമിഴർ' (വിശിഷ്ട തമിഴൻ) പുരസ്കാരത്തിന് മുനീറെമില്ലത്ത് പ്രൊഫ: കെ.എം ഖാദർ മൊയ്തീൻ സാഹിബിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. തമിഴ് സമൂഹത്തിനും ഭാഷക്കും സംസ്കാരത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് തമിഴ്‌നാട് സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ് "തകൈസൽ തമിഴർ" അവാർഡ്.
എം.കെ സ്റ്റാലിന്റെ വാക്കുകൾ വായിക്കാം: 1967-ൽ തമിഴ്നാട്ടിൽ ദ്രാവിഡ സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ അണ്ണാദുരൈയോടൊപ്പം നിർണായക പങ്കുവഹിച്ച നേതാവാണ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്. മുസ്‌ലിംലീഗും ഡിഎംകെയും ഹൃദയംകൊണ്ട് ഐക്യപ്പെട്ടവരാണ്. ഈ ഐക്യം ആർക്കും തകർക്കാനാവില്ല. മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഈ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് മുസ്‌ലിംലീഗ് പ്രവർത്തകർ എതിരേറ്റത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സുരക്ഷിതത്വത്തിനുമായി ശബ്ദിക്കുന്ന മുസ്‍ലിംലീഗിന് പിൻഗാമികളുടെ അതേപാതയിൽ ഡിഎംകെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും നൽകുന്ന നിറഞ്ഞ പിന്തുണയിൽ ഓരോ മുസ്‌ലിംലീഗ് പ്രവർത്തകനും അഭിമാനിക്കാം.