സി.എച്ച് നക്ഷത്രശോഭയുള്ള നേതാവ്
By: എം.എം. ഹസൻ എം.എൽ.എ

നക്ഷത്രശോഭയോടെ കേരളരാഷ്ട്രീയത്തിൽ മിന്നിത്തെളിഞ്ഞുനിന്ന സി.എച്ച്. മുഹമ്മദ് കോയാ സാഹിബിനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ ഞാൻ എപ്പോഴും വാചാലനാകും. സ്നേഹനിധിയായ ഒരു നേതാവിൻെറ സ്ഥാനത്തോ, പ്രതിഭാധനായ ഒരു ഭരണാധികാരിയുടെ സ്ഥാനത്തോ മാത്രമല്ല ഞാനദ്ദേഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനുമപ്പുറം അദ്ദേഹത്തോട് എനിക്ക് ആദരവും, ബഹുമാനവും മാത്രമല്ല ഒരുതരം ആരാധനാഭാവവും ഉണ്ടായിരുന്നു.
ഞാൻ കുട്ടിക്കാലത്ത് സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ സി.എച്ച്. മുഹമ്മദ് കോയാ സാഹിബ് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ആ പ്രസംഗം ഇന്നും എൻ മനസ്സിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. പ്രസംഗത്തോട് എനിക്ക് പ്രതിപത്തി തോന്നിത്തുടങ്ങിയത് അക്കാലത്താണ്. പ്രസംഗം ഒരു കലയാണ്. സി.എച്ച്. ആ കലയിൽ അതീവ നൈപുണ്യമുള്ള കലാകാരനാണ്. ശ്വാസമടക്കിപ്പിടിച്ചിരുന്ന് ആദ്യാവസാനം ഞാൻ രണ്ടുപേരുടെ പ്രസംഗങ്ങളേ കേട്ടിരുന്നുള്ളൂ. അത് സി.എച്ചിൻെറയും, കൗമുദിവാരിക പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണന്റേതുമായിരുന്നു. അവർ ഇരുവരുടെയും പ്രസംഗങ്ങൾ ഭാഷയുടെയും ആശയങ്ങളുടെയും അനർഗള പ്രവാഹങ്ങളായിരുന്നു.
വാക്കുകൾകൊണ്ട് നക്ഷത്രങ്ങൾ സൃഷ്ടിക്കുന്ന സി.എച്ചിൻെറ വാഗ്മിത്ത്വം മലയാള പ്രസംഗ കലയിൽ ഒരു പുത്തൻ സരണി തന്നെ വെട്ടിത്തുറന്നു. ഹാസ്യാത്മകമായ സി.എച്ചിൻെറ പ്രയോഗങ്ങൾ എല്ലാത്തലങ്ങളിലുമുള്ളവരെ ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. രാഷ്ട്രീയ പ്രസംഗങ്ങളിൽ സി.എച്ചിന്റെ പ്രസംഗം പ്രത്യേകതരം പുതുമ ഉൾക്കൊള്ളുന്നവയായിരുന്നു. രാഷ്ട്രീയവേദികളിൽ എല്ലാ നേതാക്കളും പ്രസംഗിച്ചാലും സി.എച്ചിന്റെ പ്രസംഗം മാത്രമേ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുകയുള്ളൂ. അന്തരീക്ഷത്തിൽ ലയിച്ചുപോകുന്ന ശബ്ദമാണ് പ്രസംഗമെങ്കിലും സി.എച്ചിന്റെ പ്രസംഗം മാത്രം എന്തു കൊണ്ട് വീണ്ടും നാം ഓർമ്മിക്കുന്നു? അത് എന്തുകൊണ്ട് മനസ്സിൽ നിന്ന് മാഞ്ഞുപോകാതിരിക്കുന്നു? ഞാൻ ആലോചിച്ചു നോക്കി.
മറ്റുള്ളതിൽ നിന്ന് വ്യത്യസ്തമാണ് സി.എച്ചിന്റെ പ്രസംഗം. ആശയ ഗാംഭീര്യവും, പ്രതിപാദനഭംഗിയുംകൊണ്ട് ആ പ്രസംഗം നമുക്ക് ഇഷ്ട്ടപ്പെടുമ്പോൾ തന്നെ പരിഹാസ്യത്തിൽ പൊതിഞ്ഞ വാക്കുകൾ മനസ്സിൽ മായാതെ പതിഞ്ഞുപോകും. സി. എച്ച് എന്ന ഉജ്ജ്വലനായ പ്രസംഗകനെയാണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.
രാഷ്ട്രീയ വേദികളിലും നിയമ'സഭയിലും, പാർലമെന്റെിലും സി.എച്ച്. നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് പലരും ഓർമ്മ പുതുക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. നിയമസഭയിൽ അദ്ദേഹത്തോടൊപ്പം അംഗമാവാൻ ഭാഗ്യം ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. പ്രക്ഷുബ്ധമായ പല സന്ദർഭങ്ങളിലും സി.എച്ചിൻെറ പരാമർശങ്ങൾ, പ്രസംഗങ്ങൾ സഭയുടെ പിരിമുറുക്കത്തിന് അയവുവരുത്തിയത് ഞാനും ഓർമ്മിച്ചുപോകുന്നു. നർമ്മം തുളുമ്പുന്ന സി.എച്ചിന്റെ പ്രസംഗങ്ങൾ എതിർപക്ഷത്തേക്ക് അസ്ത്രങ്ങൾ പോലെയാണ് പാഞ്ഞുപോകുന്നത്. ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുമ്പോൾ എതിർപക്ഷം ചിലപ്പോൾ നിർവീര്യമായിപ്പോകും. ചിലപ്പോൾ നാണിച്ചുപോകും.
നിയമസഭയിൽ ഏറ്റവും ഒടുവിൽ, സി.എച്ച്. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുമ്പോൾ, ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തെ നോക്കിപ്പറഞ്ഞു. “ക്രിസ്ത്യാനികൾ മരിക്കുമ്പോൾ ശവപ്പെട്ടിയിൽ എഴുതിവയ്ക്കും- ഇന്ന് ഞാൻ നാളെ നീ" എന്ന്. അതുപോലെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. പഴുത്ത ഇല വീഴുന്നതു നോക്കി പച്ച ഇല ചിരിക്കേണ്ട. അമ്പുകൊള്ളാത്തവരില്ല ഗുരുക്കളിൽ
ഇങ്ങനെയാണ് സി.എച്ച്. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞുതുടങ്ങിയത്.എതിരാളിയെ നിരായുധനാക്കാനും, നിർവീര്യമാക്കാനും കഴിവുള്ള സി.എച്ച്. മുഹമ്മദ് കോയ എന്ന പ്രസംഗകനെ മലയാളഭാഷയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
ഒരു രാഷ്ട്രീയ നേതാവ് ചിലപ്പോൾ ഉജ്ജ്വലനായ ഒരു പ്രസംഗകനായിരിക്കും. അല്ലെങ്കിൽ അസാമാന്യമായ സംഘടനാ വൈഭവമുള്ള സംഘടാകനായിക്കും. അതുമല്ലെങ്കിൽ ആദർശധീരതയുള്ള സൗമ്യനായിരിക്കും. ചുരുക്കത്തിൽ ഏതെങ്കിലും ഒരു നേത്യഗുണം അയാളിൽ അളവിലേറെ കാണാൻ കഴിയും. എന്നാൽ സി.എച്ച്. ഒരേ സമയം ഒരു പ്രാസംഗികനും, എഴുത്തുകാരനും, സംഘാടകനും, ഭരണാധികാരിയും മനുഷ്യസ്നേഹിയുമായ ഒരു രാഷ്ട്രീയ നേതാവായിരുന്നു. അപൂർവ്വം രാഷ്ട്രീയ നേതാക്കളെയേ നമുക്ക് ഇതു പോലെ കാണാൻ കഴിയൂ.
മുസ്ലിം ലീഗു നേതാവായ സി.എച്ച്.; മാപ്പിള തൊപ്പി ധരിച്ച സി.എച്ച് വെറുമൊരു യാഥാസ്ഥിതിക മുസ്ലിം നേതാവായിരുന്നു എന്നു ആരും പറയുന്നതു ഞാൻ കേട്ടിട്ടില്ല.
മുസ്ലിം ലീഗിനെക്കുറിച്ച് വാചാലമായി സംസാരിക്കുമ്പോഴും സി.എച്ച്.മതേതരത്വത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു. സമുദായ സനേഹിയായിരുന്ന സി.എച്ചിന് അന്യസമുദായങ്ങളെ സ്നേഹിക്കാനും, ആദരിക്കാനും ഒരു വൈമനസ്യവുമുണ്ടായിരുന്നില്ല. വിശാലമായ വീക്ഷണവും, സൗഹാർദ്ദപരമായ സമീപനവും കൊണ്ട് എല്ലാ ജനവിഭാഗങ്ങളുടെ അളവറ്റ ആദരവ് പിടിച്ചുപറ്റിയ സി.എച്ച്. മുഹമ്മദ് കോയാ സാഹിബ് കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
കാലപ്രവാഹത്തിനിടയിലും കാലഹരണപ്പെടാതെ നിൽക്കുന്ന സി.എച്ചിന്റെ സ്മരണയ്ക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുമ്പോഴും പ്രതിഭാശാലിയായ അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖം എന്റെ മനസ്സിൽ തെളിയുന്നു.
തൂലിക 1995 സെപ്തംബർ