നിയമസഭയിലെ സി.എച്ച്
By: യൂസഫ് മമ്മാലിക്കണ്ടി

കേരളത്തിന്റെ ഒന്നാം നിയമസഭയിൽ തന്നെ അംഗമാവാനുള്ള അസുലഭഭാഗ്യം സിദ്ധിച്ച ആളായിരുന്നു സി.എച്ച്. മുഹമ്മദ്കോയ. അന്നദ്ദേഹത്തിന് മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്നു അദ്ദേഹം. 1957 ഏപ്രിൽ 27-ാം തീയതിയാണ് നിയമസഭയിൽ സി.ച്ചിന്റെ ആദ്യത്തെ പ്രസംഗം നടന്നത്. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആർ. ശങ്കരനാരായണൻ നമ്പിയെ അനുമോദിച്ച് കൊണ്ടുള്ളതായിരുന്നു ആ പ്രസംഗം. രാഷ്ട്രീയത്തിന്റെ മേമ്പൊടി ചേർത്ത് ആ പ്രസംഗമദ്ധ്യ സി.എച്ച് പറഞ്ഞു “സർ, ജനാധിപത്യ തത്വങ്ങൾ വളരെയൊന്നും ദഹിച്ചിട്ടില്ലാത്തവരും ആ തത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് വേണ്ടി ചുമതലപ്പെട്ട സ്ഥാനങ്ങൾ അധികമൊന്നും വഹിച്ചിട്ടില്ലാത്തവരും അടങ്ങുന്ന ഒരു കക്ഷി ഒരു പരീക്ഷണ സന്നദ്ധതയോടുകൂടി ഏറ്റെടുത്തിരിക്കുന്ന ഈ സന്ദർഭത്തിൽ ജനാധിപത്യമാർഗങ്ങളിൽ കൂടി പ്രവർത്തിക്കുന്ന എല്ലാ കക്ഷികളോടും നീതിയും നിഷ്പക്ഷതയും പാലിക്കുന്നതിൽ അങ്ങയ്ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. അക്കാര്യങ്ങളിൽ അതായത് നിയമസഭയുടെ അന്തസ്സും നീതിയും നിഷ്പക്ഷതയും പാലിക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ ആത്മാർത്ഥമായ പിന്തുണയും സഹകരണവും അങ്ങയ്ക്ക് ലഭിക്കുന്നതാണെന്ന് ഉറപ്പ് പറഞ്ഞുകൊണ്ടും അങ്ങയ്ക്ക് എല്ലാ വിജയങ്ങളും ആശംസിച്ചുകൊണ്ടും ഞാൻ അവസാനിപ്പിക്കുന്നു.”
കേരളം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കരാളമായ കയത്തിലേക്ക് മുങ്ങുന്നതിന് മുമ്പ് ഒരു രാഷ്ട്രീയ ദാർശനികന്റെ വ്യക്തമായ മുന്നറിയിപ്പ് കൊണ്ട് ശ്രദ്ധേയമായിരുന്നു ആ കന്നിപ്രസംഗം. 1957 മെയ് 6-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു സി.എച്ചിന്റെ ശ്രദ്ധേയമായ രണ്ടാമത്തെ പ്രസംഗം. സി.എച്ച് ഇങ്ങിനെ ആരംഭിച്ചു. “മി. സ്പീക്കർ, സർക്കാറിന്റെ നയത്തെയും ചെയ്തികളെയും അവയുടെ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഖണ്ഡനമണ്ഡനം ചെയ്ത് രചനാത്മകമായി വിമർശനം നടത്തിയ പ്രതിപക്ഷപാർട്ടികളുടെ പ്രതിനിധി കൾ എന്ന നിലയിൽ എന്റെ സഹപ്രവർത്തകർ ഇവിടെ ചെയ്ത പ്രസംഗങ്ങൾ ഈ സഭ ശ്രദ്ധിച്ച് കേട്ടിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു. നിർഭാഗ്യവശാൽ ഗവർണറുടെ പ്രസംഗത്തിൽ പറഞ്ഞിട്ടുള്ളതും പറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങളെപ്പറ്റി കാര്യമാത്ര പ്രസക്തമായി വിമർശിക്കപ്പെടേണ്ടതിന് പകരം ഈ സഭയിൽ പലരും ചെയ്തത്, പാർട്ടിപരമായ വിമർശനങ്ങൾക്ക് സമയം വിനിയോഗിക്കുകയായിരുന്നു എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ഗവർണറുടെ പ്രസംഗത്തിൽ പല നല്ല കാര്യങ്ങളുണ്ട്. അവയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു മലബാറിലെ വിദ്യാഭ്യാസ കാര്യങ്ങളിൽ വേണ്ട ആനുകൂല്യങ്ങൾ ചെയ്യാമെന്നും കൂടുതൽ സ്കൂളുകൾ അനുവദിച്ചുതരാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്."
തിരഞ്ഞെടുപ്പ് വേളയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്തിറക്കിയ മാനിഫെസ്റ്റോവിൽ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നയപ്രഖ്യാപനത്തിൽ കാണാത്തതിൽ പരിതപിച്ച് കൊണ്ട് സി.എച്ച് പറഞ്ഞു “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മുസ്ലിംകൾ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ സംരക്ഷണങ്ങളെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം സൗകര്യപൂർവം വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആ സംഗതികളെ സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. മുസ്ലിംകൾക്ക് അവശതകൾ പലതുമുണ്ടെന്നും അതെല്ലാം പരിഹരിക്കപ്പെടുമെന്നും മാനിഫെസ്റ്റോയിൽ പറയുന്നുണ്ട്. ഗവർണറുടെ പ്രസംഗത്തിൽ അതിനെപ്പറ്റിയൊന്നും പറയാതെ മറുകണ്ടം ചാടിയിരിക്കുകയാണ്. സർ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അങ്ങിനെ പരേതമായിരിക്കുകയാണ്. പരേതാത്മാവിന് ഞാൻ നിത്യശാന്തി നേരുകയാണ്." അങ്ങിനെ ഒഴുകിപ്പോ യആ പ്രസംഗം നിയമസഭയുടെ അകത്തളങ്ങളിൽ സർവരാലും പ്രശംസിക്കപ്പെട്ടു. നേരിന് നേരെ കണ്ണടച്ച ഭരണകൂടം ബോധപൂർവം മറന്ന ന്യൂനപക്ഷാ വകാശങ്ങളേറെയുണ്ട്. അതെന്തൊക്കെയെന്ന് എണ്ണിയെണ്ണിപറഞ്ഞ് പിടിച്ചുവാങ്ങാൻ സി.എച്ച് എന്ന പ്രൗഡിയുള്ള ഒരു നേതാവ് ഒരനിവാര്യതായിരുന്നു. മുസ്ലിം സമുദായത്തിന്റെ ആകാംക്ഷ നിറഞ്ഞ ഭാവിയെക്കുറിച്ച് ഏറെ സ്വപ്നങ്ങൾ നെയ്തെടുത്ത് കൊണ്ട് മഹാനായ സി.എച്ച്. അവശതകളുടെ ചിത്രങ്ങൾ അനാവരണം ചെയ്തുകൊണ്ട് അരനൂറ്റാണ്ട് മുമ്പ് നിയമസഭയിൽ സിംഹഗർജ്ജനം ചെയ്തു. "സർ, മുസ്ലിംകൾക്ക് അവശതകൾ ധാരാളമുണ്ട്. സർവ്വീസിൽ ശരിയായ പ്രാതിനിധ്യമില്ല. ഹൈക്കോടതിയിൽ ഇന്ന് ഒരു മുസ്ലിം ജഡ്ജി ഇല്ല. അസിസ്റ്റന്റ് സെഷൻസ് ജഡ്ജിയുണ്ടായിരുന്നിട്ട് ന്യായമായ പ്രൊമോഷൻ നൽകാതെ അത് കുത്തക സമുദായക്കാർക്ക് കൊടുത്തിട്ടുള്ളതായി അറിയാം. മാത്രമല്ല ഒരു പ്ലീഡറായിട്ട് പോലും ഇന്ന് മുസ്ലിംകളില്ല. ഇവിടെ ഒരു സർവ്വീസ് കമ്മീഷനുണ്ട്. കമ്മീഷനിലെങ്കിലും എന്റെ സമുദായ ത്തിൽ നിന്ന് ഒരാൾ ഉണ്ടായിരുന്നെങ്കിൽ 26 ലക്ഷം ആളുകൾ ഉൾക്കൊള്ളുന്ന എന്റെ സമുദായത്തിന് ഒരു സമാധാനം ആയിരുന്നു.”
എന്റെ സമുദായം എന്ന പ്രയോഗം തന്നെ മഹാനായ ഇസ്മായിൽ സാഹിബിന്റെ സ്വാധീനമായിരുന്നു. സീതിസാഹിബിന്റെ ഉൾക്കരുത്ത് സി.എ ച്ചിന് ഉൾപ്രേരകമാകുമ്പോൾ അദ്ദേഹം ഒരു തീപ്പൊരിയാവുകയായിരുന്നു, ഭരണാധികാരികളുടെ മുമ്പിൽ.
മറ്റൊരിക്കൽ മുഖ്യമന്ത്രി ഇ.എം.എസിന്റെ മുഖത്ത് നോക്കി സി.എച്ച് പറഞ്ഞു. “സർ, ജനങ്ങളാണ് തങ്ങളെ തിരഞ്ഞെടുത്തയച്ചതെന്നും മറ്റാരും ജനങ്ങളുടെ യഥാർത്ഥ പ്രതിനിധികളല്ലെന്നും ഒരു അഹന്ത ഭരണകക്ഷിയിലെ മെമ്പർമാർക്കുണ്ടെന്ന് അവരുടെ പ്രസംഗം കേട്ടപ്പോൾ തോന്നിപ്പോയി. അത്രമാത്രം അഹംഭാവം അവർക്കുണ്ടാകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പ്രതി പക്ഷത്തിരിക്കുന്നവരെ അവഗണിക്കത്തക്ക ഭൂരിപക്ഷം ഇന്ന് അവർക്കില്ലെന്നുള്ളതാണ് പരമാർത്ഥം. കമ്മ്യൂണിസ്റ്റ് കക്ഷിയിൽ 60 അംഗങ്ങളുണ്ട്. എതിർപക്ഷത്തും 60 പേരുണ്ട്. അഞ്ച് സ്വതന്ത്രന്മാർ ഉള്ളതിൽ എല്ലാവരെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശപ്പെടാൻ സാധ്യമല്ല. ഡോക്ടർ. എ.ആർ. മേനോനും, ശ്രീ. വി.ആർ. കൃഷ്ണയ്യരും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടേയും മുസ്ലിം ലീഗിന്റെയും കൂടി സഹായസഹകരണത്തോടെ വിജയിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് ഇന്നവർ വകാശപ്പെടുന്ന ഭൂരിപക്ഷം, ഒരു നിസ്സാര ഭൂരിപക്ഷം മാത്രമാണെന്ന് മനസ്സിലാക്കണമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ലോകം ഉറ്റുനോക്കുന്ന ഒരു മന്ത്രിസഭയുടെ ജനാധിപത്യമാർഗത്തിൽ ജനങ്ങൾ നൽകിയ സമ്മദിദാന പിൻബലം തുല്യബലാശക്തിയും, അൽപം സ്വതന്ത്ര അംഗങ്ങളുടെ, വെറും അഞ്ച് പേരുടെ പിന്തുണമാത്രമാണെന്നും, അതുതന്നെ മന്ത്രിസഭയുടെ ഭാഗമല്ലാത്ത പ്രതിപക്ഷ കക്ഷിയിൽ പെട്ടവരുടെ കൂടി പിന്തുണയോട് കൂടി ജയിച്ചുകയറിയ എം.എൽ.എമാരുടെ പിന്തുണയാണെന്ന് കൂടി സി.എച്ച് ഭരണകക്ഷിക്കാരെ ഓർമ്മപ്പെടുത്തു മ്പോൾ, അവിചാരിതമായി കൈവന്ന അധികാരം ഗർവ്വിന്റെ അടയാളമാക്കിയ കമ്മ്യൂണിസ്റ്റുകാർക്കും സിഎച്ചിന്റെ തീവ്രതയുള്ള മുന്നറിയിപ്പായിരുന്നു. മദ്യ നിരോധനത്തെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തമായ ഒരു നയം ഇന്നേവരെ ഉയർന്നു വന്നിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അധികാരമുള്ളപ്പോൾ, 1957-ൽ എ.കെ.ജി, ഒന്നു പറയും, ഇ.എം.എസ് മറ്റൊന്ന് പറയും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ അതേകുറിച്ച് ഒന്നും പരാമർശിക്കാത്തതിനെ കുറിച്ച് അതിയായ ആശങ്കയോടെ സി.എച്ച് പരാമർശിക്കുന്നു.
"മദ്യ നിരോധനം സംബന്ധിച്ച് സർക്കാറിന്റെ നയമെന്താണെന്ന് പരിശോധിക്കുമ്പോൾ, മർമ്മ പ്രധാനമായ ആ പ്രശ്നത്തെക്കുറിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒന്നും കാണുന്നില്ലെന്നുള്ളതിൽ ഞങ്ങൾക്ക്
അതിയായ ഖേദമുണ്ട്. ഇത്തരം കാര്യങ്ങൾ ഞങ്ങൾ ഈ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നില്ലെങ്കിൽ, അതിന് ഞങ്ങൾക്ക് അധികാരമില്ലെങ്കിൽ, ഞങ്ങൾ എന്തിനാണ് ഈ നിയമസഭയിൽ വന്നത്? കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ സിൽബന്തികളായിരിക്കാൻ ഞങ്ങളെ ആരും ഇങ്ങോട്ട് അയച്ചിട്ടില്ല. കമ്മ്യൂണിസ്റ്റുകാരുടെ കെട്ടിവെച്ച സംഖ്യപോലും നഷ്ടപ്പെടുത്തിയാണ് ഞങ്ങളിൽ ചിലർ ഇവിടെ വന്നിട്ടുള്ളത്. ഈ സർക്കാറിന്റെ കൊള്ളരുതായ്മകൾ ചൂണ്ടികാണിക്കാൻ ഞങ്ങൾ അധികാരമുള്ളവരാണ്."
നാടിന്റെ നന്മയാഗ്രഹിച്ച സാമൂഹിക പരിഷ്കർത്താക്കന്മാരിൽ രാഷ്ട്രീയക്കാർ അനവധിയാണ്. മനുഷ്യജന്മം മുതലേ മദ്യം ഒരു മഹാഅപരാധിയായി സാമൂഹിക പ്രതിസന്ധികൾ ഉയർത്തിയ വസ്തുവാണ്. ലഹരിയിൽ തളച്ചിട്ട ജീവിതം, ബാധ്യതകളുടെ ഭാണ്ഡമായ് കുടുംബത്തിനും, സമൂഹത്തിനും അനുഭവപ്പെടുമ്പോൾ, അതിന്റെ ദുഷിച്ച പശ്ചാത്തലത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഭരിക്കുന്നവർക്ക് ബാധ്യതയുണ്ട്. വലിയൊരു ബാധ്യതയെ ചെറിയൊരു ശതമാനം തൊഴിലാളികളുടെതൊഴിൽപ്രശ്നം പ്രധാനമായെടുത്ത് ലഹരിയുടെ നിർലോഭമായ ഒഴുക്കിനെ ത്വരിതപ്പെടുത്തുന്ന ഭരണകൂടനയങ്ങളെ ജനപക്ഷത്തുനിന്ന് കൊണ്ട് എതിർക്കുകയാണ് സി.എച്ച് ചെയ്തത്. ഈ എതിർപ്പ്, കാലക്രമത്തിൽ ഭരണ-പ്രതിപക്ഷ ചേരികളിൽ മാറിമാറി ഇരിക്കേണ്ടി വന്നപ്പോഴും യാതൊരു തടസ്സവുമില്ലാതെ എതിർക്കേണ്ടതിനെ എതിർക്കുക തന്നെ ചെയ്തിരുന്നു സി.എച്ച്.
സി.എച്ചിന്റെ കൂർത്ത് മൂർത്ത വാക്ശരങ്ങൾ ഭരണബെഞ്ചുകളെ തളർത്തുമ്പോൾ, പിടിച്ചുനിർത്താൻ കഴിയാതെ എടയുന്ന എതിരാളികൾ ഒരു സാമാജികനെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവരുന്ന സാമൂഹിക പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ കഴിയാത്ത ഭരണക്കാരുടെ അസഹിഷ്ണുത നിറഞ്ഞ സമീപനങ്ങളെയാണ് തന്റെ മികച്ച വാഗ്ധോരണികൊണ്ട് നേരിടുന്നത്. "കമ്മ്യുണിസ്റ്റ് സർക്കാറിന്റെ സിൽബന്തികളാകാൻ കഴിയില്ലെന്ന് സി.എച്ച് പറയുമ്പോൾ, അനുവദിക്കപ്പെട്ട അവകാശം ഭരണകുടത്തെ പിന്താങ്ങുന്നില്ല എന്ന കാരണത്താൽ നിഷേധിക്കുമ്പോൾ ഒരു മുന്നറിയിപ്പായിട്ടാണ് “ഒന്നിനും ഞങ്ങൾക്ക് അവകാശമില്ലെങ്കിൽ, പിന്നെ എന്തിനാണീ സഭയിൽ ഞങ്ങൾ വന്നത്" എന്ന ചോദ്യം ഉയർത്തിയത്. പ്രഥമ പരിഗണന നാടിന്റെ മൗലിക പ്രശ്നങ്ങൾക്ക് കൊടുക്കുമ്പോൾ തന്നെ മികച്ച ഒരു മതേതര വാദിയാകുന്ന സി.എച്ച് താൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ സർവ്വസ്വവുമാകാൻ കഴിയുകയും ചെയ്യുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തിന് നേരെ സടകുടയുന്നവരെ നോക്കി, അതിന്റെ പ്രാധാന്യം വിവരിക്കുന്ന സി.എച്ച്,
എനിക്കു പറയാനുള്ളത് - "മുസ്ലിം ന്യൂനപക്ഷത്തി ന്റെ പൊതുവേയുള്ള സംഘടനാപരമായ അവകാശങ്ങളെ സംബന്ധിച്ചാണ്. ഒരു ന്യൂനപക്ഷത്തിന് ശക്തി ആർജ്ജിക്കുവാൻ സംഘടനയിൽ കൂടി മാത്രമേ സാധിക്കുകയുള്ളൂ. ഇന്നധികാരത്തിലിരിക്കുന്ന കക്ഷി മുസ്ലിം സംഘടനയോട് ഒരു ചിറ്റമ്മ നയമാണ് കൈകൊള്ളുന്നത് എന്നുള്ളത് വാസ്തവമാണ്. മുസ്ലിം ന്യൂനപക്ഷത്തെ, അവരുടെ സംഘടനയെ അതർഹിക്കുന്ന ഗൗരവത്തോടും, അതിനുള്ള ജനാധിപ്യ സ്വഭാവത്തോടും കൂടി വീക്ഷിക്കുകയും ആ സംഘടനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യേണ്ടത് സർക്കാറിന്റെ ചുമതലയാണ്."
മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെ പ്രതിനിധികളാക്കുന്ന ഒരു നേതാവെന്ന നിലയിൽ പാർട്ടി തന്നിലർപ്പിച്ച ദൗത്യം എന്തെന്ന് വ്യക്തമായി മനസ്സിലാക്കി അതിന്റെ പൊതു സ്വീകാര്യതയും, ഭരണാധികാരികളോട് തങ്ങളുടെ ജനകീയമായ പിന്തുണയും ബോധ്യപ്പെടുത്തുവാൻ സി.എച്ച് ശ്രമിക്കുകയാണ്.
1957-ലെ രാഷ്ട്രീയ പരിസരങ്ങളിൽ ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തിയെ ഒരു ഭാഗത്ത് നിന്ന് ചോദ്യചെയ്യപ്പെടുകയും, മറുഭാഗത്ത് മുസ്ലിംകളുടെ സംഘടനകളെ മുഴുവൻ സംശയങ്ങളോടെ വീക്ഷിക്കുകയും ചെയ്യുന്ന പ്രത്യേകസാഹചര്യത്തിലാണ് സി.എച്ച്. ഭരണാധികാരികളോട് പറയുന്നത്, "സംഘടനയെ അർഹമായ ഗൗരവത്തോടും, അതിനുള്ള ജനപ്രാതിനിധ്യ സ്വഭാവത്തോടും കൂടി വീക്ഷിക്കുകയും ആ സംഘടനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യേണ്ടത് സർക്കാറിന്റെ ചുമതലയാണ്." ഈയൊരു വാമേവതരിപ്പിക്കാൻ സി.എച്ചിലെ രാഷ്ട്രീയ നയതന്ത്രങ്ങൾക്ക് മാത്രമേ സാധ്യമാവുകയുള്ളു.
ഭരണാധികാരികൾ ഞങ്ങളുടെ സ്വാധീനം മാനിക്കണമെന്നും, ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഭരിക്കുന്നവർ സഹായം ചെയ്തുതരണമെന്നും, കമ്മ്യൂണിസ്റ്റുകാരുടെതടക്കം ഭരണം കൊണ്ടുണ്ടാകുന്ന ദുരിതം തരണം ചെയ്യണമെങ്കിൽ അതിന് ശക്തമായൊരു മുസ്ലിം രാഷ്ട്രീയം അനിവാര്യമാണെന്നും സഭയുടെ അകത്തളങ്ങളിൽ വെച്ച് സി.എച്ച് ഇതര രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും ബോധ്യപ്പെടുത്തുന്നു.
കാർമേഘങ്ങൾ ഇരുൾ നിറച്ച ജീവിത വഴികളിൽ പ്രതിഭാധന്യമായ ഉൾകരുത്ത് കൊണ്ട് അത്ഭുതങ്ങളുടെ സൂര്യ തേജസ്സാവാൻ സി.എച്ചിന് കഴിഞ്ഞത്, അതിജീവനത്തിന് ആവനാഴികൾ തേടിയിറങ്ങിയ പച്ചപ്പാവങ്ങൾക്ക് വേണ്ടി വാദിക്കുന്ന സാമൂഹിക പരിഷ്കർത്താവാൻ സാധ്യമായതുകൊണ്ടാണ്. ഭരണകുടത്തിന്റെ അർത്ഥശ്യൂന്യമായ വാഗ്ദാനങ്ങൾ തുറന്നുകാണിക്കുന്ന മറ്റൊരു കരുത്തുറ്റ ശബ്ദമാണ് അടുത്ത ശ്വാസത്തിൽ തന്നെ സി.എച്ച് പ്രകടിപ്പിക്കുന്നത്. “ശാസ്ത്രീയമായി മീൻ പിടിക്കാമെന്ന് ഗവർണർ പറയുന്നു, അതിനുള്ള സൗകര്യം അവർക്കുണ്ടാക്കി കൊടുക്കാമെന്നും പറയുന്നു. ഇവിടത്തെമത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായമീൻ പിടുത്തമല്ല ആവശ്യം. നോർവയിലും സ്വീഡനിലുമുള്ള ശാസ്ത്രീയമായ മീൻപിടുത്തമല്ല, അവരുടെ അതുസംബന്ധിച്ച യന്ത്രോപകരണങ്ങളുമല്ല നമ്മുടെ മത്സ്യത്തൊഴിലാളികൾക്കാവശ്യം. ഇന്നവർക്ക് കിടക്കാൻ കൂരകളില്ല. കുടിക്കാൻകഞ്ഞിയില്ല, ഉടുക്കാൻ വസ്ത്രമില്ല. ഇങ്ങനെയുള്ള ഈ പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതിനെകുറിച്ച് ഒന്നും തന്നെ ആ പ്രസംഗത്തിൽ പറയാതെയാണിരിക്കുന്നത്.”
അവഗണനയുടെ കൊടിയ പീഢനങ്ങളേറ്റു വാങ്ങാൻ വിധിക്കപ്പെടുകയായിരുന്നു നൂറ്റാണ്ടുകളായ് മലബാർ മേഖല. ബ്രിട്ടീഷുകാർക്ക് പൊറുതി കൊടുക്കാതെ പൊരുതി നിന്ന മലബാറിലെ- പ്രത്യേകിച്ച് മലപ്പുറത്തെ- ധീര ദേശാഭിമാനികൾ, ഭാരതത്തിന്റെ ഭരണം ഭാരതീയർ തന്നെ കൈകാര്യം ചെയ്തിട്ടും മോചനമുണ്ടായില്ല മലബാറുകാർക്ക്.
മദിരാശിയിൽ നിന്നും വേർപ്പെട്ട് മലയാളഭാഷയെ സാക്ഷിനിർത്തി മോഹിപ്പിച്ച് മെനഞ്ഞെടുത്ത കേരളത്തെ ആദ്യമായി കമ്മ്യൂണിസ്റ്റുകാർ, ജനങ്ങളുടെ വികാരങ്ങളെയും, നാടിന്റെ വികസനത്തേയും അവഗണിച്ചു ഭരിക്കുകയായിരുന്നു. ഈ ദുരിത കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാൻ, മലബാറിന്റെ ദയനീയ മുഖം എന്തെന്ന് അറിയാവുന്നവർക്ക് മുമ്പിൽ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തലുകളുടെ പ്രവാഹം തീർക്കുകയായിരുന്നു സി.എച്ച്.
“കേരളം മലബാറിനെ അവഗണിക്കുന്നു, മലബാർ ജില്ലയിലാകട്ടെ, ഏറനാട്, വള്ളുവനാട്, തിരൂർ ഈ പ്രദേശങ്ങൾ അവഗണിക്കപ്പെടുന്നു. ഈ സ്ഥലങ്ങളിലെ ജനങ്ങൾക്ക് മറ്റുള്ള ജനങ്ങൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ ഒന്നുമില്ല. അവിടെ പാലങ്ങളില്ല, റോഡുകളില്ല, ബസ് റൂട്ടുകളില്ല, സ്കൂളുകളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ല. ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് സ്ത്രാം സായിപ്പ് മുസ്ലിംകൾക്ക് വേണ്ടി ചെയ്തുകൊടുത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ പോലും ഈ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് നൽകുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യത്തെപ്പറ്റി ശ്രദ്ധിക്കുമെന്ന് ഞാൻ വിചാരിക്കുന്നു.”
കുടിയൊഴിപ്പിക്കൽ തടയൽ ബിൽ ചർച്ചയിൽ 1957 മെയ് 8-ന് നടന്ന പ്രസംഗം
“കുടിയാനവന്മാരുടേയും പാവങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കാൻ എപ്പോഴും മുന്നണിയാൽ നിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് തന്നെ യാണ് മുസ്ലിംലീഗ് കക്ഷി പ്രവർത്തിച്ചിട്ടുള്ളത്. എന്നാൽ ഈ മാതിരി ദോശചുടുന്നതുപോലെയുള്ള നിയമനിർമ്മാണ രീതി കാണുമ്പോൾ ഞങ്ങൾ അമ്പരക്കുകയാണ്.”
വാദപ്രതിവാദ സ്വാതന്ത്ര്യത്തെ പോലും നിഷേധിച്ച് ഗവൺമെന്റിൻ് ഭാഗത്തുനിന്നും ക്ലോസർ മോഷൻ കൊണ്ടുവരികയും ചെയ്തപ്പോൾ, വേണ്ടത ചർച്ചകളൊന്നും കൂടാതെ, ജനാധിപത്യപരമായ എല്ലാ അവകാശങ്ങളേയും അവഗണിച്ചതിൽ പ്രതിഷേധിക്കുകയാണ് മുസ്ലിംലീഗ് പ്രതിനിധി.
കെട്ടിട നിർമ്മാണത്തിൽ മലബാറിലെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ, അനൗദ്യോഗിക പ്രമേയാവതരണം 9 മെയ് 1957.
“സർ, എന്റെ പ്രമേയം ഇതാണ്". മദിരാശി കെട്ടിട നിർമ്മാണ ദേദഗതി നിയമപ്രകാരം പള്ളി, മദ്രസകൾ മുതലായവയുടെ നിർമ്മാണം, പുതുക്കിപ്പണിയൽ, വിപുലീകരണം തുടങ്ങിയ കാര്യങ്ങളിൽ മലബാറിലെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകളെ ഈ യോഗം മനസ്സിലാക്കുകയും പ്രസ്ത നിയമം റദ്ദ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുന്നു."
ഈ പ്രമേയം അവതരിപ്പിക്കാൻ ഉണ്ടായ പരിതസ്ഥിതികൾ കൂടി എനിക്ക് ഇവിടെ വിശദമാക്കേണ്ടതുണ്ട്. ഒന്നാമതായി മുസ്ലിം പള്ളികളെ മാത്രം ബാധിക്കുന്ന തരത്തിൽ എന്റെ പ്രമേയത്തിലെ വേഡിംഗ് വന്നുപോയിട്ടുണ്ടെങ്കിൽ ഞാൻ ഖേദിക്കുന്നു. വാസ്തവത്തിൽ ഇതെല്ലാ സമുദായങ്ങളേയും ബാധിക്കുന്ന പ്രമേയമാണെന്ന് വ്യക്തമാക്കാൻ എനിക്കാഗ്രഹമുണ്ട്. എന്നാൽ മുസ്ലിംകൾക്ക് മാത്രമേ പ്രയോഗത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുള്ളു എന്ന അടിസ്ഥാനത്തിലാണ് മുസ്ലിംകളുടെ സംഗതി പ്രത്യേകമായി ഊന്നിപറഞ്ഞിട്ടുള്ളത്. കാര്യമിതാണ്, ഞങ്ങളുടെ നാട്ടിൽ ഒരു ചെറിയ പള്ളി
വലുതാക്കുന്നതിനോ, റിപ്പയർ ചെയ്യുന്നതിനോ, സാധാരണ മതകർമ്മങ്ങൾ നിർവ്വഹിക്കുന്ന ഹാൾ വലുതാക്കുന്നതിനോ കലക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം ആവശ്യമാണ്. ആ തരത്തിലുള്ള സർക്കാറിന്റെ കുപ്രസിദ്ധമായ റെഡ് ടേപ്പിസത്തിന്റെ എല്ലാ പടികളും കടക്കാൻ ഒരു യുഗംതന്നെ വേണ്ടിവരുന്നതായിട്ടാണ് അനുഭവം.”
തുടർന്ന് മലബാറിൽ മാത്രം നിലനിൽക്കുന്ന വിചിത്രമായ ഈ നിയമം ആഭാസകരവും അനീതികരവുമാണെന്ന് വിലയിരുത്തുന്ന സി.എച്ച് ഇത്തരം നിയമം വഴി മതസൗഹാർദ്ദം വളർത്തുന്നതിന് പകരം സമുദായിക കുഴപ്പങ്ങൾ
ഉണ്ടാക്കുവാൻ ഇടവരുമെന്നും സമർത്ഥിക്കുന്നു.
സി.എച്ചിന്റെ മികച്ച വാദമുഖങ്ങളെ ഭേദിക്കാൻ കഴിയാതെ സംശയങ്ങൾ ചോദിച്ചു സഭയിൽ ടി.കെ. കൃഷ്ണനും, പി.ആർ. മാധവൻ പിള്ളയും, ജോസഫ് ചാഴിക്കാടനും നിർവൃതിയടഞ്ഞെങ്കിലും, ഡോ. എ.ആർ. മേനോൻ "ഈ നിബന്ധന ഒന്നും തന്നെയില്ലെങ്കിലും പള്ളിയുടെ സമീപത്ത് ഒരു അമ്പലം കെട്ടുകയാണെങ്കിൽ അതിനെ തടസ്സപ്പെടുത്താനായി ലഹളയുണ്ടാക്കാതെയിരുന്നുകൂടെ? അങ്ങിനെ ചില സ്ഥലങ്ങളിൽ നടന്നിട്ടുള്ളതായി അറിയാം, അതു കൊണ്ട് ചോദിക്കുന്നതാണ്" സി.എച്ച്:- "അമ്പലങ്ങളും പള്ളിയും തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ മലബാറിൽ പലയിടത്തും ഉണ്ട്. അവിടങ്ങളിൽ അതുസംബന്ധമായി യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടുള്ളതായി ഇതേവരെ അറിവില്ല.”
വാദമുഖങ്ങൾ സ്പഷ്ടവും ഗാംഭീര്യവും കൊണ്ട് ശ്രദ്ധ നേടുമ്പോഴും സി.എച്ച് അതിയായി ആഹ്ളാദിച്ചില്ല, നേടിയെടുക്കാൻ അനവധി അവകാശങ്ങൾ ഉണ്ടെന്ന ബോധമായിരിക്കാം ഇതിന് കാരണമായി കന്നിയങ്കപെരുമയിലും സി.എച്ചിനെ വിനയാന്വിതനാക്കിയത് "സാമുദായിക സൗഹാർദ്ദത്തിന് പുരാതന കാലം മുതൽക്കേ സുപ്രസിദ്ധിയുള്ള കേരളത്തിൽ ആദ്യത്തെ നിയമസഭയായ ഈ സഭ ഞാൻ അവതരിപ്പിച്ചിട്ടുള്ള റസലൂഷൻ യാതൊരു എതിർപ്പും
കുടാതെ പാസ്സാക്കി തരണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു-" സി.എച്ച് പറഞ്ഞു.
കേരള സർവ്വകലാശാല ബിൽ സെലക്ട് കമ്മിറ്റിക്ക് അയക്കുന്നത് സംബന്ധിച്ച് 1957 ജൂൺ 11-ന്.
“സർ വിദ്യാഭ്യാസ കാര്യത്തിൽ അതിവിദ്ധനായ നമ്മുടെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. ജോസഫ് മുണ്ടശ്ശേരി ഈ ബിൽ ഇവിടെ അവതരിപ്പിച്ചു കൊണ്ട് ചെയ്ത പ്രസംഗം ഞാൻ ശ്രദ്ധയോട് കൂടി കേട്ടു..... നമ്മുടെ സർവ്വകലാശാല സ്വതന്ത്രമായിരിക്കണം. സർവ്വകലാശാല സർക്കാറിന്റെ നിയന്ത്രണം കൊണ്ട് ശ്വാസം മുട്ടുന്ന പരിതസ്ഥിതി ഉണ്ടാവാൻ പാടില്ല. അതിനാൽ സർവ്വകലാശാലയെ എത്രമാത്രം സ്വതന്ത്രമാക്കാൻ കഴിയുമോ അത്രമാത്രം സ്വതന്ത്രമാക്കാനുള്ള വിശാല മനസ്കത വിദ്യാഭ്യാസമന്ത്രിക്ക് ഉണ്ടാകുമെന്ന് എനിക്കറിയാം. എറ്റവും പവിത്രമായ സർവ്വകലാശാലയിൽ രാഷ്ട്രീയത്തിന്റെ നിഴൽ പോലും ഉണ്ടാകാൻ പാടില്ലെന്നാണ് എന്റെ അഭിപ്രായം." ഒരു രാഷ്ട്രീയക്കാരന്റെ ആത്മാർത്ഥത നിറഞ്ഞ ഈ അഭിപ്രായം അരനൂറ്റാണ്ട് മുമ്പുണ്ടായതാണ്. സർവ്വകലാശാലകളുടെ സ്വതന്ത്ര നിലപാടുകൾക്കുനേരെ നടമാടികൊണ്ടി രിക്കുന്ന രാഷ്ട്രീയ അതിപ്രസരം അവിടെ വിദ്യാഭ്യാസരംഗത്തെക്കാൾ രാഷ്ട്രീയ രംഗത്തെ കാര്യങ്ങളാണ് ഭംഗിയായി നടക്കുന്നത്. നികുതി വരുമാനത്തിന്റെ മുഖ്യപങ്കും ചോർത്തി കൊണ്ടു പോകുന്ന നമ്മുടെ വിദ്യാഭ്യാസ മേഖല പാരതന്ത്യ്രത്തിന്റെ പരമ ദയനീയത ബാധിച്ച മേഖലയായി നിലംപതിക്കുമെന്ന് സി.എച്ച് ഭയ
പ്പെട്ടതൊക്കെ പിന്നീട് സംഭവിച്ചു എന്നതാണ് സത്യം.
1957-58 ലെ ബഡ്ജറ്റ് പൊതു 12-06-1957
"കേരളത്തിലെ ഒന്നാമത്തെ ബഡ്ജറ്റ് ഈ നിയമസഭയിൽ അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായ ധനകാര്യമന്ത്രി അവർകളെ അദ്ദേഹത്തിന്റെ അഭാവത്തിലാണെങ്കിലും ഞാൻ അഭിനന്ദിച്ചു കൊള്ളുന്നു. അതേ സമയം ഒന്നാമത്തെ ബഡ്ജറ്റ് ചോർന്നു പോകാനിടയായ സംഭവത്തിന് ഉത്തരവാദികൾ ആരായിരുന്നാലും ആ സംഭവത്തിൽ ഞാൻ ഖേദിക്കുകയും ചെയ്യുന്നു." ഈ ഒരു ഖേദപ്രകടനം നടത്തേണ്ടി വന്നത്, അമ്പതുകൊല്ലം മുമ്പും ഭരിച്ചിരുന്നത് വളരെ ലാഘവത്തോടെയായിരുന്നു വെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകാർ എന്നെല്ലാം ഭരണത്തിൽ ഉണ്ടായിരുന്നുവോ അന്നെല്ലാം അവരുടെ ഭരണപരിചയമില്ലായ്മ മുഴച്ചു നിന്നിരുന്നു. സഖാവ് അച്ചുതമേനോന്റെ ധനകാര്യ വകുപ്പ് ബഡ്ജറ്റ് എഴുതിയുണ്ടാക്കിയപ്പോൾ അത് അവതരിപ്പിക്കുന്നതിന് മുമ്പ് ജനങ്ങൾ പത്രവാർത്ത വഴി വായിക്കാൻ ഇടവന്ന സന്ദർഭം. ആർ.എസ്.പിയാണ് ചോരണത്തിന് പിന്നിലെന്ന് എല്ലാവരും വിശ്വസിച്ചിരുന്നുവെങ്കിലും കൗമുദി പത്രത്തിന്റെ ലേഖകൻ ജി. വേണുഗോപാലിന്റെ അക്രഡിറ്റേഷൻ സർക്കാർ റദ്ദാക്കി. കഴിവുകേടിന്റെ ചോരണ കാരണം ഒരു പത്രപ്രവർത്തകൻ ബലിയാടായതിൽ ബജറ്റ് ചർച്ചാവേളയിൽ തന്നെ സി.എച്ച് പ്രതിഷേധത്തിന്റെ ശബ്ദമുയർത്തി. "ബജറ്റ് പരസ്യം ചെയ്പത്രത്തിന്റെ അക്രഡിറ്റേഷൻ റദ്ദ് ചെയ്തതിനും ആ പത്രത്തിലുണ്ടായിരുന്ന ചില ആനുകൂല്യങ്ങൾ നിഷേധിച്ചതിലും ഒരു പത്രപ്രവർത്തകനായ ഞാൻ ഖേദിക്കുന്നു. സർ, കമ്മ്യുണിസ്റ്റുകാർ പ്രതിപക്ഷത്തായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കിൽ അവർ എത്രമാത്രം ശബ്ദമുയർത്തുമായിരുന്നു വെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്." പ്രഥമ ബജറ്റ് എന്ന നിലയിൽ ജനം കാത്തുനിന്നുവെങ്കിലും എല്ലാം ഒരു ചോരണത്തിന്റെ പേരിൽ കലങ്ങിമറിഞ്ഞു. ബജറ്റിനേക്കാൾ പ്രാധാന്യം ചോരണത്തിന് കൈവന്നു. എന്നാൽ നിയമസഭയിൽ സി.എച്ച് ഉദ്ധരണികൾ കൊണ്ടും നിയമത്തിന്റെ പോരായ്മകളെപറ്റിയും കമ്മ്യൂണിസ്റ്റുകാരുടെ കഴിവുകേടിനെ തൊലിയുരിച്ചു കാട്ടി.
സി.എച്ച് പ്രസംഗിക്കുമ്പോൾ കേൾക്കുന്നവന് ആസ്വാദന മധുരം നിറയുകയും അത് അർഹമായ അവകാശത്തിൽമേലുള്ള അധികാര സ്വരം ഉയർത്തുകയാണെന്ന് തോന്നുകയും ചെയ്യും. ഉദാഹരണം നോക്കുക: മുസ്ലിം പ്രാതിനിധ്യത്തെ കുറിച്ച് സംസാരിക്കവേ സി.എച്ച് പറഞ്ഞു:- “സർ, മുസ്ലിം പ്രാതിനിധ്യത്തെ പറ്റിയാണ് എനിക്ക് ധരിപ്പിക്കാനുള്ളത്.... 2-04-1957-ലെ ഗസറ്റിൽ 65 തുന്നൽ മിസ്റ്റട്രസുമാരെ നിയമിച്ചുകണ്ടു. അതിൽ മുസ്ലിം ഒന്നുമില്ല. 9-04-57-ൽ 75 നിയമനം നടന്നു, അതിൽ മുസ്ലിംകൾ 2 മാത്രം. ഇതിൽ തഹസിൽമാരുടെ തസ്തിക പിന്നീട് റദ്ദാക്കി. 16-04-57-ൽ 131 നിയമനങ്ങൾ നടന്നു. അതിൽ 4 മുസ്ലിംകൾ ഉണ്ടായിരുന്നു. 23-04-1957-ൽ 64-ൽ 2ഉം, 30-04-1957-ൽ 6508 220, 7-05-1957-08 4300 120, 14-05-1957-08 29-08 120, 21-05-1957-02 23-08 320, 28-05-1957-08 37-08 120, 4-06 -1957-ൽ 33-ൽ 1ഉം നിയമനങ്ങളാണ് മുസ്ലിംകൾക്ക് ലഭിച്ചത്.
ഗ്രാജ്യേറ്റ് ടീച്ചർമാരുടെ നിയമനത്തിൽ മാത്തമാറ്റിക്സ് ടീച്ചർമാരിൽ 41-ൽ 7 സീറ്റ് ഈഴവർക്കും, പൂജ്യം മുസ്ലിംകൾക്കും കിട്ടി. ഫിസിക്കൽ സയൻസിൽ 81-ൽ ഈഴവർ 19, മുസ്ലിം 3, ഹിസ്റ്ററിക്ക് 74 സീറ്റിൽ ഈഴവർ 14, മുസ്ലിം 3 ഇനിയും നിയമനങ്ങൾ നടക്കാനിരിക്കുന്നു. മുഖ്യമന്ത്രി പറയണം നടക്കാനുള്ള നിയമനങ്ങളും ഞങ്ങളുടെ ക്വാട്ട കിട്ടുന്നതിന് നടപടിയെടുക്കുമെന്ന്. മുസ്ലിംകൾക്ക് എഞ്ചിനീയറിംഗ് കോളേജിലും, മെഡിക്കൽ കോളേജിലും,
അഗ്രികൾച്ചറൽ കോളേജിലും, പ്രാതിനിധ്യം കിട്ടണം.”
പൊതുധാരയിൽ നിന്നും അകന്നുകഴിയുന്ന ഒരു ജനതയുടെ പരിതാപകരമായ ചിത്രം മനസ്സിനെ നോവിച്ചിരുന്നു. ആ നോവിൽ നിന്നും ജ്വലിക്കുന്ന നാവ് രൂപപ്പെടുകയാണ് സി.എച്ചിൽ. ആരെയും കൂസാതെ, ഒതുക്കി നിർത്തപ്പെട്ട തന്റെ സമുദായത്തെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ലഭിച്ച അവസരങ്ങൾ മുഴുവനും ഉപയോഗിച്ചു. ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാതെ, ആരെയും വേദനിപ്പിക്കാതെ നിഷ്പക്ഷതയുടെ നൂൽപാലങ്ങളിലൂടെ ആ യാത്രതുടരുകയായിരുന്നു.
-തൂലിക - സെപ്തംബർ 2007