ദോഹ ആക്രമണം: അറബ് ലോകത്തിനും ആഗോള സമാധാനത്തിനുമുള്ള അപകട മുന്നറിയിപ്പ്
By: മൻസൂർപള്ളൂർ

ദോഹയിൽ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട്ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണംഖത്തർ തലസ്ഥാനത്തെ മാത്രമല്ല, അന്താരാഷ്ട്രമധ്യസ്ഥ ശ്രമങ്ങളെയും പ്രാദേശിക സ്ഥിരതയെയുംആഗോള ബന്ധങ്ങളെയും ഒരുപോലെ ബാധിച്ചു.റോക്കറ്റുകൾ ലക്ഷ്യത്തിൽ എത്തിയില്ലെങ്കിലും,അതുണ്ടാക്കിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഒരു രാജ്യത്തിന്റെ മണ്ണിൽ നടക്കുന്ന മധ്യസ്ഥസംഭാഷണ സംഘത്തെ മറ്റൊരു രാജ്യം ആക്രമിക്കുന്നത് ആധുനിക ചരിത്രത്തിൽ കേട്ടുകേൾവിയില്ലാ ദോഹ ആക്രമണം: അറബ് ലോകത്തിനും ആഗോള സമാധാനത്തിനുമുള്ള അപകട മുന്നറിയിപ്പ് ത്ത സംഭവമാണ്. നിരവധി പ്രശ്നങ്ങളിൽ വിജയകരമായ മധ്യസ്ഥത നടത്തിയ ഖത്തറിന്റെ സമാധാനശ്രമങ്ങളെ ഈ ആക്രമണം ഗുരുതരമായി ബാധിച്ചു.യു.എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തെ തന്നെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടന്നത്. അമേരിക്കയുടെമൗനസമ്മതം ഇവിടെ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞാൽ, അത് ലോകത്തിന് ഒരു അപകടകരമായസന്ദേശം നൽകും. മധ്യസ്ഥത ചെയ്യുന്നവരെ തന്നെലക്ഷ്യമാക്കാൻ മറ്റൊരു കൂട്ടർക്ക് അനുമതി നൽകുന്നത് ഒരർത്ഥത്തിൽ ഗുരുതരമായ വിശ്വാസവഞ്ചനയാണ്
അമേരിക്ക ചില ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയെങ്കിലും, വിശകലനം ചെയ്യുമ്പോൾ അവരുടെ പങ്ക്നിഷേധിക്കാനാവില്ല. ഖത്തർഅമേരിക്കയുടെ പ്രധാന സഖ്യരാജ്യമാണ്, അവിടെ അവരുടെ വലിയസൈനിക താവളവും സ്ഥിതിചെയ്യുന്നു. അത്തരമൊരു രാജ്യത്തിന്റെതലസ്ഥാനത്ത് നടന്ന ആക്രമണംഅമേരിക്കയുടെ അറിവോടെയല്ലാതെ നടക്കുക എന്നത് അസാധ്യമാണെന്ന് തോന്നുന്നു. ഈ സംഭവത്തിനുശേഷം, ഗൾഫ്രാജ്യങ്ങൾക്കും യു എസുമായിസുരക്ഷാ കരാർ ഒപ്പ് വെച്ച മറ്റുസഖ്യകക്ഷികൾക്കും “അമേരിക്കയുടെ സുരക്ഷാ വാഗ്ദാനങ്ങൾവിശ്വസനീയമാണോ?” എന്നകാര്യത്തിൽ സംശയം ഉയർന്നു വന്നിട്ടുണ്ട് . ദോഹക്ക് നേരെ ആക്രമണം നടന്നഒരാഴ്ചയ്ക്കുള്ളിൽ ഇസ്രായേൽയെമനിലെ സനയിലും ലെബനന്റെയും സിറിയയുടെയും ചില ഭാഗങ്ങളിലും ആക്രമണം നടത്തുകയുണ്ടായി. ടുണീഷ്യ തീരത്തെസഹായകപ്പലുകളെയും ഇസ്രായേൽ ആക്രമിക്കുകയുണ്ടായി. ഒരു‘നിയമങ്ങളും അംഗീകരിക്കാത്തഒരു തെമ്മാടി രാജ്യം’ എന്നനിലയിലേക്ക് ഇസ്രായേൽ തരം താഴുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ, അറബ് രാജ്യങ്ങൾ ഇസ്രായേലുമായിസാധാരണ ബന്ധംസ്ഥാപിക്കണമെന്ന വാദം നിലനിൽക്കില്ല. സാധാരണവൽക്കരണം (Normalisation) ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്ക് മാത്രമാണ്ഉപകരിക്കുന്നത്. ദോഹയിലെആക്രമണം അറബ് രാജ്യങ്ങൾക്ക്ഒരു വലിയ മുന്നറിയിപ്പാണ്.ഇന്നത്തെ മൗനം, നാളത്തെഅംഗീകാരമായി മാറിയേക്കാം. തടവുകാരെ വിട്ടയക്കുന്നതിനുള്ളചർച്ചകൾ ഹമാസുമായി നടക്കുന്നതിനിടെയാണ് ഈ ആക്രമണംനടന്നത്. അത് കൊണ്ട് തന്നെ ,ഈ ആക്രമണം തടവുകാരുടെകുടുംബങ്ങൾക്കും നേരിട്ടുള്ളതിരിച്ചടിയാണ്. സ്വന്തം ജനങ്ങളുടെ ജീവനെക്കാൾ രാഷ്ട്രീയ ലാഭംമുൻനിർത്തുന്ന ഒരു സർക്കാരാണ്തങ്ങളുടേത് എന്നവർക്ക് വ്യക്തമായി. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾഒന്നും നേടാനായിട്ടില്ല. ഹമാസ്ഇപ്പോഴും പ്രതിരോധം തുടരുന്നു.അതിനാൽ, പരാജയം മറയ്ക്കാൻഇസ്രായേൽ വിദേശത്ത് ശക്തിപ്രകടനം നടത്തുകയാണ്. എന്നാൽ,ദോഹയിലെ ആക്രമണം ശക്തിപ്രകടിപ്പിക്കുന്നതിനേക്കാൾനിരാശയും പരാജയവുമാണ് അവർക്ക് സമ്മാനിച്ചത് . ദോഹയിലെ ഇസ്രായേൽ ആക്രമണം ഹമാസ് പ്രതിനിധികളെമാത്രമല്ല ലക്ഷ്യമിട്ടത്, മധ്യസ്ഥത,അമേരിക്കയുടെ വിശ്വാസ്യത,അറബ് രാജ്യങ്ങളുടെ സുരക്ഷ,എന്നിവയെയെല്ലാം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു . ഇത് ലോകത്തിന് കൂടുതൽഅപകടകരമായ ഒരു മുന്നറിയിപ്പ്നൽകുന്നു . ഇസ്രായേലിന്റെഭരണകൂട ഭീകരതയ്ക്ക് നേരെ മൗനംതുടരുന്നത് ഭാവിയിൽ മറ്റേത്അറബ് തലസ്ഥാനവും ലക്ഷ്യമാക്കപ്പെടാനുള്ള സമ്മതമായി മാറിയേക്കാം. ദോഹയിലെ ബോംബുകൾലക്ഷ്യത്തിൽ എത്തിയില്ലെങ്കിലും,അന്താരാഷ്ട്ര നയതന്ത്രത്തിന്റെഹൃദയത്തെ അവ ഗുരുതരമായിബാധിച്ചു. പശ്ചിമേഷ്യയിലെഭൗമരാഷ്ട്രീയം കൂടുതൽ സങ്കീർണമാകവേ, സമാധാനത്തിന്റെയുംസ്ഥിരതയുടെയും സാധ്യതകൾഅനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഗാസയിലെ ഇസ്രായേലിന്റെആക്രമണങ്ങളെ ലോകം ഇനിയുംഅവഗണിക്കരുത്. ഓരോ നിസ്സംഗതയും കൂടുതൽ അറബ് രാജ്യങ്ങൾക്ക് നേരെ മിസൈലുകൾ ലക്ഷ്യംവെക്കാനും വംശഹത്യ തുടരാനുമുള്ള പ്രോത്സാഹനമായി മാറും