മുഖ്യമന്ത്രിക്കസേരയിൽ ഒരു മുസ്ലീം ലീഗുകാരൻ
By: എം.സി. വടകര

ചരിത്രപ്രസിദ്ധമായ ഒക്ടോബർ 12 അതൊരു വെള്ളിയാഴ്ചയായിരുന്നു. ലോകത്തിലെ പല സുപ്രധാന സംഭവങ്ങളും നടന്നിട്ടുള്ളത് വെള്ളിയാഴ്ചകളിലാണ്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസതുല്യമായൊരദ്ധ്യായം ഇതൾവിടരുന്നത് കണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിടർന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും മുസ്ലിംലീഗ് പ്രവർത്തകർ കിട്ടാവുന്ന വാഹനങ്ങളിൽ തിരുവനന്തപുരത്തേക്ക് കുതികുതിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഒരു മുസ്ലിംലീഗുകാരൻ മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.
ക്ലിഫ് ഹൗസിൽ അന്ന് സൂര്യൻ നേരത്തെ ഉദിച്ചു. ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് അനുമോദനങ്ങളുമായെത്തുന്ന അനുയായി വൃന്ദങ്ങളെകണ്ടു ആ വിശാലമായ മന്ദിരത്തിന്റെ മണിമുറ്റത്തുള്ള പുൽതകിടികൾപോലും രോമാഞ്ചമണിഞ്ഞു. സുഹൃത്തുക്കളും പാർട്ടിപ്രവർത്തകൻമാരും സാഹിത്യകാരൻമാരും ഉലമാക്കളും പുരോഹിതൻമാരും നേതാക്കളും അങ്ങിനെ എണ്ണിയാലൊതുങ്ങാത്ത സന്ദർശകന്മാർ. എല്ലാവർക്കും ഹസ്തദാനം ചെയ്തും ക്ഷേമാന്വേഷണങ്ങൾ നടത്തിയും സി.എച്ച്. ക്ലിഫ് ഹൗസിന്റെ പൂമുഖത്തുതന്നെ ഇരിപ്പുണ്ടായിരുന്നു.
ഉച്ചയായപ്പോൾ അദ്ദേഹം ജുമുഅ: നിസ്കാരത്തിനായി പാളയം പള്ളിയിലേക്ക് പുറപ്പെട്ടു. കയ്യറ്റം നീണ്ട തൂവെള്ള ഷർട്ടും മുണ്ടും തലയിൽ വെളുത്ത രോമത്തൊപ്പിയുമായി ചോക്കലറ്റ് നിറമുള്ള 36-ാം നമ്പർ സ്റ്റേറ്റ് കാറിൽ മകൻ മുനീർ, മകളുടെ ഭർത്താവായ ഡോ. അഹമ്മദ് ശരീഫ്, മരുമകളുടെ ഭർത്താവ് എം.മൂസ്സക്കോയ എന്നിവരോടൊപ്പം സി.എച്ച്, പള്ളിയിലെത്തി. ശിഹാബ് തങ്ങൾ, ബി.വി. അബ്ദുള്ളക്കോയ മുതലായ നേതാക്കളൊന്നിച്ച് നമസ്കാരത്തിനു ശേഷം നിയുക്ത മുഖ്യമന്ത്രി തന്റെ കാറിൽ കയറുമ്പോൾ പള്ളിക്കുമുമ്പിലുള്ള ജനം ആർത്തുവിളിച്ചു. "അല്ലാഹു അക്ബർ." കാർ നേരെ രാജ്ഭവനിലേക്കാണ് പോയത്. അകമ്പടി സേവിച്ചുകൊണ്ട് അനേകം കാറുകൾ പിന്നാലെയും. കൃത്യം 2.30ന് രാജ്ഭവനിൽ ഗവർണർ ജ്യോതി വെങ്കിട്ടചെല്ലത്തിന്റെ മുമ്പാകെ കേരളത്തിന്റെ മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ രണ്ടംഗങ്ങളായ എൻ.കെ.ബാലകൃഷ്ണൻ (പി.എസ്.പി), എൻ ഭാസ്കരൻ നായർ (എൻ.ഡി.പി) എന്നിവരും അന്നു തന്നെ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങ് ഒരു പ്രസിദ്ധ പത്രലേഖകന്റെ വാങ്മയ ചിത്രത്തിലൂടെ നോക്കുക: 'രാജ്ഭവൻ ഇതുവരെ കണ്ടിട്ടില്ലാത്ത ആവേശഭരിതമായ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിലാണ് മുസ്ലിംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ്കോയയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ പത്താമത്തെ മന്ത്രിസഭ ഇന്നലെ ഉച്ചക്ക് രണ്ടരക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ ജോതി വെങ്കിട്ടചെല്ലം വായിച്ചുകൊടുത്ത ഇംഗ്ലീഷിലുള്ള പ്രതിജ്ഞാവാചകം ഏറ്റുപറഞ്ഞുകൊണ്ട് മൂന്ന്പേരും ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ചടങ്ങ് കഷ്ടിച്ച് 10മിനുറ്റ് കൊണ്ട് അവസാനിച്ചു. മുഖ്യമന്ത്രിയായി സി.എച്ച്. പ്രതിജ്ഞചെയ്തശേഷം എൻ.കെ ബാലകൃഷ്ണനും അതുകഴിഞ്ഞ് എൻ. ഭാസ്കരൻനായരും പ്രതിജ്ഞ ചെയ്തു. ചീഫ് സിക്രട്ടറി ജി. ഭാസ്കരൻനായരാണ് സത്യപ്രതിജ്ഞക്കായി നിയുക്തമന്ത്രിമാരെ ഗവർണ്ണറുടെ അടുക്കലേക്ക് ക്ഷണിച്ചത്. പ്രതിജ്ഞ
യെടുത്തശേഷം മന്ത്രിമാർ രേഖകളിൽ ഒപ്പ് വെക്കുകയും ഗവർണർ അവർക്ക് പൂച്ചെണ്ടുകൾ നൽകുകയും ചെയ്തു. രാജ്ഭവൻ ഓഡിറ്റോറിയവും കോമ്പൗണ്ടും തിങ്ങിനിറഞ്ഞ വലിയൊരു ജനക്കൂട്ടം സത്യപ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിക്കുന്നതിന്നുണ്ടായിരുന്നു. പക്ഷേ ഓഡിറ്റോറിയത്തിലെ സ്ഥല പരി
മിതികാരണം രാജ്ഭവനിലെത്തിയ ജനങ്ങളിൽ വളരെ കുറച്ചുപേർക്ക് മാത്രമേ ചടങ്ങ് നേരിൽ കാണാൻ കഴിഞ്ഞുള്ളു. ജനക്കുട്ടത്തേയും അവരെ രാജ്ഭവനിലെത്തിച്ച വാഹനങ്ങളേയും നിയന്ത്രിക്കുന്നതിന്ന് പോലീസിന് നന്നേ പാട്പെടേണ്ടിവന്നു. 2മണിക്കുമുമ്പുതന്നെ നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയത്തിൽ എത്തിച്ചേരുന്ന വിശിഷ്ടാതിഥികളിൽ പലർക്കും സീറ്റ് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ വളരെയേറെ ക്ലേശിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപെടെ പലരും തൻമൂലം ഹാളിന്നിരുവശവും ആൾക്കുട്ടത്തിനിടയിൽ ഞെരുങ്ങിനിന്നാണ് ചടങ്ങുകൾ വീക്ഷിച്ചത്. ഗവർണർക്കും നിയുക്ത മന്ത്രിമാർക്കും ഇരിക്കുന്നതിന്ന് കസേരയിടാനുള്ള സ്ഥലംപോലും ആളുകളെ മാറ്റി വളരെപണിപ്പെട്ടാണുണ്ടാക്കിയത്. പത്രലേഖകർക്ക് റിസർവ്വ് ചെയ്തിരുന്ന സീറ്റുകൾ നേരത്തേതന്നെ വന്നുചേർന്നവർ കൈയ്യടക്കിക്കഴിഞ്ഞതിനാൽ റിപ്പോർട്ട് ചെയ്യാനും വളരെ ബദ്ധപ്പാടായിരുന്നു. പോലീസ് ബാന്റ് വിഭാഗത്തിന്റെ ദേശീയ ഗാനാലാപത്തോടെ ചടങ്ങുകൾ അവസാനിച്ചപ്പോൾ വല്ലാത്ത ഞെരുക്ക
ത്തോടുകൂടിതന്നെ ജനക്കൂട്ടം ഒരുകണക്കിന് പിരിഞ്ഞുപോയി. ഒട്ടേറെ മുസ്ലിം വനിതകൾ സത്യപ്രതിജ്ഞാകർമ്മം കാണാനെത്തിയത് ഇത്തവണത്തെ ഒരു സവിശേഷതയായിരുന്നു. സി.എച്ചിന്റെ പുത്രിയും ഭാര്യയും കുടുംബങ്ങളും ഇക്കൂട്ടത്തിൽപെടും.”
വെള്ളരോമത്തൊപ്പിയും ധരിച്ചുകൊണ്ട് ശുഭവസ്ത്രങ്ങളണിഞ്ഞ് കൃത്യം 2.25ന് സി.എച്ച്. രാജ്ഭവനിൽ എത്തിച്ചേർന്നു. അപ്പോൾ കരഘോഷമുയർന്നു.
ജനങ്ങൾ സിന്ദാബാദ് വിളിക്കാനൊരുങ്ങിയപ്പോൾ സി.എച്ചും നഹയും അരുതെന്നു വിലക്കി. ശിഹാബ്തങ്ങൾ, ബി.വി. എന്നിവരോടൊപ്പമാണ് സി.എച്ച്
സത്യപ്രതിജ്ഞക്കെത്തിയത്. സ്പീക്കർ ചാക്കീരി, ആർച്ച് ബീഷപ്പ് മാർഗ്രിഗോറിയസ് തിരുമേനി, പി.പി.ഹസ്സൻകോയ, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്രത്യേക നിരീക്ഷകനായെത്തിയ എ.കെ.എ. അബ്ദുസ്സമദ് (എം.പി) എം.എൽ.എ.മാർ മുതലായ അനേകം വിശിഷ്ട വ്യക്തികളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ബേബിജോൺ സി.എച്ചിനെ ആശ്ലേഷിച്ചു. എന്നാൽ ആർ.എസ്.പി., സി.പി.ഐ. നേതാക്കളല്ലാതെ മറ്റു പ്രതിപക്ഷനേതാക്കളാരും ചടങ്ങിൽ പങ്കെടുത്തില്ല. ചടങ്ങ് കഴിഞ്ഞതിന്നു ശേഷം ആദ്യമായി മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകിയത് ബേബിജോണായിരുന്നു. മുൻമുഖ്യമന്ത്രി പി. കെ.വി.യും സി.എച്ചിനെ അഭിനന്ദിച്ചു. രാജ്ഭവൻ വളപ്പിൽ പുമാലകളും പൂച്ചെ
ണ്ടുകളുമായി തടിച്ചുകൂടിയ ആയിരക്കക്കിന് ആരാധക വൃന്ദത്തില്‍ നിന്ന് സി.എച്ച്. വളരെ പാട്പെട്ട് രക്ഷപ്പെടുകയായിരുന്നു. സത്യപ്രതിജ്ഞാചടങ്ങ് കഴിഞ്ഞതോടെ പനിനീര്‍ ചൊരിയുന്ന പോലെ ചാറ്റല്‍മഴയുണ്ടായി. അല്‍പസമയത്തിനുശേഷം അദ്ദേഹം സെക്രട്ടറിയേറ്റിൽ ചെന്നു മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരു ന്നു. ഒരു സാമ്രാജ്യം കീഴടക്കിയ സംതൃപ്തിയോടെ അദ്ദേഹം മൊഴിഞ്ഞു. “അല്‍ഹംദുലില്ലാഹ്”. അന്നുതന്നെ മന്ത്രിസഭയുടെ ആദ്യ യോഗം നടന്നു.
നിങ്ങൾക്കിതാ ഒരു ജേർണലിസ്റ്റ് മുഖ്യമന്ത്രി എന്നു പറഞ്ഞുകൊണ്ടാണ് സി.എച്ച് മന്ത്രിസഭായോഗത്തിന് ശേഷം പത്രക്കാരെ അഭിമുഖീകരിച്ചത്. ദുർബലവിഭാഗങ്ങ ൾക്കും പാവപ്പെട്ട കൃഷിക്കാർക്കും ഹരിജനങ്ങൾക്കും പരമാവധി നന്മചെയ്യുന്ന നയം സ്വീകരിച്ചു മുന്നോട്ടു പോകാനാണ് തന്റെ മന്ത്രിസഭ ഉദ്ദേശിക്കുന്ന തെന്ന് സി.എച്ച്. വ്യക്തമാക്കി. പൊതുഭരണം, പ്ലാനിംഗ്, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, ഫിഷറീസ്, കൃഷി, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം, വിദ്യുച്ഛക്തി എന്നീവകുപ്പുകളിലെ ചുമതല മുഖ്യമന്ത്രി സി.എച്ച്തന്നെ ഏറ്റെടുത്തു. ഭക്ഷ്യം, വനം, ട്രാൻസ്പോർട്ട്, ഹരിജനക്ഷേമം, പൊതുമരാമത്ത്, തൊഴിൽ, വ്യവസായം, എന്നീ വകുപ്പുകൾ എൻ.കെ. ബാലകൃഷ്ണനും റവന്യൂ, ധനകാര്യം, ദേവസ്വം, നിയമം, ഇൻഫർമേഷൻ ‘മുതലായവ എൻ. ഭാസ്കരൻനായരും കൈകാര്യം ചെയ്തു.
കേരളത്തിന്റെ മുഖ്യമന്ത്രിപദമ ലങ്കരിക്കുന്ന ആദ്യത്തെ മുസൽമാനാണ് സി.എച്ച് മുഹമ്മദ്കോയ. കേരളസംസ്ഥാനത്തോ അതിനുമുമ്പ് തിരുകൊച്ചിയിലോ മലബാർ ഉൾപെട്ടിരുന്ന മദിരാശിയിലോ ഒരു മുസ്ലിം മുഖ്യമന്ത്രി മുമ്പുട്ടായിട്ടില്ല. നമ്പൂതിരിയും നായരും ഈഴവനും ക്രൈസ്തവനും മുഖ്യമന്ത്രിയായ കേരളത്തിൽ ഒരു പ്രബലന്യുന പക്ഷമായ മുസ്ലിം സമുദായത്തിൽപെട്ട ഒരാൾ മുഖ്യമന്ത്രിയാ വുകയെന്നത് ആ സമുദായത്തിന്റെ മനോവീര്യവും ആത്മാഭിമാനവും ആളിക്കത്തിക്കാനും ചരിത്രത്തിൽ അവർക്ക് മാന്യവും അർഹവുമായ അംഗീകാരം നേടിയെടുക്കാനും സഹായിക്കും. ജമ്മുകാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തന്നെ വളരെകുറച്ച് മുസ്ലിം മുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളൂ. ബീഹാറിലെ ഗഫൂർ, പോണ്ടിച്ചേരിയിലെ ഫാറുഖ് മരിക്കാർ, രാജസ്ഥാനിലെ ബർക്കത്തുള്ളാ ഖാൻ എന്നിങ്ങനെ അത്യപൂർവ്വം പേരുകൾ. കേരളത്തിൽ മുസ്ലിം സമുദായത്തിന്റെ പേരിൽ ആ അസുലഭ ഭാഗ്യം സ്വീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സി.എച്ച്. സർവ്വാത്മനാ അതിനു സമർഹൻ തന്നെ. മലയാള മനോരമ പത്രം പുതിയ മുഖ്യമന്ത്രിയെ പറ്റി എഴുതി. “കഴിഞ്ഞ 20 വർഷത്തിനുള്ളിൽ കേരളരാഷ്ട്രീയത്തിൽ മുസ്ലിംലീ ഗിന്നു വേണ്ടി നിരവധി ബഹുമതികൾ വാരിക്കൂട്ടിയ നേതാവാണ് ഇന്ന് സംസ്ഥാന ഭരണകൂടത്തിന്റെ കപ്പിത്താനായിത്തീരുന്ന സി.എച്ച് മുഹമ്മദ്കോയ. അധികാരത്തിന്റെ അയലത്തുപോലും അടുത്തുചെല്ലാനാകാതെ അകറ്റിനിർത്തപ്പെട്ടിരുന്ന മുസ്ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തിൽ ഒരു ഭാഗ്യതാരമായി അദ്ദേഹം ഉദിച്ചുയർന്നു. പോക്കർ സാഹിബിനേയും സീതി സാഹിബിനേയും ബാഫഖിതങ്ങളേയും പോലുള്ള സമുന്നത നേതാക്കൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരളചരിത്രത്തിൽ ലീഗിന്റെ പടക്കു തിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാൽനൂറ്റാണ്ടുകാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലികൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അതു കൊണ്ട് എതിരാളികൾ ഏറെയുണ്ടങ്കിലും ലീഗിന്ന് ലഭിക്കുന്ന ഏതു സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേർക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗളമുഹൂർത്തമാണെങ്കിൽ അതണിയുന്ന വിജയതിലകവും മറ്റാരുമല്ല.” (മനോരമ, 12-10-1979)
മൂന്നുദിവസം കഴിഞ്ഞു 'വാർത്തയും വ്യക്തിയും'എന്ന പംക്തിയിൽ ആ പത്രം എഴുതി: "ഈ ആഴ്ച ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ പിടിച്ചടക്കിയ രാഷ്ട്രീയ നേതാവാരാണ്? ചോദിക്കാനുണ്ടോ. സി.എച്ച് മുഹമ്മദ്കോയ തന്നെ. അദ്ദേഹം കേരള മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കപ്പെട്ടപ്പോൾ ഡൽഹിയിലെ രാഷ്ട്രീയക്കാർപോലും കുറേനേരത്തേക്ക് നിശ്ശബ്ദരായി മുഖത്തോട് മുഖംനോക്കി. മുഹമ്മദ്കോയ ഒരു മുസ്ലിംലീഗുകാരനായത് കൊണ്ട് മാത്രമല്ല, ദേവരാജ് അറസിനേയും ഇ.എം.എസിനേയും രാജശ്വരറാവുവിനേയും ഒപ്പം ഞെട്ടിച്ച ഒരു പുതിയകൂട്ടുകെട്ടിന്റെ നായകനായതുകൊണ്ട്.”
ഏഴു പതിറ്റാണ്ടുകാലമായി ഇന്ത്യാചരിത്രത്തിന്റെ ഒടിവുകളിലും വളവുകളിലും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ രണ്ടുദേശീയ മഹാപ്രവാഹങ്ങളാണ് കോൺഗ്രസ്സും മുസ്ലിംലീഗും. കേരളത്തിൽ ഒരു മുസ്ലിംലീഗുകാരൻ മുഖ്യമന്ത്രിയാവുന്നത് കോൺഗ്രസ്സിലെ എല്ലാ ഗ്രൂപ്പുകളുടേയും പിന്തുണയോടുകൂടിയായിരുന്നുവെന്ന വസ്തുത പ്രത്യേകമായി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. പരസ്പരം പോരടിച്ചു നില്ക്കുന്ന ഇന്ദിരാകോൺഗ്രസ്സും അറസ് കോൺഗ്രസ്സും നേരത്തെ കോൺഗ്രസ്സിൽനിന്ന് വിട്ടുപോയ കേരളാകോൺഗ്രസ്സിന്റെ രണ്ടു ഗ്രൂപ്പുകളും കോൺഗ്രസ്സിന്റെ അനുബന്ധമായ സി.എഫ്.ഡിയും കോൺഗ്രസ്സിന്റെ സ്രോതസ്സിൽനിന്നുതന്നെ ഉത്ഭവിച്ചു ഗതിമാറിയൊഴുകിയ ജനതാപാർട്ടിയും പ്രജാസോഷ്യലിസ്റ്റ് പാർട്ടിയും എൻ.ഡി.പിയും അങ്ങിനെ വിശാലമായ ജനാധിപത്യപാരമ്പര്യത്തിന്റെ പരിവേഷത്തിൽ പരിലസിച്ച കക്ഷികളും ഗ്രൂപ്പുകളും ഒരു മുസ്ലിംലീഗ് മുഖ്യമന്ത്രിയുടെ ജനനത്തിന്റെ പേറ്റുനോവിൽ പങ്ക്കൊണ്ടു. എന്നാൽ മാർക്സിസം- ലെനിനിസം പ്രമാണമാക്കിയ കക്ഷികൾക്കൊന്നും ഈ സംരംഭത്തിനു പങ്കുകൊള്ളാനായില്ല എന്ന സത്യവും പരിചിന്തനീയമായ പരമാർത്ഥമായവശേഷിക്കുന്നു. ഇടത്-വലത് കമ്മ്യൂണിസ്റ്റ് കക്ഷികളുടേയും കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ തന്നെയുള്ള ആർ.എസ്.പിയുടേയും നിശിതമായ എതിർപ്പുകളോടെയാണ് കേരളത്തിൽ ഇദംപ്രഥമമായി ഒരു മുസൽമാൻ മുഖ്യമന്ത്രി പദത്തിലേക്കുയർത്തപ്പെട്ടത് എന്ന യാഥാർത്ഥ്യം ചരിത്രത്തിന്റെ ഒരു ചൂണ്ടുപലകയാണ്. അപരിമേയമായ വ്യാഖ്യാന സാദ്ധ്യതകളുള്ള കാലത്തിന്റെ മൂകമെങ്കിലും വാചാലമായ സൂചന.
ന്യൂനപക്ഷ സംരക്ഷണം സാധിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്ന പഞ്ചാരവാക്കുകൾ നഗ്നയാഥാർത്ഥ്യങ്ങളുടെ ഊഷ്മളതയിൽ ആവിയായിപ്പോയി. സത്യപ്രതിജ്ഞാകർമ്മം കഴിഞ്ഞ് അല്പം മണിക്കൂറുകൾക്ക് ശേഷം തിരു
വനന്തപുരം ജില്ലാ മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിൽവെച്ച് പുതിയ മുഖ്യമന്ത്രിക്ക് രാജോചിതമായ പൗരസ്വീകരണം നൽകപ്പെട്ടു. അനേകം പ്രമുഖ നേതാക്കൾ സി.എച്ചിനെ ആശീർവദിച്ചുകൊണ്ടു സംസാരിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്രത്യേക നിരീക്ഷകനായി എത്തിയ തമിഴ്നാട് മുസ്ലിംലീഗിന്റെ പ്രസിഡണ്ട് എ.കെ.എ. അബ്ദുസ്സമദ്(എം പി)യുടെ പ്രസംഗം അത്യന്തം ആവേശഭരിതമായിരുന്നു. ഇന്ത്യാവിഭജനത്തിന്റെ കരാളനാളുകൾ മുതൽ മുസ്ലിംലീഗ് കടന്നുവന്ന മുള്ളുകൾ നിറഞ്ഞ പാതകളെ അദ്ദേഹം അശ്രുകണങ്ങളോടെ അനുസ്മരിച്ചു. രാജ്യത്തിന്റെ അവിച്ഛിന്നതയ്ക്കും ഐശ്വര്യത്തിനും മുതൽകൂട്ടുണ്ടാക്കിയ പ്രവർത്തനങ്ങളല്ലാതെ തന്റെ പാർട്ടി ചെയ്തിട്ടില്ലെന്നും ത്യാഗപൂരിതമായ ആ സേവനങ്ങൾക്കുള്ള ബഹുമതിമുദ്രയാണ് ഈ മുഖ്യമന്ത്രി പദമെന്നും നിരുദ്ധകണ്ഠനായി സമദ്സാഹിബ് വിവരിച്ചപ്പോൾ സദസ്സാകെ വിങ്ങിപ്പൊട്ടി. മുസ്ലിംലീഗിന്റെ വളർച്ചയെ തടയാൻ ശ്രമിക്കുകയും പച്ചക്കൊടിപിടിച്ച്കൊണ്ട് മുസ്ലിംകൾക്ക് ഇന്ത്യയിൽ ഒരു പഞ്ചായത്ത് മെമ്പറാവാൻ പോലും സാധ്യമാവില്ലെന്ന് പറയുകയും ചെയ്ത ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായ സർദാർ പട്ടേലിന്റെ വാക്കുകൾ പ്രാസംഗികമായി അനുസ്മരിച്ചുകൊണ്ട് സമദ്സാഹിബ് പറഞ്ഞു. "സർദാർ പട്ടേലിന്റെ ആത്മാവ് വല്ല പക്ഷിയുടേയും രൂപത്തിൽ ഈ മൈതാനത്തിലെ ഏതെങ്കിലും മരക്കൊമ്പിലിരുന്ന് ഇത് കാണുന്നുണ്ടെങ്കിൽ പച്ചക്കൊടിയും പിടിച്ച്കൊണ്ട് ഒരു മുസ്ലിംലീഗുകാരൻ ഇങ്ങ് ഇന്ത്യയുടെ തെക്കേ അറ്റത്ത് കേരളത്തിൽ മുഖ്യമന്ത്രിയായ രംഗം ആ ആത്മാവിനെ അത്ഭുതപ്പെടുത്തട്ടെ."
സ്വീകരണത്തിന് സി.എച്ച് സമുചിതമായി മറുപടിപറഞ്ഞു. ശ്വാസമടക്കിപ്പിടിച്ച പുരുഷാരത്തോടായി സി.എച്ച് ഉറക്കെ പ്രഖ്യാപിച്ചു. "ഞാൻ ഒരു അടിയുറച്ച മുസൽമാനാണ്. അല്ലാഹുവിന്റെ പരിശുദ്ധനാമത്തിൽ സത്യപ്രതിജ്ഞചെയ്ത്കൊണ്ട് അധികാരമേറ്റെടു ത്തിട്ടുള്ളവനാണ് ഞാൻ. അധർമ്മത്തിനും അനീതിക്കും ഒരിക്കലും ഞാൻ അരുനിൽക്കുകയില്ല. അന്യസമുദായത്തിന്റെ ഒരു മുടിനാരിഴപോലും ഞാൻ അപഹരിക്കുകയില്ല -എന്റെ സമുദായത്തിന്റെ ഒരു മുടിനാരിഴപോലും ഞാൻ വിട്ടുകൊടുക്കുകയുമില്ല. കേരളത്തിന്റെ പ്രശ്നങ്ങൾ ഒരു പരിഭാഷകൂടാതെ എനിക്ക് മനസ്സിലാകും. അവ പരിഹരിക്കാൻ എന്റെ ഗവർമെണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളെ നിങ്ങൾ അനുഗ്രഹിക്കണം.
ഒക്ടോബർ പന്ത്രണ്ട് ഇന്ത്യയിലെ മുസ്ലിംകൾക്ക് ഉത്സവദിനമായിരുന്നു. കേരളത്തിലെ മുസ്ലിം ജനത അണപൊട്ടിയൊഴുകിയ ആഹ്ളാദത്തിമർപ്പോടെ ആ ദിനം ആഘോഷിച്ചു. മുസ്ലിംലീഗ് കമ്മിറ്റി കളുടെ ആഭിമുഖ്യത്തിൽ നാടെങ്ങും അന്നദാനവും പുതുവസ്ത്രവിതരണവും നടന്നു. ഏഴരപ്പൊന്നാനികളിലെഴുന്നള്ളിവന്ന സൗഭാഗ്യത്തിന്റെ സുരഭില നിമിഷങ്ങൾ മുസ്ലിം സമുദായത്തെ പുളകമണിയിച്ചു. വിദേശത്തുള്ള മലയാളികൾക്കായിരുന്നു കൂടുതൽ ആവേശം. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന പലരും രായ്ക്കുരാമാനം വിമാനത്തിൽ തിരുവന്തപുരത്ത് പറന്നെത്തി. സത്യപ്രതിജ്ഞാ കർമ്മത്തിന് സാക്ഷ്യം വഹിച്ചു. അക്ഷരങ്ങളിൽ ഒതുക്കാവുന്നതിപ്പുറത്തായിരുന്നു മുസ്ലിംകൾ കാണിച്ച ആവേശപ്രഹർഷം.
തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ജറ്റ് വേഗതയിൽ ഫയലുകൾചലിച്ച ഒരു കാലഘട്ടമാണ് സി.എച്ചിന്റെ ഭരണകാലം. ഗവർമ്മെണ്ടിന്റെ ഓരോ കാൽവെപ്പും പിഴവറ്റതാക്കിത്തീർക്കാൻ മുഖ്യമന്ത്രി അതീവജാഗ്രത കാണിച്ചു. അനാഥശാലകളിലെ അന്തേവാസികൾക്ക് സഹായധനം വർദ്ധിപ്പിച്ചുകൊണ്ടാണ് സി.എച്ച്. മന്ത്രിസഭ തുടക്കം കുറിച്ചത്.ഒക്ടോബർ പതിമൂന്നാം തീയതി സി.എച്ച്. ആകാശവാണിയിലൂടെ ഒരുപ്രസംഗം ചെയ്തുതു. തന്റെ ഗവർമ്മെണ്ടിന്റെ നയങ്ങളാണ് പ്രക്ഷേപണത്തിൽ അദ്ദേഹം പ്രഖ്യാപിച്ചത്.
ഒക്ടോബർ ഇരുപതാം തീയതി സി.എച്ച്. തന്റെ ഇഷ്ട നഗരമായ കോഴിക്കോട് സന്ദർശിച്ചു. നഗരം അതിന്റെ വീരപുത്രനെ ഊഷ്മളമായ സ്വീകരണത്തോടെ അഭിവാദ്യം ചെയ്തു. രാവിലെ പ്രസ്സ്ക്ലബിൽ പത്രക്കാരുടെ സ്വീകരണം, വൈകീട്ട് ബീച്ച് ഹോട്ടലിൽ പി.പി. ഹസ്സൻകോയയുടെ അദ്ധ്യക്ഷതയിൽ അതിവിശിഷ്ട വ്യക്തികളടങ്ങിയ- ആതിഥേയ സംഘത്തിന്റെ വിരുന്ന്. അതിനിടയിൽ ചെറുതും വലുതുമായ പരിപാടികളിലദ്ദേഹം പങ്കെടുത്തു. രാത്രി മാനാഞ്ചിറാ മൈതാനിയിൽ നടന്ന പൗര സ്വീകരണം മഹാസമ്മേളനമായി മാറി. സിറ്റി മുസ്ലിംലീഗ് സെക്രട്ടറി എം.കെ. അബ്ദുല്ലക്കോയ മുഖ്യമന്ത്രിക്ക് ഔപചാരികമായി സ്വാഗതമാശംസിച്ചു. ബി.വി. അബ്ദുല്ലക്കോയയായിരുന്നു അദ്ധ്യക്ഷൻ. "തലനാരിഴക്ക് പോലും നീതികേട് കാണിക്കാതെ, തന്നിൽ നിക്ഷിപ്തമായ ചുമതല നിർവഹിക്കുമെന്നും കേരളത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണം ഒരു മാതൃകാഭരണമാണെന്ന് ഭാവി ചരിത്രത്തിൽ രേഖപ്പെടുത്താൻ ഇടവരുമാറ് ഭരിക്കുമെന്നും" സി.എ ച്ച്. തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
പുതിയ മന്ത്രിസഭ വന്നതിനു ശേഷം ആദ്യമായി ഒക്ടോബർ 22-ാം തീയതി അസംബ്ലി സമ്മേളിച്ചു. വിവാദങ്ങളുടെ തിരികൊളുത്തിയ ഇഷ്ടദാനബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി തന്നെയാണ് ബിൽ പൈലറ്റ് ചെയ്തത്. സഭ ഭൂരിപക്ഷത്തോടെ ബിൽ പാസ്സാക്കി. നിയമസഭയിൽ പരാജയപ്പെട്ട പ്രതിപക്ഷം തെരുവിലിറങ്ങി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. സി.എച്ച്. ഗവർമ്മെണ്ടിനെ പിരിച്ചുവിടുക, നിയമസഭാ തിരഞ്ഞെടുപ്പ് ഉടനെ നടത്തുക, എന്നിവയായിരുന്നു അവരുടെ ഡിമാന്റുകൾ. അതിന്നായി അവർ സമരങ്ങൾ സംഘടിപ്പിച്ചു. ഗവർമ്മെണ്ടിന്റെ ജനപിന്തുണ വർദ്ധിപ്പിക്കുകയാണ് ഈ അനാവശ്യ സമരങ്ങൾ ചെയതത്.
"ജനാധിപത്യത്തിലും മതത്തിലും വിശ്വാസമുള്ള എല്ലാവരും നിർണ്ണായകയമായ ഈ ഘട്ടത്തിൽ മുസ്ലിംലീഗ് നേതാവ് മുഹമ്മദ്കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് പൂർണ്ണപിന്തുണ നൽകണമെന്ന്” കോട്ടയത്ത് സമ്മേളിച്ച ക്രിസ്ത്യൻ ബിഷപ്പുമാരുടെ കോൺഫ്രൻസ് ആഹ്വാനംചെയ്തു. ഇത്തരം അനുകൂലപ്രതികരണങ്ങൾ ഗവർമ്മെണ്ടിന്ന് ഊർജവും ഉന്മേഷവും പകർന്നു.
(സി.എച്ച്. മുഹമ്മദ്കോയ ഒരു രാഷ്ട്രീയ ജീവചരിത്രം എന്ന ഗ്രന്ഥത്തിൽ നിന്ന്- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സോഷ്യൽ സയൻസിനോട് കടപ്പാട്)