വോട്ടിരട്ടിപ്പിന്റെ ഫാസിസ്റ്റ് വഴികൾ
By: ഷരീഫ് സാഗർ

ദേ, അടുത്തെത്തിക്കഴിഞ്ഞു കെട്ടോ. മൂന്നാല് ലക്ഷണങ്ങൾ കൂടി ബാക്കിയുണ്ടെന്ന് കരുതി കാത്തിരിപ്പായിരുന്നല്ലോ. ക്ലാസ്സിക്കൽ ഫാസിസം വന്നിട്ടില്ലെന്ന് വരുത്താനുള്ള പ്രബന്ധരചനയിൽ ആയിരുന്നല്ലോ. എന്നാലിതാ, തെരഞ്ഞെടുപ്പിലെ കൃത്രിമം എന്ന അതിപ്രധാന കടമ്പയും പിന്നിട്ട് ഫാസിസം ഇന്ത്യൻ ജനാധിപത്യത്തെ വിഴുങ്ങിയിരിക്കുന്നു. ഫാസിസത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് പഠിച്ചവരെല്ലാം പ്രധാനമായും എണ്ണിയ ഒന്ന് തെരഞ്ഞെടുപ്പിലെ കൃത്രിമമാണ്. രാജ്യത്ത് സംഭവിക്കാൻ ബാക്കിയുള്ള ഒന്നായിരുന്നു അത്. അതും സംഭവിച്ചിരിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. ഇന്ത്യൻ ജനാധിപത്യം വെന്റിലേറ്ററിലാണെന്ന് ബോധ്യപ്പെടുന്ന അവതരണമായിരുന്നു അത്. ഓരോ ജനാധിപത്യവാദിയും വിറയലോടെ കേട്ട വാർത്തയായിരുന്നു അത്.
രാഹുൽ ഗാന്ധി പറഞ്ഞത്
രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: ഞാൻ ഒരു രാഷ്ട്രീയ കുടുംബത്തിലാണ് ജനിച്ചത്. 1980-കളിൽ ഞാനും പ്രിയങ്കയും വീട്ടിൽ പശ ഉണ്ടാക്കുമായിരുന്നു. രാത്രിയിൽ ഞങ്ങൾ പുറത്തുപോയി പോസ്റ്ററുകൾ ഒട്ടിക്കുമായിരുന്നു. കഴിഞ്ഞ 20 വർഷമായി ഞാൻ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പഠിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പോളിങ് എങ്ങനെയാണ് നടക്കുന്നത്, പോളിങ് ബൂത്ത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, വോട്ടർ പട്ടിക, ഫോം 17... ഇതെല്ലാം എനിക്ക് നന്നായി അറിയാം.
കുറച്ച് കാലം മുമ്പ് എന്തോ കുഴപ്പമുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. തെരഞ്ഞെടുപ്പിന്റെ തരംഗം ഒരു തരത്തിലും ഫലം മറ്റൊരു തരത്തിലുമാണ് വരുന്നത്. ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് എനിക്ക് ഓർമയുണ്ട്. പിന്നീട് സ്ഥാനാർഥിയോട് ഞാൻ പറഞ്ഞു, റോഡ് ഷോ നടന്ന സ്ഥലത്ത് ആയിരങ്ങളെത്തി. പക്ഷേ, പോളിങ് ബൂത്തിൽ അതിന്റെ ഫലം കണ്ടില്ല. ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും ഫലങ്ങൾ നോക്കിയപ്പോൾ ഉറപ്പായും എന്തോ കുഴപ്പമുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഭാരത് ജോഡോ യാത്രക്ക് ശേഷം രാജ്യം വലിയ പിന്തുണയാണ് കോൺഗ്രസിന് നൽകിയത്. എന്നാൽ ലഭിച്ചത് 65 സീറ്റുകൾ. അസാധ്യം! മഹാരാഷ്ട്രയിൽനിന്ന് ഞങ്ങൾക്ക് തെളിവുകൾ ലഭിച്ചു. നിയമസഭക്കും ലോക്‌സഭക്കുമിടയിൽ മാന്ത്രികമായി പുതിയ വോട്ടർമാർ പ്രത്യക്ഷപ്പെടുന്നു. ഈ പുതിയ വോട്ടുകളെല്ലാം ബി.ജെ.പിക്ക് പോകുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനോട് വോട്ടർ പട്ടികയും സി.സി.ടി.വി ഫൂട്ടേജും ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല. അതോടെ സംശയം ബലപ്പെട്ടു. ശേഷം ഒരു ടീമിനെ നിയോഗിച്ച് ഒരു മണ്ഡലം പഠിക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ ഡാറ്റ നൽകാതെ ലക്ഷക്കണക്കിന് ഷീറ്റുകളിലാണ് കമ്മിഷൻ വോട്ടർ പട്ടിക നൽകിയത്. അഞ്ച് മുതൽ ഏഴ് സീറ്റുകളിൽ വരെ പഠനം നടത്താൻ തീരുമാനിച്ചു. കുന്ന്കൂട്ടിയ ഷീറ്റുകൾ ആയതിനാൽ ഒരു നിയമസഭാ മണ്ഡലം പഠിക്കാൻ ആറ് മാസം സമയമെടുത്തു. ഡിജിറ്റൽ ഡാറ്റ കിട്ടിയിരുന്നെങ്കിൽ കുറച്ച് കൂടി എളുപ്പത്തിൽ രാജ്യമെങ്ങും ഇത് പരിശോധിക്കാമായിരുന്നു.
നൂറിലധികം സീറ്റുകളിൽ ഇരട്ടിവോട്ട് തട്ടിപ്പ് ഉണ്ടെന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ പത്തോ പതിനഞ്ചോ സീറ്റിൽ തോറ്റിരുന്നെങ്കിൽ രാജ്യം ഭരിക്കുന്നത് ഇന്ത്യ സഖ്യം ആകുമായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രി ആകുമായിരുന്നില്ല.
അന്വേഷണത്തിൽ അഞ്ച് തരം തട്ടിപ്പുകൾ കണ്ടെത്തി. ഒന്ന് ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ ആണ്. അതായത് വോട്ടർ പട്ടികയിൽ ഒരു വോട്ടറുടെ പേര് ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടു. വ്യാജ വിലാസങ്ങളാണ് മറ്റൊന്ന്. ഒരു ചെറിയ വീട്ടിൽ അമ്പതും അറുപതും പേർ താമസിക്കുന്നു. അവരുടെ വ്യക്തിവിവരങ്ങൾ അവ്യക്തമാണ്. ഫോം ആറിലെ കന്നി വോട്ടർമാരിൽ അറുപത് കഴിഞ്ഞവരുമുണ്ട് എന്നതാണ് മറ്റൊന്ന്. ആറ് ലക്ഷത്തിലധികം വോട്ടുകളിൽ ഒരു ലക്ഷം വ്യാജ വോട്ടർമാർ. ഇന്ത്യയിൽ ബി.ജെ.പിക്കൊപ്പം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ട് കൊള്ള നടത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനോട് വ്യക്തമായി ഞാൻ പറയുന്നു. നിങ്ങൾ ചെയ്യുന്നത് രാജ്യദ്രോഹമാണ്. നിങ്ങളെ ഞങ്ങൾ പിടികൂടുന്ന സമയം വരും. വോട്ട് മോഷണം തുറന്ന് കാട്ടുക തന്നെ ചെയ്യും. നിങ്ങൾ രക്ഷപ്പെടില്ല.
ലക്ഷണങ്ങൾ സുവ്യക്തം
ലോറൻസ് ബ്രിട്ടിന്റെ നിരീക്ഷണം അനുസരിച്ച് 14 ലക്ഷണങ്ങളാണ് ഫാഷിസത്തിനുള്ളത്. അവ താഴെ പറയുന്നവയാണ്.
1. ഉന്മാദ ദേശീയത
2. മനുഷ്യാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം
3. പൊതു ശത്രുവിനെ നിർണയിക്കുക
4. സൈന്യത്തിലെ സർവാധിപത്യം
5. സ്ത്രീ/ ശാസ്ത്ര വിരുദ്ധത
6. നിയന്ത്രിക്കപ്പെടുന്ന വാർത്താ മാധ്യമങ്ങൾ
7. ദേശീയ സുരക്ഷയെക്കുറിച്ചുള്ള അനാവശ്യ വേവലാതി
8. മതവും സർക്കാറും പരസ്പര ബന്ധിതം
9. കോർപറേറ്റ് ആധിപത്യം
10. അടിച്ചമർത്തപ്പെടുന്ന തൊഴിലാളി ശക്തി
11. ചിന്തകരോടും കലാകാരന്മാരോടും വെറുപ്പ്
12. കുറ്റകൃത്യവും ശിക്ഷയും അവർ തന്നെ
തീരുമാനിക്കുന്നു.
13. അഴിമതിയും സ്വജനപക്ഷപാതവും
14. തെരഞ്ഞെടുപ്പുകളിലെ കൃത്രിമത്വം.
ഈ ലിസ്റ്റിൽ തെരഞ്ഞെടുപ്പിലെ കൃത്രിമവും സൈന്യത്തിന്റെ സർവാധിപത്യവും മാത്രമാണ് ഇന്ത്യയിൽ ഫാസിസത്തിന്റെ പൂർണതക്ക് ബാക്കിയുണ്ടായിരുന്നത്. മറ്റെല്ലാം കുറഞ്ഞോ കൂടിയോ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കപട ദേശീയതാ നിർമാണം ദൗത്യം പൂർത്തിയാക്കി വരികയാണ്. അതിന് വേണ്ടി അതിർത്തിയിൽ വെടി മുഴങ്ങിയേക്കാം. നിരപരാധികൾ വധിക്കപ്പെട്ടേക്കാം. മുസ്‌ലിം, കമ്യൂണിസ്റ്റ് എന്നിങ്ങനെ ശത്രുവിനെ മുന്നിൽ നിർത്തി ഒരു വിദ്വേഷ ദേശീയത സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നീ ചിന്തകരോടുള്ള എതിർപ്പും അവരെ ഉന്മൂലനം ചെയ്ത രീതിയും ഫാസിസത്തിന്റെ ഭീകരത തെളിയിക്കുന്നതാണ്. ലൗ ജിഹാദ് ആരോപിച്ചും ഗോവധം ആരോപിച്ചും മുസ്‌ലിംകളെ കൊല്ലുന്നതും ഫാസിസ്റ്റ് ഭീഷണിയുടെ പ്രത്യക്ഷ തെളിവുകളാണ്. കുറ്റവും ശിക്ഷയും അവർ തന്നെ തീരുമാനിക്കുകയാണ്.
ശിവജി എന്ന ബിംബത്തെ സൃഷ്ടിക്കുന്നത് തെറ്റാണെന്ന് പറഞ്ഞതായിരുന്നു പൻസാരെ ചെയ്ത കുറ്റം. ശിവജി ഔറംഗസീബുമായി സഖ്യം ചെയ്തിരുന്നുവെന്ന് പൻസാരെ പറഞ്ഞു. ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്ന പ്രവണതയെ എതിർത്തു. അദ്ദേഹത്തിന് സ്വന്തം ജീവൻ കൊടുക്കേണ്ടി വന്നു. ഒരു ഹിന്ദു അനാചാരത്തിനെതിരെ പ്രതികരിച്ചതാണ് പെരുമാൾ മുരുകന് എഴുത്ത് തന്നെ നിർത്താനുള്ള കാരണമായത്. മനുഷ്യാവകാശങ്ങൾക്ക് മേൽ യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുകയറ്റം നടന്നുകൊണ്ടിരിക്കുന്നു. മാധ്യമങ്ങൾ നിയന്ത്രിക്കപ്പെടുകയോ മാധ്യമങ്ങളെ വിലക്കെടുക്കുകയോ ചെയ്യുന്നു.
പാർലിമെന്റിലേക്ക് മതപുരോഹിതന്മാർ കയറിവരുന്നു. രാജ്യം ഭരിക്കുന്നവരോ, പള്ളി പൊളിച്ച് പണിത അമ്പലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നു. കോർപറേറ്റുകൾ രാജ്യം ഭരിക്കുന്നു. അവർ റോഡുണ്ടാക്കുന്നു, അവർ തന്നെ ടോൾ പിരിക്കുന്നു. അവർ വൻകിട പദ്ധതികൾ അവതരിപ്പിക്കുന്നു. അവർ തന്നെ അതിന്റെ ലാഭം കൊയ്യുന്നു. രാജ്യം ആര് ഭരിക്കണമെന്ന് വരെ അവർ തീരുമാനിക്കുന്നു. തെരഞ്ഞെടുപ്പിലെ കൃത്രിമത്വമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അത് സംഭവിച്ച് കഴിഞ്ഞു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതങ്ങ് ബിഹാറിലോ യു.പിയിലോ മാത്രമല്ല, കേരളത്തിലെ തൃശൂരിൽ വരെ സംഭവിച്ചു കഴിഞ്ഞു എന്നത് നിസ്സാര വാർത്തയല്ല. നമ്മുടെ മൂക്കിൻതുമ്പത്ത് വന്ന് ഈച്ചയാർക്കുന്നത് പോലെ ഫാസിസം വട്ടമിടുന്നുണ്ട് എന്നാ ണ് മനസ്സിലാക്കേണ്ടത്. സൈന്യത്തിന്റെ ഇടപെടൽ കൂടി സംഭവിക്കുന്നതോടെ ക്ലാസ്സിക്കൽ ഫാസിസത്തിന്റെ സകല ലക്ഷണങ്ങളും ഇന്ത്യയിൽ പൂർത്തീകരിക്കപ്പെടും.
പ്രതീക്ഷകളുടെ ഭാവി
കാര്യങ്ങൾ അപകടത്തിലും അവതാളത്തിലുമാണെങ്കിലും പ്രതീക്ഷയുടെ മിന്നലാട്ടങ്ങളുണ്ട് എന്നത് തന്നെയാണ് പുതിയ വാർത്തകളിലെ ആശ്വാസം. ഇങ്ങനെയൊരു വലിയ തട്ടിപ്പ് കയ്യോടെ പിടികൂടാൻ പ്രതിപക്ഷത്തിന് സാധിച്ചു എന്നത് തന്നെയാണ് പ്രതീക്ഷയുടെ ആദ്യ വാതിൽ. രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത്രയും രൂക്ഷമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതിതീവ്ര പരിശോധനയെന്ന പേരിൽ ബിഹാറിലെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത് ശുഭസൂചനയാണ്. ബിഹാറിൽ ഇക്കൊല്ലത്തെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത് 7 കോടി 89 ലക്ഷം വോട്ടർമാരാണ്. എസ്‌ഐആർ കഴിഞ്ഞപ്പോൾ ഇത് 7 കോടി 24 ലക്ഷമായി ചുരുങ്ങി. ബാക്കി 65 ലക്ഷം പേരുടെ പട്ടിക എവിടെ എന്ന ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്. മരിച്ച് പോയെന്ന് പറഞ്ഞ് കമ്മിഷൻ
പേര് വെട്ടിക്കളഞ്ഞ വോട്ടർമാരാണ് കോടതിയിൽ പരാതിയുമായി എത്തിയത്. വോട്ടർ പട്ടികയിൽനിന്നുള്ള അപ്രത്യക്ഷമാകലും കൂട്ടിച്ചേർക്കലും കൃത്യമായ അജണ്ടയുടെ ഭാഗമാണ്. ഇപ്പോഴെങ്കിലും ഇത് പിടികൂടാൻ സാധിച്ചു എന്നത് ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്. വോട്ട് ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന് പൗരന്മാർ ഇന്ത്യയിലുണ്ട് എന്നത് ജനാധിപത്യവാദികളെയെല്ലാം ഞെട്ടിക്കേണ്ട വസ്തുതയാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസും തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ പ്രതീക്ഷ. ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കാൻ ജാഗ്രത കാണിക്കുന്ന ശക്തമായ പ്രതിപക്ഷം തന്നെയാണ് പ്രതീക്ഷ.