ഓർമകൾ വിതുമ്പലുകളാവുമ്പോൾ
By: എം.സി. വടകര

കുലം കുത്തിയൊഴുകുന്ന കാലത്തിന്റെ പാച്ചിലിന്നിടയിൽ ഒരു സി.എ ച്ച്. അനുസ്മരണദിനം കൂടി വരികയായി. സെപ്തംബർ മാസം 28-ാം തീയതിയാണത്. അമ്പത്തിയാറ് വർഷം താൻ പിറന്ന് വീണ രാജ്യത്തിനും അതിൽ പുറകോട്ട് തള്ളപ്പെട്ട തന്റെ സമുദായത്തിനും വേണ്ടി നിലക്കാതെ തുടിച്ചിരുന്ന ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ അവസാനിച്ചിട്ട് അന്നേക്ക് ഇരുപത്തിനാല് സംവൽസരങ്ങൾ തികയുകയായി. തങ്ങൾക്ക് കേരളത്തിന്റെ മുഖ്യധാരാ സമൂഹത്തിന്റെ മുൻനിരയിൽ സ്ഥായിയായ ഒരിപ്പിടം നേടിത്തരികയും തങ്ങളുടെ മേൽ ആരോപിക്കപ്പെട്ടിരുന്ന പാപക്കറകൾ കഴുകിക്കളയുകയും ചെയ്ത ആ സവ്യസാചിയെക്കുറിച്ച് മുസ്ലിം സമൂഹം ആനന്ദ ബാഷ്പത്തോടെ അനുസ്മരിക്കുന്നു. മുസ്ലിം ലീഗുകാരന്ന് ഇന്ത്യയിൽ ഒരു പഞ്ചായത്ത് മെമ്പർ പോലുമാവാൻ കഴിയില്ലെന്ന് പരിഹാസച്ചിരി മുഴക്കിയവരുടെ കണ്ണുകളിൽ പൊന്നീച്ച പറത്തിക്കൊണ്ട് പച്ചക്കൊടി തോളിൽ ചുമന്ന് മുസ്ലിം ലീഗുകാരനായിത്തന്നെ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാനും തങ്ങൾക്കാവുമെന്ന് ലോകത്തിന് ബോദ്ധ്യപ്പെടുത്തിയത് സി.എച്ചായിരുന്നു. മുസ്ലിം രാഷ്ട്രീയത്തിനുള്ള അംഗീകാരമുദ്രയാണ് അന്ന് പതിച്ച് കിട്ടിയത്.
ഇന്ന്, എൺപത്തിമൂന്ന് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ മുസ്ലിം സഹോദരിമാരെ കാണുമ്പോൾ, ഗ്രാമനഗരാന്തരങ്ങളിൽ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന പരശ്ശതം മുസ്ലിം വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളെ നോക്കിനിൽക്കുമ്പോൾ, ശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലും നിപുണരായ നൂറുകണക്കിന് മുസ്ലിം യുവതീയുവാക്കൾ കേരളസമൂഹത്തിൽ നിറസ്സാന്നിദ്ധ്യ മാകുമ്പോൾ ആരാലും അവഗണിക്കാനാവാതെ മുസ്ലിം രാഷ്ട്രീയ ശക്തി ആർത്തലച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോൾ നാമോർത്ത് പോവുന്നു ഈ വിപ്ലവത്തിന്റെ മുന്നിൽ നടന്ന സി.എച്ച് മുഹമ്മദ് കോയ എന്ന നായകനെപ്പറ്റി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അതിശക്തനായ വക്താവും പ്രയോക്താവുമായിരുന്നു സി.എച്ച്- അവയിലൂടെയല്ലാതെ രാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യവും അവശജനവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടുകയില്ല എന്നദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസ പ്രമാണങ്ങൾക്കായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചു. ആ സങ്കൽപ്പങ്ങൾക്ക് വേണ്ടിയുള്ള സമരത്തിൽ അദ്ദേഹം തന്റെ സമുദായത്തെ അണിനിരത്തി.
സി.എച്ചിന്റെ പാദാഘാതങ്ങളേറ്റ് പുളകിതമായ കേരളരാഷ്ട്രീയം ഇന്ന് സംഘർഷ ഭരിതമാണ്. എങ്ങും അസ്വാസ്ത്യത്തിന്റെ പുകച്ചിലുകൾ. ജനാധിപത്യത്തിന്റെ മൗലിക പ്രമാണങ്ങളോട് ഒട്ടും മമതയില്ലാത്ത ഒരുകുട്ടം മന്ത്രിമാർ ജനകീയ താൽപര്യങ്ങളെയും ഭരണഘടനാ വിലക്കുകളെയും തെരുവിൽ ചവിട്ടിത്തേയ്ക്കുന്നു. കണ്ണിലെ കൃഷ്ണമണിപോലെ സി.എച്ച് കാത്ത്സുക്ഷിച്ച കേരളത്തിലെ വിദ്യാഭ്യാസരംഗം കാള കയറിയ പിഞ്ഞാണക്കടപോലെ നാശോന്മുഖ മായിക്കൊണ്ടിരിക്കുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ അദ്ധ്വാനിച്ച് സി.എച്ച് നേടി യെടുത്ത ന്യൂനപക്ഷാവകാശങ്ങൾ പരസ്യമായി നിഷേധിക്കപ്പെടുന്നു. ജനങ്ങൾ ഒരു തിരിച്ചടിക്ക് തയ്യാറായി നിൽപ്പാണ്. കരിമുകിലുകൾ കനം തൂങ്ങിനിൽക്കുന്ന ഈ ആസുരകാലത്ത് സി.എച്ച് കൂടുതൽ പ്രസക്തമാവുകയാണ്. ദുരെ പെരുമ്പറയുടെ മുഴക്കം കേൾക്കുകയും ഞാണുകൾ മുറുക്കാൻ സമയമാവുകയും ചെയ്യുമ്പോൾ അനീതിക്കും അധർമത്തിനുമെതിരായ സമരത്തിൽ ആ നാമം എന്നുംകേരള ജനതയ്ക്ക് ഉണർത്ത് പാട്ടായിരിക്കും.
തൂലിക- 2007 സെപ്തംബർ