VOL 03 |

ജനങ്ങളുടെ സ്വരം - കവിത

By: തംജിദ കെ.ടി കണ്ടിയിൽ

ജനങ്ങളുടെ സ്വരം - കവിത
പകല്‍ സൂര്യനു ചൂട് പിടിച്ച
കാലഘട്ടങ്ങളിൽ ജനിച്ചൊരു നീതി,
നാടിന്റെ നാൾവഴികളിൽ തിളങ്ങുന്ന
മുസ്ലിം ലീഗ് വിശ്വാസത്തിന്റെ വീഥി.

പള്ളിക്കു പിന്നിൽ പരിചയപ്പെട്ട
വിദ്യയുടെ വെളിച്ചം പടർത്തി നീ,
ഒരു ജനതയുടെ സ്വപ്നങ്ങൾക്ക്
സാഹചര്യങ്ങൾ സൃഷ്ടിച്ച ജീവിത പാതയീ.

ഖിലാഫത്ത് ചുവപ്പു പടരുമ്പോൾ
തണലായി നിന്നത് ഒരു ചിന്തയാണ്,
പൗരാവകാശവും ജനാധിപത്യവും
പാലിപ്പിച്ച് മുന്നേറുന്ന ഒരു നിമിഷമാണ്.

സമത്വത്തിന്റെ കവചമണിഞ്ഞ്
ഭക്ഷ്യവും ബോധവുമേകുന്ന കൈ,
ഇന്നും വോട്ടെടുപ്പിൽ മാത്രംല്ല
മനസുകളിലുമുണ്ട് അവരുടെതായ്.

പ്രശ്‌നങ്ങൾ ഇല്ലെന്നല്ല, എന്നാൽ
പടിയിറങ്ങിയതല്ല പ്രമാണം,
നല്ലതിനും വൃത്തിയുള്ളതിനും വേണ്ടി
ഉണ്ടാകണം ഓരോ പൗരന്റെയും നിയമം.