ആര്‍.എസ്.എസ് ശതാബ്ദി കാലത്തെ ഹിന്ദുത്വ രാഷ്ട്ര ബുള്‍ഡോസറും ഗാന്ധിജിയുടെ ഇന്ത്യയും
By: ലുഖ്മാന്‍ മമ്പാട്

" It shows how dangerous
it is to be too good"
- Bernad Sha
ആര്‍.എസ്.എസ് ശതാബ്ദി ആഘോഷത്തിന്തുടക്കം കുറിച്ചത് സ്ഥാപക ദിനമായസെപ്തംബര്‍ 27ന് ആയിരുന്നില്ല. വിജയദശമിദിനത്തിന്റെ നൂലില്‍ കോര്‍ത്ത് ഗാന്ധിജയന്തി ദിനത്തിലായിരുന്നു. 1925 സെപ്റ്റംബര്‍ 27 ന് വിജയദശമി ദിനത്തില്‍ നാഗ്പൂരിലാണ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത്. വിനായക് ദാമോദര്‍ സവര്‍ക്കര്‍എഴുതിയ 'ഹിന്ദുത്വ'യെക്കുറിച്ചുള്ള കൈയെഴുത്തുപ്രതി വായിച്ചതിനു ശേഷം അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കേശവ്റാം ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ് രൂപീകരിക്കുന്നത്. ബോംബെയില്‍ നടന്ന ശദാബ്ദിആഘോഷ ഉദ്ഘാടന ചടങ്ങില്‍ സര്‍സംഘചാലക് മോഹന്‍ഭാഗവത് പതിവിലേറെഗാന്ധിജിയെ ചേര്‍ത്തു നിര്‍ത്തി നടത്തിയസുദീര്‍ഘമായ പ്രസംഗത്തില്‍ മഹാകുംഭമേളയെ അഭിമാനവും ദിശയുമായി എടുത്ത്കാട്ടിയതും ചേരുംപടി ചേര്‍ത്ത് വായിക്കണം.ഗാന്ധി വധത്തിന്റെ പേരില്‍ രാജ്യംനിരോധിച്ച സംഘടന അതേ ഗാന്ധിയുടെശക്തി ഭയപ്പെടുന്നു എന്നതിനെക്കാള്‍കുംഭമേളയിലെ ഹിന്ദുത്വ രാഷ്ട്ര വിളംബരത്തിന് തടസ്സവും അതേ വ്യക്തിയുടെ ഓര്‍മ്മയാണെന്നതും കൂടുതല്‍ തിരിച്ചറിയുന്നു.കഴിഞ്ഞ ഫെബ്രുവരി രണ്ടിന് നടന്ന മഹാകുംഭമേളയില്‍ വസന്ത പൗര്‍ണ്ണമി ദിനത്തില്‍ഹിന്ദുത്വ രാഷ്ട്രത്തിലെ ഭരണഘടനനപ്രകാശനം ചെയ്ത് മഹാകുംഭമേളയുടെരക്ഷാധികാരി സ്വാമി ആനന്ദ് സ്വരൂപ്മഹാരാജ് 2035ഓടെ ഇന്ത്യ പൂര്‍ണ്ണമായും ഹിന്ദുരാഷ്ട്രമാകുമെന്ന് പ്രഖ്യാപിച്ചതിനെയാണ് വ്യക്തികളിലൂടെസമൂഹത്തെ മാറ്റിമറിക്കുന്നതിനെകുറിച്ച് മോഹന്‍ഭാഗവത് വാചാലനായത്. ശ്രീമദ് ഭാഗവതം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവപുരാണ ഗ്രന്ഥങ്ങളില്‍ ദേവന്മാരുടെ ശക്തിവീണ്ടെടുക്കാനായിനടത്തിയ പാലാഴിമഥനവുമായിബന്ധപ്പെട്ട ഹൈന്ദവ തീര്‍ത്ഥാടനസംഗമമാണ് കുംഭമേള, രാഷ്ട്രീയലക്ഷ്യത്തിലേക്ക് ചുരുക്കപ്പെട്ടുവെന്നത് വെറും ആരോപണമല്ല.പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജ്ജൈന്‍,നാസിക് എന്നിവിടങ്ങളി നടക്കുന്നനദികളിലെ പ്രധാന ചടങ്ങായസ്‌നാനത്തെ ഒരു രാജ്യത്തിന്റെഔദ്യോഗിക ഭരണഘടനക്ക്എതിരെയുള്ള യുദ്ധവും സമാന്തരഭരണഘടനാ പ്രഖ്യാപനവുമാക്കിയത് ഹിന്ദു എന്നതിനെ എങ്ങനെഹിന്ദുത്വയായി ഒളിച്ചുകടത്താമെന്നആര്‍.എസ്.എസ് ബുദ്ധിയില്‍തെളിഞ്ഞതു തന്നെയാണ്.അര്‍ധകുംഭമേള ആറു വര്‍ഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലുംനടക്കും. മഹാകുംഭമേള പ്രയാഗ്‌രാജില്‍ മാത്രമാണ് നടക്കുന്നത്. 12വര്‍ഷങ്ങളിലെ ഇടവേളകളില്‍നടത്തപ്പെടുന്ന 12 പൂര്‍ണകുംഭമേള കള്‍ക്കു ശേഷമാണ് ഇത്തവണ മഹാകുംഭമേള നടക്കുന്നത്. 2025 ജനുവരി 13മുതല്‍ ഫെബ്രുവരി 26 വരെ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ നടന്ന മഹാകുംഭമേളക്ക് കേന്ദ്രസര്‍ക്കാര്‍ അയ്യായിരം കോടി രൂപയും യു.പി സര്‍ക്കാര്‍ 2500 കോടി രൂപയും നേരിട്ട്ചെലവഴിച്ചു. സുരക്ഷ അനുബന്ധസര്‍ക്കാര്‍ ചെലവുകള്‍ വേറെ വരും.മോദിയും യോഗിയുമെല്ലാം കുംഭമേളയില്‍മുങ്ങിയപ്പോള്‍ സര്‍സംഘചാലക് മോഹന്‍ഭാഗവത് അങ്ങോട്ട് എത്തിനോക്കുകപോലും ചെയ്തില്ലെന്നതും കറുത്ത ഫലിതമാണ്. ആര്‍.എസ്.എസ് ഫാക്ടറിയിലെആത്മീയതയുടെ പ്രതലത്തില്‍ ഹിന്ദുത്വഎന്ന ലേബലില്‍ രൂപീകരിക്കപ്പെടുന്നരാഷ്ട്രത്തില്‍ ഹിന്ദുവെന്ന് ഇക്കാലത്ത്പൊതുവെ ഗണിക്കുന്ന എല്ലാവര്‍ക്കുംപങ്കോ പങ്കാളിത്തമോ ഉണ്ടാവില്ലെന്നത്ഒളിച്ചുവെക്കാതെയാണ് പഴയ ചാതുര്‍വര്‍ണ വ്യവസ്ഥയെ കൂടുതല്‍ രാഗിമിനുക്കിപ്രതിഷിടിക്കുന്നത്. കുംഭമേളയില്‍ സ്വാമി ആനന്ദ് സ്വരൂപ്മഹാരാജ് 2035ല്‍ സ്ഥാപിക്കപ്പെടുന്നഹിന്ദുത്വ രാഷ്ട്രത്തിന്റെ ഭരണഘടനയില്‍പറയുന്നത് അതൊരു ജനാധിപത്യരാജ്യമായിരിക്കുമെന്നാണ്. മനുസ്മൃതിയില്‍നിന്നും ചാണക്യന്റെ അര്‍ത്ഥ ശാസ്ത്രത്തില്‍നിന്നും ആശയം സ്വാംശീകരിച്ച ഭരണഘടന പക്ഷെ, എല്ലാവരെയും തുല്ല്യ പൗരന്മാരായി കാണുന്നില്ല. ബുദ്ധ, ജൈന, സിക്ക്തുടങ്ങിയ ഇന്ത്യയിലുണ്ടായ മതങ്ങളുമായിബന്ധപ്പെട്ടവര്‍ക്ക്മാത്രമെ വോട്ടു ചെയ്യാനാവൂ. മുസ്ലിംങ്ങളുംക്രൈസ്തവരും വോട്ടര്‍പട്ടികക്ക് പുറത്താവും.(വോട്ടര്‍ പട്ടികഎസ്.ഐ.ആര്‍ ഒന്നുകൂടി പുതുക്കും). മത്സരിക്കാനും പുതിയ യോഗ്യതകള്‍ നിശ്ചയിക്കപ്പെടും. സനാഥന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കൂ.പ്രത്യേകിച്ചും (ബനാറസിലെഹിന്ദുസമ്പൂര്‍ണ്ണാനന്ദസംസ്‌കൃതം യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഡല്‍ഹിയിലെകേന്ദ്ര സംസ്‌കൃതം യൂണിവേഴ്‌സിറ്റിയിലെയും പണ്ഡിതര്‍)വേദങ്ങള്‍ പഠിച്ചവരായിരിക്കണംപാര്‍ലെമന്റ് അംഗങ്ങള്‍. ക്രൈസ്തവര്‍ക്ക് 127ഉം മുസ്ലിംകള്‍ക്ക് 57ഉം ബുദ്ധര്‍ക്ക് 15 ഉം ജൂതര്‍ക്ക്ഇസ്രാഈലുമുണ്ടെങ്കിലുംലോകത്താകെ ചിതറിക്കിടക്കുന്ന 175 കോടിയോളം വരുന്നഹൈന്ദവര്‍ക്ക് രാജ്യമില്ലെന്നുംഹിന്ദുത്വ രാഷ്ട്രസ്ഥാപനത്തിലൂടെ അതൊരുലോക ശക്തിയാവുമെന്നുമാണ്ഭൂരിപക്ഷത്തെ ആകര്‍ഷിക്കുന്നആപ്തവാക്യം. ആ ഹിന്ദുത്വരാജ്യത്ത് മദ്രസ്സകള്‍ അടച്ചുപൂട്ടുകയും ഇംഗ്ലീഷ് മീഡിയംസ്‌കൂളുകള്‍ വേദിക് പാഠശാലകളാക്കുകയും ചെയ്യുമെന്നാണ്ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്
രാഷ്ട്രപിതാവിന്റെ ആത്മഹത്യ
ഗാന്ധിജി ഓട്ടോറിക്ഷ ഇടിച്ചാണോമരിച്ചത് എന്ന ചോദ്യം പരക്കെ അറിയപ്പെടുന്നൊരു രക്തസാക്ഷിത്വത്തിന്റെചോദനയില്‍ നിന്നുള്ളതാണ്. പക്ഷെ,ഇപ്പോള്‍ ഗാന്ധിജിയെ വീണ്ടും വീണ്ടുംകൊല്ലുന്ന സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കാന്‍ വെമ്പുന്നവര്‍ഗാന്ധിയെ ആത്മഹത്യയുടെ കയറില്‍പരസ്യമായി കെട്ടിത്തൂക്കുകയാണ്.സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഗാന്ധിജിയുടെ ഗുജറാത്തിലെ 'സുഫലാംശാലാ വികാസ് സങ്കൂല്‍' എന്ന സംഘടനക്ക് കീഴിലുള്ള സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനത്തില്‍ ഒമ്പതാം ക്ലാസ്പരീക്ഷക്ക് ചോദിച്ചത്, മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെഎന്നായിരുന്നു.
'രാമന്റെ പേരുകൊണ്ടുനടക്കുന്നു;രാവണന്റെ പ്രവൃത്തി ചെയ്യുന്നു' എന്ന്ആര്‍.എസ്.എസിനെ നേര്‍ക്കുനേരെവിമര്‍ശിച്ച ഗാന്ധിജിയെരാഷ്ട്രപിതാവായി ഒരിക്കല്‍പോലും അവര്‍ അംഗീകരിച്ചിട്ടില്ല. ഗുജറാത്തുകാരായഗാന്ധിജിയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും ആര്‍.എസ്.എസിനെതിരെ പൊരുതിയവരാണ്. ആര്‍.എസ്.എസിനെനിരോധിച്ച വല്ലഭായ് പട്ടേലിന്റെ പ്രതിമ ആകാശംമുട്ടെ
ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ആ പ്രതിമയിലേക്ക്തുരുതുരെ വെടിവെക്കാന്‍ബി.ജെ.പി എം.പിക്ക് ഭയമുണ്ടായില്ലെങ്കിലും സംഘ്പരിവാറിന്റെ ഉള്‍ഭയം ഗാന്ധിജിതന്നെയാണ്. ഗാന്ധിജിയെവെടിവെച്ച് കൊന്ന ഗോഡ്‌സെക്ക്മോദി സര്‍ക്കാര്‍ കാലത്ത് എത്രയെത്രക്ഷേത്രങ്ങളാണ് നിര്‍മ്മിച്ചത്. രാഷ്ട്രപിതാവിന്റെ ഘാതകന്റെപേരില്‍ ക്ഷേത്രംപണിയുകയെന്നത് വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്തു പോലും ചിന്തിക്കാന്‍കഴിയുമായിരുന്നോ.
കെട്ടിയുയര്‍ത്തിയ സംഘ്പരിവാര്‍ഭരണകൂടം അതിലൂടെ ഗാന്ധിജിയെചെറുതാക്കാമെന്ന് തന്നെയാണ്കണക്കുകൂട്ടിയത്.
ഗാന്ധിജിയെ നല്ലൊരു സ്വാതന്ത്ര്യസമര നായകനായി വാഴ്തുന്ന സംഘ്പരിവാര്‍ അദ്ദേഹത്തിന്റെ ഘാതക
നായ ഗോഡ്‌സെയെ ശരിയായദേശഭക്തനെന്നും ചേരുംപടിചേര്‍ക്കുന്നു. കന്നഡ സ്‌കൂള്‍ എട്ടാംക്ലാസ് ടെക്സ്റ്റ് ബുക്കില്‍ സവര്‍ക്കറിനെ കുറിച്ചുള്ള അധ്യായം രസാവഹമാണ്. ആന്റമാന്‍ ജയിലില്‍ സവര്‍ക്കര്‍ കിടക്കുന്ന കാലത്ത് കാറ്റുംവെളിച്ചവും കടക്കാത്ത, പുറത്ത്‌നിന്ന് ചെറിയൊരു ദ്വാരം പോലുംഇല്ലാത്ത സെല്ലിനകത്തേക്ക് രണ്ട്ബുള്‍ബുള്‍ പക്ഷികള്‍ പറന്നുവന്നു.സവര്‍ക്കര്‍ അതിന്റെ ചിറകിലേറിഒരു വിടവ് പോലുമില്ലാത്ത മതില്‍കടന്ന് ഭാരത മാതാവിനെ കണ്ട്വണങ്ങിയശേഷം ബുള്‍ബുള്‍പക്ഷികളുടെ ചിറകിലേറി ആന്റമാന്‍സെല്ലില്‍ തിരികെയെത്തി.ഇതൊക്കെ ചരിത്രമായി പഠിക്കുന്നകുരുന്നുകളെ ഓര്‍ത്ത് സങ്കടപ്പെടാം.2019ല്‍ ഗാന്ധിജിയുടെ 150-ാം ജന്മദിനമായപ്പോഴേക്കും ആര്‍.എസ്.എസിനെ ഗാന്ധി പ്രേമം ഉടലെടുത്തെങ്കിലും അത് ഗോഡ്‌സെക്ക്താഴെ മാത്രമാണെന്ന് പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തുകയും
ചെയ്യുന്നു. എന്നിട്ടും അക്കൊല്ലംആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ ലേഖനംകൊടുത്ത് വെളുപ്പിക്കാന്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍പോലും തയ്യാറായി.
മുക്കാല്‍ ലക്ഷത്തിലേറെ സജീവശാഖകളുളള ആര്‍.എസ്.എസിന്ഏറ്റവുമധികം ശാഖകളുളളത്യു.പിയിലാണെങ്കില്‍ (8000)രണ്ടാം സ്ഥാനത്ത് കേരളം (6000)ആണ്. ബി.ജെ.പിക്ക് ഒരു എം.എല്‍.എ പോലുമില്ലാത്ത ഇവിടെപല തലത്തിലും തരത്തിലുംഅതിന്റെ ആര്‍.എസ്.എസ് നീരാളിക്കൈകള്‍ പിടിമുറുക്കിയത്ആകസ്മികമല്ല. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറും പ്രധാനമന്ത്രിയും പാതിയിലേറെ മുഖ്യമന്ത്രിമാരും ജസ്റ്റിസുമാരുമെല്ലാം തികഞ്ഞ ആര്‍.എസ്.എസുകാരായിട്ടും ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള പരകായ പ്രവേശനത്തിന് വെച്ച 2025 എന്ന ഡെഡ്ലൈന്‍ 2035 ആക്കി എന്നതുതന്നെ ഗാന്ധിജിയുടെ ഇന്ത്യയുടെശക്തിയാണ്. ഗാന്ധി ജയന്തിയുംജീവിതമാകെ സന്ദേശമാക്കിയതോമാത്രമല്ല, ഗാന്ധിജിയുടെ രക്തസാക്ഷിത്വവും പ്രതിരോധമാണ്
165 ദിനങ്ങള്‍ 12 വധശ്രമങ്ങള്‍
സ്വതന്ത്ര ഇന്ത്യയില്‍ 165 ദിവസങ്ങള്‍ മാത്രമേ ഗാന്ധിജി ജീവിച്ചിരുന്നിട്ടുള്ളൂ. 12 തവണ അദ്ദേഹത്തിന്നേരെ വധശ്രമമുണ്ടായി. 1948ജനുവരി 10 നാണ് ഗോദ്‌സെപൂനെയിലെ ദിഗംബര്‍ ബാഡ്‌ജെഎന്ന ആയുധ കച്ചവടക്കാരന്ഗാന്ധിയെ കൊല്ലാനുള്ള ആയുധങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയത്.ജനുവരി 14ന് സ്‌ഫോടക വസ്തുക്കളുംറിവോള്‍വറുകളും ഗ്രനേഡുകളും ഹിന്ദുമഹാസഭയുടെ ബോംബെ ഓഫീസില്‍എത്തിക്കാനായിരുന്നു നിര്‍ദ്ദേശം.കൊലയാളികള്‍ക്ക് അനുഗ്രഹംചൊരിയാന്‍ സവര്‍ക്കര്‍ ബോംബെയിലേക്ക് വണ്ടി കയറി. ജനുവരി 20ഗാന്ധിയെ വധിക്കാനുള്ള തിയ്യതിയായിനിശ്ചയിക്കപ്പെട്ടു. ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കും വരെ ഉപവാസമെന്ന ഗാന്ധിജിയുടെ 1948 ജനുവരി 13 ലെ പ്രഖ്യാപനംകഴിഞ്ഞ് രണ്ടാം നാളാണ് ഗോദ്‌സെയുംആപ്‌തെയും പൂനെയില്‍നിന്ന് ബോംബെയിലുള്ള ഹിന്ദു മഹാസഭ ഓഫീസിലെത്തിയത്. വലിയ കാക്കി സഞ്ചിയില്‍അഞ്ച് ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും റിവോള്‍വറുകളുംഫ്യൂസുകളുമായി അവിടെ ആയുധവ്യാപാരിയായ ബാഡ്‌ജെയും സന്തതസഹചാരിയായ ശങ്കറും അവര്‍ക്ക്‌വേണ്ടി കാത്തിരുന്നു. അവിടെനിന്ന്ബാഡ്‌ജെയും ഗോദ്‌സെയുംആപ്‌തെയും സവര്‍ക്കറുടെ വീട്ടിലെത്തി. ബാഡ്‌ജെയെ വീടിന്പുറത്ത് നിര്‍ത്തി മറ്റ് രണ്ടുപേരുംആയുധങ്ങളടങ്ങിയ കാക്കി സഞ്ചിയുമായി വീടിനകത്തേക്ക് കയറിപ്പോയി.കുറച്ച് സമയത്തിനുശേഷം പുറത്തേക്ക്വന്ന ആപ്‌തെ ബാഡ്‌ജെയോട്പറഞ്ഞു: ഗാന്ധിയേയും ജവഹര്‍ലാല്‍നെഹ്‌റുവിനെയും സുഹ്രവര്‍ദിയെയുംതീര്‍ത്തുകളയാന്‍ സവര്‍ക്കര്‍ തീരുമാനിച്ചിരിക്കുന്നു; ആ ജോലി അദ്ദേഹംഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നു. 1946-47 കാലഘട്ടത്തിലെ ബംഗാളിലെ'മുഖ്യമന്ത്രിയും' മുസ്‌ലിംലീഗിന്റെനേതാവുമായിരുന്നു ഷഹീദ് സുഹൃവ ര്‍ദി. ജനുവരി 20ന് ആപ്‌തെ,ബാഡ്‌ജെ, ശങ്കര്‍ എന്നീ മൂവര്‍സംഘം ഉച്ചയോടെ ബിര്‍ളാമന്ദിരത്തിലെത്തി. അവിടെവെച്ച് കറുത്തസ്യൂട്ട് ധരിച്ച സുഹൃവര്‍ദിയെആപ്‌തെ ബാഡ്‌ജെക്ക് ചൂണ്ടികാണിച്ചുകൊണ്ട് ചെവിയില്‍ മന്ത്രിച്ചു;ഗാന്ധിയേയും ഇയാളേയും ഒരുമിച്ച്തീര്‍ക്കണം. മൂന്നു പേരും പ്രാര്‍ത്ഥനവേദി ചുറ്റിക്കാണുന്നതിനിടയില്‍ഗാന്ധിയെ പിറകില്‍നിന്ന് വെടിവെച്ച് വീഴ്ത്താനുള്ള സ്ഥലം അടയാളപ്പെടുത്തി. ഒരാള്‍ വെടിയുതിര്‍ക്കുമ്പോള്‍ മറ്റൊരാള്‍ ഗാന്ധിക്ക് നേരെഗ്രനേഡ് എറിഞ്ഞ് സ്‌ഫോടനംനടത്താനായിരുന്നു പദ്ധതി. തുടര്‍ന്ന് മറീന ഹോട്ടലിലെ തങ്ങളുടെമുറിയിലേക്ക് മടങ്ങിയബാഡ്‌ജെയും ആപ്‌തെയും മറ്റ്അഞ്ച് പേരോടൊപ്പം അടച്ചിട്ടമുറിയില്‍ ഗാന്ധിയെ വധിക്കാനുള്ളഅവസാന തയ്യാറെടുപ്പുകള്‍ക്ക്രൂപം നല്‍കി. നാഥുറാം ഗോദ്‌സെയുടെ ഇളയസഹോദരന്‍ ഗോപാല്‍ ഗോദ്‌സയെയും മദന്‍ലാല്‍ പഹ്വ, കാര്‍ക്കറെഎന്നിവരെയും ഒരേസമയം ഗാന്ധിക്ക് നേരെ ഗ്രനേഡ് എറിയാന്‍ചുമതലപ്പെടുത്തി. വെടിയുണ്ടപാളിയാലും സ്‌ഫോടനത്തില്‍ഗാന്ധി വധിക്കപ്പെടുമെന്ന് ഉറപ്പുവരുത്താനായിരുന്നു അത്. നാഥുറാംഗോദ്‌സയും ആപ്തയും സിഗ്‌നല്‍നല്‍കുമ്പോള്‍ അവശേഷിക്കുന്നരണ്ട്‌പേര്‍ വേണമായിരുന്നു ഈകൃത്യങ്ങള്‍ നടപ്പിലാക്കാന്‍. വൈകുന്നേരം ബാഡ്‌ജെ ബിര്‍ള ഹൗസില്‍എത്തിച്ചേര്‍ന്നപ്പോള്‍ പ്രാര്‍ത്ഥനയോഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. സംഭവസ്ഥലമൊന്നാകെ വീക്ഷിച്ചപ്പോള്‍ ബാഡ്‌ജെക്ക് ഒരു കാര്യംബോധ്യപ്പെട്ടു. ഗാന്ധിയെ പിന്നില്‍നിന്ന് വെടിവെച്ചുവീഴ്ത്തിയാല്‍തനിക്ക് ഓടിമറയാന്‍ വഴികളില്ല.അതുകൊണ്ട്തന്നെ മഹാത്മജിയെമുന്നില്‍നിന്ന് തന്നെ വെടിയുതിര്‍ക്കാന്‍ താനും ശങ്കറും തയ്യാറാണെന്നകാര്യം അയാള്‍ ആപ്‌തെയേയുംഗോദ്‌സയെയും ബോധ്യപ്പെടുത്തി. പുനഃക്രമീകരിക്കപ്പെട്ട പദ്ധതിഇരുവരും അംഗീകരിച്ചു. പക്ഷേഎന്ത്‌കൊണ്ടോ ബാഡ്‌ജെയുടെആത്മവിശ്വാസം പൂര്‍ണ്ണമായിചോര്‍ന്നു. അയാള്‍ തന്റേയുംശങ്കറിന്റെ റിവോള്‍വറുകളും തങ്ങളുടെ കൈവശമുള്ള ഗ്രനേഡുകളുംഒരു തുണിയില്‍ പെട്ടെന്ന്പൊതിഞ്ഞ് തങ്ങള്‍ വന്ന ടാക്‌സികാറിന്റെ പിന്‍സീറ്റില്‍ കൊണ്ടുനിക്ഷേപിച്ചു. എന്നിട്ട് ഇരുകൈകളും താന്‍ ധരിച്ച വസ്ത്രത്തിന്റെഇരു വശങ്ങളിലുമുള്ള പോക്കറ്റില്‍തിരുകി, പോക്കറ്റില്‍ ആയുധങ്ങളുണ്ടെന്ന പ്രതീതി ജനിപ്പിച്ച് ആപ്തയോടും ഗോദ്‌സെയോടുമൊപ്പം ചേര്‍ന്നു.ഉപവാസം കൊണ്ട് ക്ഷീണിച്ചുപോയഗാന്ധിയെ ഒരു കസേരയിലിരുത്തിയാണ് പ്രാര്‍ത്ഥനാവേദിയിലേക്ക്കൊണ്ടുവന്നത്. ക്ഷീണിച്ചു നേര്‍ത്തുപോയ അദ്ദേഹത്തിന്റെ ശബ്ദംജനാവലിയുടെ കാതുകളിലേക്ക്ഡോ. ശുശീല നെയ്യാര്‍ ഉറക്കെആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കേആള്‍ക്കൂട്ടത്തില്‍ നിന്ന് ആപ്‌തെഗാന്ധിയെ വധിക്കാനുള്ള സിഗ്‌നല്‍പഹ്വയ്ക്ക് നല്‍കി. അനുസരണശീലത്തോടുകൂടി ആ ചെറുപ്പക്കാരന്‍ഗാന്ധിക്ക് നേരെ ബോംബെറിഞ്ഞു.ഭീകരമായ ശബ്ദ വിസ്‌ഫോടനം.പ്രാര്‍ത്ഥന വേദി പുകയും പൊടിപടലം കൊണ്ട്‌നിറയുകയും ചെയ്തു.ബാഡ്‌ജെയും ശങ്കറും ഗാന്ധിയെവെടിവെച്ചുവീഴ്ത്തുന്ന മുഹൂര്‍ത്തത്തിന് മറ്റുള്ളവര്‍ ആകാംക്ഷയോടെകാത്തിരുന്നു. പക്ഷേ അതുമാത്രംസംഭവിച്ചില്ല. ഗാന്ധി വധിക്കപ്പെട്ടില്ല.മദന്‍ലാല്‍ പഹ്വ സംഭവ സ്ഥലത്തുവെച്ചു തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ്ആറു പേരും രക്ഷപ്പെട്ടു. ശാന്തനായിഗാന്ധി തന്റെ പ്രാര്‍ത്ഥനായോഗംതുടര്‍ന്നു. ജീവന്‍ രക്ഷപ്പെട്ട ഗാന്ധിക്ക് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ആശംസ പ്രവാഹം ഒഴുയെത്തി. ലേഡി മൗണ്ട്ബാറ്റന്റെഅഭിനന്ദന സന്ദേശത്തിന് ഗാന്ധിനല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'ഞാനൊരു ധീരതയും പ്രകടിപ്പിച്ചിട്ടില്ല. ഇനിയാരെങ്കിലുമെന്നെമുന്നില്‍നിന്ന് പോയിന്റ്ബ്ലാങ്കില്‍വെടിയുതിര്‍ത്താല്‍ പോലും പുഞ്ചിരിയോടെ രാമനാമമുരുവിട്ട് ഞാനതുസ്വീകരിക്കും. അന്നുമാത്രമേ നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് ഞാനാര്‍ഹനാവുകയുള്ളൂ'. 1948 ജനുവരി 12ന് നടന്ന സ്ഥിരംപ്രാര്‍ത്ഥനായോഗത്തില്‍ ഗാന്ധിജിപറഞ്ഞു. 'എന്നെ മരിക്കാന്‍ അനുവദിക്കുക, ഞാന്‍ ശാന്തമായി മരണംവരിക്കട്ടെ, ഇന്ത്യയുടെ നാശംകണ്‍മുന്നില്‍ കാണുന്നതിനേക്കാള്‍മരണം എനിക്കൊരു മനോഹരമായമോചനമാണ്. ഹിന്ദുമതത്തിന്റെയുംസിക്കുമതത്തിന്റെയും ഇസ്‌ലാംമതത്തിന്റെയും നാശം കാണുന്നതിന് മുമ്പ് അത് സംഭവിക്കട്ടെ.
മൂന്ന് വെടിയുണ്ടകള്‍
1948 ജനുവരി 30, മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അവസാനദിവസം. ഡല്‍ഹി ബിര്‍ളാ മന്ദിരത്തിന്താഴത്തെ നിലയിലുള്ള തന്റെമുറിയില്‍ വെളുപ്പിന് 3.30ന് തന്നെഗാന്ധിജി ഉണര്‍ന്നെഴുന്നേറ്റിരുന്നു.പ്രഭാതകര്‍മ്മങ്ങളും പ്രാര്‍ത്ഥനയുംതീര്‍ത്ത് തലേദിവസം താന്‍ എഴുതിതയ്യാറാക്കിയ കോണ്‍ഗ്രസിന്റെപുതിയ ഭരണഘടനയുടെ കരടില്‍കുറച്ച് മാറ്റങ്ങള്‍കൂടി വരുത്തി.പ്രഭാത ഭക്ഷണത്തിന് ശേഷം ഈകരട്‌രേഖ തന്റെ സെക്രട്ടറി പ്യാരലാലിനെ ഏല്‍പ്പിച്ച് ആവശ്യമായമിനുക്ക്പണികളോടെ അസ്സല്‍തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. അടുത്ത്നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിക്കാനുള്ള ഭരണഘടനയായിരുന്നുഇത്. വൈകിട്ട് നാലോടെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍മകള്‍ മണി ബെന്നിനൊപ്പം ഗാന്ധിജിയെ കാണാനെത്തി. ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു. കൃത്യം അഞ്ചിനാണ് പ്രാര്‍ത്ഥനാ യോഗം. സമയംഅഞ്ച് മണി കഴിഞ്ഞ് 10 മിനുട്ട്.രാത്രി ജവഹര്‍ ലാല്‍ നെഹ്‌റുവുംമൗലാനാ ആസാദും എന്നെ വന്ന്കാണുമെന്നും അവരോട് സംസാരി ച്ച ശേഷം ബാക്കിയാവാമെന്നുംപറഞ്ഞ് ഗാന്ധിജി എഴുനേറ്റു.സഹചാരികളായ മനുവിന്റെയുംആഭയുടെയും ചുലുകളില്‍കൈവെച്ച് ബിര്‍ളാ മന്ദിരത്തിന്റെമുമ്പിലുള്ള പുല്‍തകിടിയിലൂടെനടന്നു നീങ്ങി. ജനങ്ങളെ പുഞ്ചിരിയോടെ കൈകൂപ്പി പ്രത്യഭിവാദ്യംചെയ്തു. പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികളില്‍ നാലെണ്ണം കയറിയപ്പോഴേക്കും ആള്‍ക്കൂട്ടത്തിന്റെഇടത് വശത്ത് നിന്നും ഏകദേശം 35വയസ്സ് പ്രായമുള്ള ഒരു യുവാവ്തിക്കിതിരക്കി മുന്നോട്ട്‌വന്നു.പൂനെയില്‍ നിന്നുള്ള ചിത്പവന്‍ബ്രാഹ്മണനായ നാഥുറാം വിനായക്ഗോദ്‌സെ എന്ന ഹിന്ദുമഹാസഭയുടെ നേതാവായിരുന്നു അത്. ഗാന്ധിജിയുടെ സമീപത്ത് വന്ന അയാള്‍തൊട്ട് വന്ദിക്കാന്‍ എന്ന വ്യാജേനകുമ്പിടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചമനുവിനെ തട്ടിമാറ്റി. മനുവിന്റെകൈയ്യിലുണ്ടായിരുന്ന ജപമാലതാഴേക്ക് തെറിച്ചുവീണു. മനു അത്നിലത്തുനിന്നെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആ ചെറുപ്പക്കാരന്‍ഗാന്ധിയെ ഭവ്യതയോടെ വണങ്ങി.നിമിഷാര്‍ദ്ധത്തില്‍ അയാള്‍ നിവരുമ്പോള്‍ പോക്കറ്റില്‍ നിന്ന് ബെരേറ്റാഎം 1934 എന്ന കറുത്ത നിറത്തിലുള്ള ഇറ്റാലിയന്‍ പിസ്റ്റള്‍ ഉള്ളംകൈയ്യില്‍ ഒതുക്കി. പോയിന്റ് ബ്ലാങ്കില്‍ അതില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ ഗാന്ധിജിക്ക് നേരെയുതിര്‍ന്നു.രണ്ടെണ്ണം ഗാന്ധിയുടെ നെഞ്ചിന്‍കൂട്തകര്‍ത്ത് തുളഞ്ഞുപോയി. മറ്റൊന്ന്അടിവയറിനെ പിളര്‍ന്ന് കടന്നുപോയി.രാമനാമത്തോടുകൂടി ഗാന്ധി പുല്‍തകിടിയിലേക്ക് മറിഞ്ഞുവീണു; സമയം 5.17.നെഹ്രു ആകാശവാണിയിലൂടെ രാജ്യത്തോടായി ആ വിവരം പങ്കുവെച്ചു. വിളക്കണഞ്ഞു; കൊലയാളിയൊരു മുസ്ലിം അല്ല... 1948 ഫെബ്രുവരി നാലിന് നെഹ്രുവുംപട്ടേലും യോജിപ്പോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ആര്‍.എസ്.എസിനെനിരോധിച്ചു. ഭരണഘടനയോടു കൂറുപുലര്‍ത്തുമെന്നു പ്രതിജ്ഞയെടുക്കുകയുംഅക്രമത്തെ തള്ളിപ്പറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് 1949 ജൂലൈയില്‍നിരോധനം പിന്‍വലിച്ചത്. അന്നു തന്നെഗോഡ്‌സെ അറസ്റ്റുചെയ്യപ്പെട്ടു. ഏകദേശംരണ്ട് വര്‍ഷത്തിന് ശേഷം കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷ നടപ്പാക്കി.പക്ഷെ, അന്ന് ആദ്യം അറസ്റ്റിലായ പ്രതിഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ടപലരെയും ഹിന്ദു മഹാസഭ ലോക്‌സഭാംഗങ്ങളാക്കി
തൂക്കിലേറ്റപ്പെട്ട ആര്‍.എസ്.എസ്
പ്രമുഖ കവി ഒ.എന്‍.വി കുറുപ്പ് തന്റെവിദ്യാര്‍ത്ഥി കാലത്തെ കുറിച്ച് 1991 ഫെബ്രുവരിയിലെ കലാകൗമുദിയില്‍ പറയുന്നൊരു സംഭവമുണ്ട്. ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂമ്പ്തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ ആര്‍.എസ്.എസിന്റെ ഒരു യോഗംനടക്കുന്നതുമായി ബന്ധപ്പെട്ട ഒ.എന്‍.വിയുടെ അനഭവ സാക്ഷ്യം. ഗോള്‍വാള്‍ക്കറാണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച്അദ്ദേഹം എന്ത് പറയുന്നുവെന്ന് കേള്‍ക്കാന്‍ കോളജില്‍ നിന്ന് ഒരു ചെറിയസംഘം തൈക്കാട്ടേക്ക് പോയി. ഗോള്‍വാക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു. മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനുംഗോള്‍വാക്കറോട് യോഗാനന്തരം ചിലചോദ്യങ്ങള്‍ ചോദിച്ചു. ശാന്തമായിമറുപടി പറയുന്നതിന് പകരം അയാള്‍ഞങ്ങളെ തല്ലാന്‍ മൗനാനുവാദംനല്‍കുകയായിരുന്നു. യോഗത്തിലുണ്ടായിരുന്നവര്‍ ഞങ്ങളെ തല്ലാന്‍ തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളജില്‍ നിന്ന് ഹോസ്റ്റലില്‍എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരംഅറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ നടന്ന് പോകുമ്പോള്‍ ഒരുആര്‍.എസ്.എസുകാരന്റെ വീട്ടില്‍ മധുര പലഹാരംവിതരണം ചെയ്യുന്നു. ഇതു കണ്ട് അക്രമത്തിന് തുനിഞ്ഞഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്തബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷവും ഗോള്‍വാക്കറുടെ പ്രസംഗവും മധുരപലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നുവെന്ന ഒ.എന്‍.വിയുടെ സാക്ഷ്യം പറച്ചില്‍ ഇങ്ങ് കേരളത്തിലാണ്.ഇതിന്റെ എത്രയോ മടങ്ങ് തീവ്രതയോടെയാവും ഉത്തരേന്ത്യയില്‍ ഗാന്ധി വിദ്വേഷം അക്കാലത്തേ ആര്‍.എസ്.എസ് പ്രചരിപ്പിച്ചിട്ടുണ്ടാവുക. ഗാന്ധി ഘാതകന്റെ ഹിന്ദു മഹാസഭയുമായുള്ളബന്ധവും ആര്‍എസ്എസ് നേതാവ് സവര്‍ക്കറുമായുള്ളബന്ധവും അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1948ഫെബ്രവരി നാലിലെ മാതൃഭൂമി ഒന്നാംപേജില്‍'ഘാതകന്‍ തുന്നല്‍ക്കാരനായിരുന്നു' എന്ന തലക്കെട്ടില്‍പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ വായിക്കാം. 'രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയഘാതകനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍അറിവായിരിക്കുന്നു. ഇയാള്‍ ആദ്യകാലത്ത് ഒരു വെറുംതുന്നല്‍ക്കാരനായിരുന്നു. അന്ന് നാരായണ റാവുഗോഡ്‌സേ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കുറച്ചുകാലം ഇയാള്‍ ഹൈദരാബാദില്‍ പാര്‍ത്തിരുന്നു. അവിടെവെച്ച് അയാള്‍ തന്റെ പേര്‍ നാഥുറാംവിനായക ഗോഡ്‌സേ എന്നാക്കി മാറ്റി. 1939ല്‍ നാഥുറാംപൂനയിലേക്ക് വരികയും ഹിന്ദു മഹാസഭാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ആദ്യം ഇയാള്‍ ഹിന്ദുമഹാസഭയുടെ ഒരു വെറും വളണ്ടിയര്‍ ആയിരുന്നു. പിന്നീട്ഒരു സഭാപ്രവര്‍ത്തകനായി മാറി. ഇയാള്‍ ഒരു മുഴുത്തവര്‍ഗീയവാദിയായിരുന്നതിനാല്‍ സവര്‍ക്കര്‍ ഗ്രൂപ്പില്‍ ഒരുനല്ല സ്ഥാനം നേടാന്‍ വലിയ പ്രയാസമുണ്ടായില്ല.ഇതുകൊണ്ടുതന്നെയാണ് നാഥുറാം സംസ്ഥാന ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിത്തീര്‍ന്നതും. റിവോള്‍വര്‍, ബോംബ് തുടങ്ങിയ നശീകരണ സാമഗ്രികള്‍ഉപയോഗിച്ച് കാര്യം നേടാമെന്ന് വിശ്വസിക്കുന്നഒരു വിഭാഗമാണ് സവര്‍ക്കര്‍ ഗ്രൂപ്പ് എന്നാണറിയപ്പെടുന്നത്. കുറച്ചു മുന്‍പാണ് നാഥുറാം ഒരു പത്രംതുടങ്ങിയത്. ഇതിന്റെ ഉടമസ്ഥനും അയാള്‍തന്നെയായിരുന്നു. പത്രം അക്രമപ്രേരിതമായ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ മൂന്നു മാസം മുന്‍പ്ബോംബെ ഗവണ്‍മെന്റ് ജാമ്യസംഖ്യ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ലൈസന്‍സില്ലാതെ ആയുധംകൈവശം വെച്ചതിന് കുറച്ചു മുന്‍പ് അറസ്റ്റുചെയ്തതായും പിന്നീട് വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്'.മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. 1948 ജൂലൈ 18 ന് ആഭ്യന്തര മന്ത്രി സര്‍ദാര്‍പട്ടേല്‍ ഹിന്ദുമഹാസഭയുടെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിക്ക്എഴുതി: 'ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഹിന്ദുമഹാസഭയിലെ തീവ്ര വിഭാഗത്തിന്പങ്കുണ്ടെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.'1948 സെപ്റ്റംബറില്‍, തന്നെ മോചിപ്പിക്കാനുംആര്‍.എസ്.എസിന്റെ നിരോധനം നീക്കാനുംഗോള്‍വാള്‍ക്കര്‍ പട്ടേലിനോട് അഭ്യര്‍ത്ഥിച്ചു.അതിനുള്ള മറുപടിയായി പട്ടേല്‍ അദ്ദേഹത്തിന്എഴുതി. 'ഹിന്ദുക്കളെ ആവേശഭരിതരാക്കാന്‍വിഷം പരത്തേണ്ട ആവശ്യം ഇല്ലായിരുന്നു.അതിന്റെ ഫലമായി വിലമതിക്കാന്‍ കഴിയാത്തഗാന്ധിജിയുടെ ജീവനാണ് നഷ്ട്ടപ്പെട്ടത്. സര്‍ക്കാരോ ജനങ്ങളോ ആര്‍.എസ്.എസിനോട് പൊറുക്കില്ല
സവര്‍ക്കറുടെ പുതിയ ഭാരതം
ക്വിറ്റ് ഇന്ത്യാസമരത്തെ ഉള്‍പ്പെടെ ഒറ്റിക്കൊടുത്ത്ബ്രിട്ടീഷുകാര്‍ക്കൊപ്പം നിലയുറപ്പിച്ച സവര്‍ക്കറെയാണ് പുതിയ രാഷ്ട്രപിതാവായി ഗാന്ധിജിക്ക്പകരം സംഘ്പരിവാര്‍ കാണുന്നത്. ഹിന്ദുത്വഎന്ന പ്രയോഗം തന്നെ സവര്‍ക്കര്‍സൃഷ്ടിക്കാന്‍ കാരണം ഹിന്ദു എന്ന പദംഉപയോഗിക്കാനുള്ള വെപ്രാളംകൊണ്ടാണ്. ഗാന്ധിജിയുടെ രാമരാജ്യമോ ഹിന്ദുയിസമോ അല്ല തന്റേതെന്ന്സവര്‍ക്കര്‍ക്ക് ബോധമുണ്ടായിരുന്നു.അഥവാ, ഹിന്ദു രാഷ്ട്രമല്ല; ഹിന്ദുത്വരാഷ്ട്രമാണ് സവര്‍ക്കര്‍ സ്വപ്‌നം കണ്ടത്.സവര്‍ക്കറിലൂടെ ഗോള്‍വള്‍ക്കര്‍ പറഞ്ഞരാഷ്ട്രസങ്കല്‍പവും മറ്റൊന്നല്ല. സവര്‍ക്കറെ വീര്‍ സവര്‍ക്കറാക്കിയത്പോലും ഗാന്ധിജിയെ ടാഗോര്‍ മഹാത്മഎന്നു വിളിച്ചപോലുള്ള ഫീലിലാണ് 12 www.pacha.co.in അവര്‍ അവതരിപ്പിക്കുന്നത്. 1926-ല്‍ 'ദി ലൈഫ് ഓഫ്ബാരിസ്റ്റര്‍ സവര്‍ക്കര്‍' എന്ന പേരില്‍ ചിത്രഗുപ്ത എന്നവ്യക്തി എഴുതിയ പുസ്തകത്തിലാണ് വീര്‍ സവാര്‍ക്കര്‍പ്രയോഗം പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷുകാരോട് ആറുവട്ടംമാപ്പപേക്ഷിച്ച, സവര്‍ക്കറെ കുറിച്ച് പ്രകീര്‍ത്തിച്ച് പുസ്തകമെഴുതിയ ചിത്രഗുപ്തയെക്കുറിച്ച് 1987ല്‍ ഈ പുസ്തകംവീണ്ടും പ്രസിദ്ധീകരിച്ചപ്പോഴാണ് വ്യക്തമാക്കപ്പെട്ടത്.ചിത്രഗുപ്തന്‍ സവര്‍ക്കര്‍തന്നെയാണെന്ന്വ്യക്തമാക്കപ്പെട്ടപ്പോഴേക്കും സ്വന്തം വീര്‍ പ്രചാരണംനടത്താനും ബ്രിട്ടീഷ് പിന്തുണയോടെ അദ്ദേഹത്തിനായി. ഇന്ത്യയെ രണ്ടായി മുറിക്കണമെന്ന ആദ്യത്തെ ആശയക്കാരന്‍ വിനായക് ദാമോദര്‍ സവര്‍ക്കറാണ്. 1930-ലാണ്സവര്‍ക്കര്‍ വിഭജനവാദം മുന്നോട്ടുവെക്കുന്നത്. മുഹമ്മദലി ജിന്ന ആ വാക്ക് ഉച്ചരിക്കുന്നതിനും ഒരുവ്യാഴവട്ടത്തിനും മുൻപ്. 'ഇന്ത്യയിലെ ഹിന്ദുക്കളുംമുസ്‌ലിംകളും രണ്ട് രാജ്യമാണ്. ഹിന്ദുക്കളുടേതാണ്ഹിന്ദുത്വരാഷ്ട്രമെന്നത്, മുസ്‌ലിംകള്‍ക്ക് വേറെ രാഷ്ട്രമാകാം.' എന്ന് പറയുക മാത്രമല്ല, പ്രവൃത്തിയിലും ആക്രമ ണോത്സുകത പ്രകടമാക്കി. ഹിന്ദുമഹാസഭയുടേയുംഅനുബന്ധ ഹിന്ദുത്വ സിദ്ധാന്തക്കാരുടെയുംശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന്റെ കൂടിഫലമാണ് വിഭജനം. തുടര്‍ന്ന് രാജ്യം സ്വാതന്ത്ര്യംനേടിയപ്പോഴാകട്ടെ, അങ്ങേയറ്റം അപര ആശയവിദ്വേഷമാണ് സവര്‍ക്കറും ആര്‍.എസ്.എസുംനടത്തിയത്. കേശവ ബാലറാം ഹെഡ്‌ഗേവാറിന്റെ മരണ ശേഷംസര്‍സംഘചാലക് ചുമതല ഏറ്റെടുത്ത് (33 വര്‍ഷം)മരണം വരെ ആര്‍.എസ്.എസ്സിനെ നയിച്ച ഗോള്‍വാക്കര്‍, ജര്‍മ്മനിയില്‍ ജൂതന്മാര്‍ക്കെതിരായി നടന്നനാസി വംശഹത്യയെ പോലും മറയില്ലാതെ പിന്തുണച്ചാണ് ഇന്ത്യക്കാര്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ആഹ്വാനം ചെയ്തത്. കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉള്‍ക്കൊണ്ട്ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹൈന്ദവസംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണമെന്നാണ്ഗോള്‍വാക്കര്‍ വീ ഓര്‍ ഔര്‍ നേഷന്‍ഹുഡ്ഡിഫൈന്‍ഡ് എന്ന പുസ്തകത്തിലൂടെ നയം വ്യക്തമാക്കുന്നത്. മോഹന്‍ ഭാഗവത് തന്റെ ശതാബ്ദിപ്രസംഗത്തിലെ ആഗോള വീക്ഷണമായി പറഞ്ഞുവെച്ചതും ഇതേ ആശയം തന്നെ. ഗോള്‍വാള്‍ക്കറുടെ 'ബഞ്ച് ഓഫ് തോട്ട്‌സ്' രാജ്യത്തിന്റെ മൂന്ന്ആഭ്യന്തര ശത്രുക്കളെ മുന്നോട്ടു വെക്കുന്നുണ്ട്.അവര്‍ ദേശീയ സുരക്ഷ്‌ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരെ പുറം തള്ളുകയോ രണ്ടാംകിടപൗരന്മാരാക്കുകയോയാണ് ലക്ഷ്യം
പ്രതിരോധ മുദ്രകള്‍
ജനാധിപത്യ ഇന്ത്യയുടെ ആയുസ്സിന് ഗാന്ധിജിയോളം നല്ലൊരു പ്രതീകം പൊതുവിലില്ലെന്നതാണ് വസ്തുത.ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച പൊളിറ്റിക്കല്‍കറക്ടനസാണ് ആ ഓര്‍മ്മകളില്‍ നിന്ന് കടംകൊള്ളേണ്ടത്. 1930 മാര്‍ച്ച് 12ന് സബര്‍മതി ആശ്രമത്തില്‍ നിന്ന് ഗാന്ധിജി ദണ്ഡി യാത്ര നടത്തിയൊരുസംഭവം മാത്രമെടുത്താല്‍ അക്കാര്യത്തില്‍ വ്യക്തതവരും. ഉപ്പു കുറുക്കാന്‍ സബര്‍മതിയില്‍ നിന്ന് 450കിലോമീറ്റര്‍ ദൂരെ ദണ്ഡിയിലേക്കാണ് ഗാന്ധിജിയാത്ര നടത്തിയത്. അഹമ്മദാബാദില്‍ നിന്ന്അധികം ദൂരമില്ലാത്ത ബാദല്‍ പൂരില്‍ പോയി ഉപ്പുനിയമം ലംഘിക്കാതെ ഗ്രാമങ്ങളെ ഉണര്‍ത്തി ഒരുസാഗരമായി കടലിലെത്തുന്ന വിദ്യ. ഗാന്ധി വധത്തോടെ രാജ്യം ഭീതിയോടെ അകറ്റിനിര്‍ത്തിയവരെ അടിയന്തരാവസ്ഥാ കാലാവസ്ഥയുടെ മറവില്‍ ഇടതുപക്ഷക്കാരുള്‍പ്പെടെ ചേര്‍ന്നാണ്വെളിപ്പിച്ചെടുക്കാന്‍ ശ്രമിച്ചത്. ജ്യോതിബസു, ഇ.എം.എസ്, എല്‍.കെ അദ്വാനി, എ.ബി വാജ്‌പേയ്എന്നിവരുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയചര്‍ച്ചയുടെ ഫലമായിരുന്നു 1989 ലെ വി.പിസിംഗിന്റെ നേതൃത്വത്തിലുള്ള മുന്നണി. ആര്‍.എസ്.എസിന് രാഷ്ട്രീയ ബലം ലഭിച്ച് അവര്‍ അധികാരത്തിന്റെ സോപാനത്തിലേക്ക് ഉയര്‍ന്നുവന്നത് വി.പിസിംഗും ഇ.എം.എസും ജ്യോതിബസുവും നല്‍കിയപിന്തുണയുടെ ബലത്തിലായിരുന്നു. സംഘ്പരിവാറിന് രാഷ്ട്രീയ ഊര്‍ജ്ജം ലഭിച്ചതോടെ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പ്രതിബിംബമായ ബി.ജെ.പിവളര്‍ന്നു. ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമാണെങ്കിലും കേരളത്തിലെ പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസ് സ്വാധീനത്തിലാണ് മുന്നോട്ട് പോകുന്നതെന്നത് ഇന്നൊരു രഹസ്യമല്ല. ചുരുക്കത്തില്‍, ഇന്ത്യന്‍ ഭരണഘടനയും ഗാന്ധിജിയുടെ ഓര്‍മ്മകളുമാണ് ഹിന്ദുത്വ രാഷ്ട്രത്തിന്മുമ്പിലുള്ള കടമ്പകള്‍. നെഹ്രുവിന് ശേഷം ആര്‍.എസ്.എസിനെ ശരിയായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ മറ്റൊരു പ്രധാനമമന്ത്രിമാര്‍ക്കുമായില്ലെന്നതാണ് നേര്. 1978 ല്‍ കോഴിക്കോട് ഹിമായത്തുല്‍ഇസ്‌ലാം ഹൈസ്‌കൂളില്‍ മുസ്‌ലിംലീഗ് യംഗ്സ്പീക്കേഴ്‌സ് ഫോറത്തിന്റെ പഠനക്യാമ്പിനെ അഭിസംബോധന ചെയ്തു സി.എച്ച് മുഹമ്മദ്‌കോയ,ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും ഞാന്‍ ആര്‍.എസ്.എസിനെ വിശ്വസിക്കുകയില്ല എന്ന പ്രഖ്യാപനത്തിലൂടെ ആര്‍.എസ്.എസിനെ കരുതിയിരിക്കണമെന്നും അവരേത് വേഷത്തില്‍ വന്നാലും അവരെവിശ്വസിക്കാന്‍ കഴിയില്ലെന്നും ബോധ്യപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഗാന്ധിജിയെയും ഭരണഘടനയെയും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമ്പോള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി കൂടെനില്‍ക്കുകയാണ് കടമ. അഥവാ, ഹിന്ദുത്വ ബുള്‍ഡോസറുകള്‍ക്ക് മുമ്പില്‍ പതറുകയല്ല, ഖാഇദെമില്ലത്തിന്റെ ദര്‍ശനം മുറുകെപിടിച്ച് ഗാന്ധി മാര്‍ഗത്തില്‍ പോരാടുകയാണ് അനിവാര്യത. ആര്‍.എസ്.എസിന് വിധേയമാവുകയോ അവരോട് കായികമാ യി ഏറ്റുമുട്ടുകയോ ചെയ്യുന്നതിന് പകരം ആശയപരവും രാഷ്ട്രീയപരവുമായ ചെറുത്ത് നില്‍പ്പാണ്കരണീയം. സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയംമുസ്ലിംലീഗ് ഉയര്‍ത്തിപ്പിടിച്ചതും ജാഗ്രതയോടെയാണ്.ആര്‍.എസ്.എസിന് മുസ്‌ലിം സമുദായത്തോടുള്ളനിലപാടില്‍ മാറ്റം വരണമെങ്കില്‍ മുസ്‌ലിംകള്‍സംഘടിതമായ രാഷ്ട്രീയ കക്ഷിയായി സ്ഥിതിചെയ്യണമെന്നാണ് മുസ്‌ലിംലീഗിന്റെ കാഴ്ചപ്പാട്
(സീതിസാഹിബ്, ചന്ദ്രിക ആഴ്ചപ്പതിപ്പ് 1951 ജൂണ്‍ 1).