VOL 03 |

സി.എച്ച് നിനവിൽ വരുമ്പോൾ

By: ഡോ. സി.കെ. രാമചന്ദ്രൻ

സി.എച്ച് നിനവിൽ വരുമ്പോൾ
1961-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അധ്യാപകനായി ചേർന്ന വേളയിലാണ് ഞാൻ ആദ്യമായി ശ്രീ: സി.എച്ച്. മുഹമ്മദ് കോയയെ കാണുന്നത്. ബാഫഖി തങ്ങളുടെ ഒരു ബന്ധുവിനെ ചികിത്സിക്കാൻ ഫാർമസിയിലെത്തിയപ്പോൾ, സി.എച്ച്. അവിടെയുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ എന്നെ ഹഠാദാകർഷിച്ച ഊർജ്ജസ്വലനായ ആ ചെറുപ്പക്കാരൻ പിൽക്കാലത്ത് അവശതയുടെ മുഴുവൻ വേദനകളും ഏറ്റുവാങ്ങിയ ഒരു സമൂഹത്തിന്റെ വിമോചകനാവുമെന്ന്, അന്ന് ഞാൻ നിനച്ചില്ല.

പ്രഥമദർശനത്തിൽതന്നെ എന്നിൽ അദമ്യമായ സ്നേഹവും, ഒപ്പം ബഹുമാനവും ജനിപ്പിച്ച ആ മഹാശയൻ, പിന്നീട് പല വേദികളിലും വെച്ച് സന്ധിക്കുകവഴി, വിടർത്താനാവാത്ത ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ സൃഷ്ടിച്ചെടുക്കുകയായിരുന്നു.

കിട്ടുന്ന ഓരോ നിമിഷവും
സി.എച്ചിനെ പഠിക്കാൻ ഉപയോഗപ്പെടുത്തുക എന്റെ പതിവായിരുന്നു. 1962-ൽ ചൈനയുടെ അക്രമണമുണ്ടായപ്പോൾ കലക്ടറുടെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രതിഷേധ ജാഥ മാനാഞ്ചിറ മൈതാനം കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയുണ്ടായി. മെഡിക്കൽ കോളേജ് അധ്യാപകരായ ഞങ്ങൾ ജാഥയിൽ പങ്കെടുക്കാനെത്തി. ജാഥ തുടങ്ങാനായി കാത്തുനിൽക്കുമ്പോൾ, തൊട്ടടുത്ത് സി.എം ബാഫഖി തങ്ങളുമുണ്ടായിരുന്നു. സ്വാഭാവികമായും, രാഷ്ട്രം നേരിടുന്ന ഭവിഷ്യത്തുകളേപ്പറ്റിയും, അതിനെ എങ്ങനെ ചെറുക്കണമെന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ആ സംസാരമധ്യേ, തദ്വിഷയകമായി സി.എച്ച് . പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ഏറെ പ്രസക്തവുമായിരുന്നു. ഒരു രാജ്യതന്ത്രജ്ഞന്റെതു പോലു ള്ള സി.എച്ചിന്റെ വാദഗതികൾ കേട്ട് ഞാനമ്പരന്നു പോയിട്ടുണ്ട്.

ഒരിക്കൽ കേരള കൗമുദിയുടെ പത്രാധിപരായിരുന്ന ശ്രീ: സുകുമാരൻ, സി.എഛി നെപ്പറ്റി വളരെയേറെ മതിപ്പോടെ സംസാരിക്കുകയുണ്ടായി. "എനിക്കേറ്റവും ബഹുമാനപ്പെട്ട വ്യക്തിയാണ് സി.എച്ച്. അദ്ദേഹത്തെ ഞാൻ സാധ്യമാവുന്നത്ര പ്രോത്സാഹിപ്പിക്കും”. അദ്ദേഹത്തിന്റെ ഈ വാക്കുകൾ സി.എച്ചിന്റെ വ്യക്തിവൈശിഷ്ട്യം വ്യക്തമാക്കുന്നു.

ഉദാത്ത ജീവിതമാതൃക

പരേതനായ ഒരു നേതാവിനെ അനുസ്മരിക്കുമ്പോൾ അദ്ദേഹം ഏത് ജീവതമാത്യകയുടെ പ്രതിപുരുഷനാണ് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഈ ചോദ്യത്തിന്റെ ഉത്തരത്തെ ആശ്രയിച്ചാണ് പുതിയ തലമുറ അദ്ദേഹത്തെ വിലയിരുത്തുന്നത്.

എന്റെ മനസ്സിൽ ആദ്യമായി തെളിഞ്ഞുവരുന്ന മുഹമ്മദ്കോയ, ഏറ്റവും ദുരന്തപൂർണ്ണവും, ക്ലേശമയവുമായ സാഹചര്യങ്ങൾക്കു കീഴടങ്ങാതെ, തന്റെ ഉൽക്കർഷേച്ച ഒന്നു കൊണ്ടു മാത്രം അവയെ പരാജയപ്പെടുത്തി വിജയപീഠത്തിലെത്തിയ മഹാനാണ്. സർവ്വപ്രതിബന്ധങ്ങളേയും കഠിന പ്രയത്നത്തിലൂടെ അതിജയിച്ച മനുഷ്യമാതൃകയുടെ പ്രതിരൂപമാണ് അദ്ദേഹം.

രണ്ടാമതായി, അനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത അനുപമവ്യക്തിത്വമായിരുന്നു അദ്ദേത്തിന്റേത്. വിദ്യാഭ്യാസത്തിന്റെ ഉന്നത തലങ്ങളിലേക്ക് കടന്നുചെല്ലാൻ കഴിയാത്ത സി.എഛിന്, ഉന്നത ബിരുദങ്ങൾ നേടിയവരെക്കാൾ തികഞ്ഞ വിവേചനാ ശക്തിയും, ധാരണാശേഷിയും ഉണ്ടായിരുന്നു. താൻ കടന്നു പോവുന്ന സാഹചര്യത്തെപ്പറ്റിയും, താൻ ഉൾക്കൊണ്ട സമുദായം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെപ്പറ്റിയും വ്യക്തമായ ബോധമുണ്ടായിരുന്ന അദ്ദേഹം, അത്തരം അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടു പോവുകയായിരുന്നു.

മികച്ച ഭരണാധികാരി

ഒരു ഭരണാധികാരിക്ക് അവശ്യം വേണ്ട ഗുണങ്ങളെല്ലാം ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു സി.എച്ചിന്റെത്. ഓരോ പ്രശ്നങ്ങളിലും വ്യക്തമായ അവബോധവും, വസ്തുനിഷ്ഠമായ വിവരവും അദ്ദേഹത്തിനുണ്ടാ യിരുന്നു. ഓരോ കാര്യവും ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ടവിധത്തിൽ ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ചിട്ടയായിരന്നു.

ഒരു കാര്യം ചെയ്യേണ്ടതാണെന്ന് ബോധ്യപ്പെടുകയും ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്താൽ പിന്നെ എന്തൊക്കെ എതിർപ്പുകളുണ്ടായാലും അത് പ്രാവർത്തികമാക്കുകയെന്നതിൽ അദ്ദേഹത്തിന് നിർബ്ബന്ധമുണ്ടായിരുന്നു. അദ്ദഹത്തിന്റെ ആ നിശ്ചയദാർഢ്യം സ്തുത്യർഹമായിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഗുണകരമാവുന്ന കാര്യങ്ങളായിരുന്നില്ല അദ്ദേഹം ഇവ്വിധം ചെയ്തിരുന്നത്. അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കും മറ്റുള്ളവർക്കും മൊത്തത്തിൽ പ്രയോജനകരമായവിധത്തിലായിരുന്നു അദ്ദേത്തിന്റെ തീരുമാനങ്ങളത്രയും.

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കാലിക്കറ്റ് സർവ്വകലാശാല.. പിന്നോക്കാവസ്ഥയുടെ മുഴുവൻ പരാധീനതകളും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു പ്രദേശത്തിന്റെയും, ആ പ്രദേശത്തെ സമൂത്തിന്റെയും വിദ്യാഭ്യാസപരവും, സാംസ്ക്കാരികവുമായ അത്യുന്നതി ലക്ഷ്യമാക്കിയാണ് കാലിക്കറ്റ് സർവ്വകലാശാല സ്ഥാപിക്കാൻ അദ്ദേഹം നിശ്ചയിച്ചത്.

'കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന' ചിലർ, കാലിക്കറ്റ് സർവ്വകലശാല എന്നു കേട്ടപ്പോഴേക്ക്, അത് മാപ്പിള സർവ്വകലാശാലയാണെന്ന് അധിക്ഷേപിച്ചുകൊണ്ട് രംഗത്തുവന്നു. കലാശാലക്ക് നിശ്ചയിച്ച ചിഹ്നത്തിൽപ്പോലും വർഗീയത കാണാൻ ആളുണ്ടായി. സത്യത്തിൽ ഉന്നതിയിൽ' പ്രകാശം പൊഴിച്ചു നിൽക്കുന്ന വിദ്യാ ദീപ്തിയിലേക്ക് ഒരു ചുറ്റുകോണിയിലൂടെ കടന്നുകയറുകയെന്ന അർത്ഥവത്തും, പ്രതികാത്മകവുമായ ആ ചിഹ്നത്തെപ്പോലും, ചിലർ വെറുതെ വിട്ടില്ല.

കലാശാലക്കെതിരായി ഉയർന്ന രൂക്ഷമായ വെല്ലുവിളികൾക്കു മധ്യേ, തീരുമാനത്തിലുറച്ചു നിൽക്കാനും, ആർജ്ജവത്തോ ടെ അത് നടപ്പാക്കാനും സി.എഛിന് കഴിഞ്ഞു. ഞാൻ ഊന്നിപ്പറയട്ടെ, സി.എച്ച് അല്ലായി

രുന്നു വിദ്യാഭ്യാസ മന്ത്രിയെങ്കിൽ ഒരിക്കലും കാലിക്കറ്റ് സർവ്വകലാശാല സ്ഥാപിക്കപ്പെടുമായിരുന്നില്ല.

ഉറച്ച തീരുമാനവും, പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവും, വ്യക്തമായ നിശാ ബോധവുമുള്ള എത്ര ഭരണാധികാരികളുണ്ട്, സി.എഛിനെപ്പോലെ? കുറച്ചു കാലത്തേക്കെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കാൻ സി.എഛിന് കഴിഞ്ഞത് ഈ വ്യക്തിത്വഗുണം കൊണ്ടു തന്നെയാണ്. ഒരുവേള, സി.എഛിന് ഒരഞ്ചുവർഷക്കാലം തികച്ച് മുഖ്യമന്ത്രിപദത്തിലിരിക്കാൻ കഴിഞ്ഞിരുഎന്നെങ്കിൽ അത് കേരളത്തിന്റെ സൗഭാഗ്യമായേനെ; നമ്മുടെയും.

സാഹിത്യകാരനായ സി.എച്

ഒരു രാഷ്ട്രീയക്കാരന് സമയദൗർലഭ്യം ഒരു വലിയ പ്രശ്നമാണ്. ജനങ്ങളുടെയും, രാജ്യത്തിന്റെയും പ്രശ്നങ്ങളുമായി മുഴുസമയവും ബന്ധപ്പെട്ടുകഴിയുന്നവരാണ് രാഷ്ട്രീയനേതാക്കൾ. നിരന്തരമെന്നോണം, തുടരുന്ന ഈ പ്രക്രിയക്കിടയിൽ രാഷ്ട്രീയ നേതാക്കളുടെ ജീവിതം പലപ്പോഴും യാന്ത്രി കമായിത്തീരാറുണ്ട്.

സി.എഛിനേപ്പോലുള്ള ഒരു രാഷ്ട്രീയ നായകന്, ഇത്തരമൊരു സാഹചര്യത്തിനിടയിൽ രാഷ്ട്രീയേതര മേഖലകളിൽക്കൂടി വിശിഷ്യാ സാഹിത്യമേഖലയിൽ - ശ്രദ്ധ പതിപ്പിക്കാനും, വിലപ്പെട്ട സംഭാവനകൾ നൽകാനും സാധ്യമായി എന്നത്, അദ്ദേഹത്തിന്റെ പ്രതിഭാശാലിത്വത്തെ ബോധ്യപ്പെടുത്തുന്ന വസ്തതയാണ്.

അദ്ദേഹം ഏതാനും ഗ്രന്ഥങ്ങൾ രചിക്കുകയും സാഹിത്യ വേദിയിൽ അവ ഹൃദ്യമായി സ്വീകരിക്കപ്പെടുക യുമുണ്ടായി. ഒരു പക്ഷേ, സി.എച്ച് ഒരു രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ, മലയാളത്തിലെ പ്രമുഖരായ സാഹിത്യനായകരിൽ ഒരാളായി അദ്ദേഹം മാറുമായിരുന്നു. അദ്ദേഹത്തിന്റെ നിയോഗം പക്ഷെ ഒരു രാഷ്ട്രീയ നായകനാകാനായിരുന്നു. അതുവഴി അശരണരുടെ അഭയകേന്ദ്രമായി മാറുകയായിരുന്നു അദ്ദേഹം.

സി.എച്ചിന്റെ പ്രതിഭാശാലിത്വത്തെപ്പറ്റി ഓർക്കുമ്പോൾ, എനിക്ക് അവിസെന്ന (ഇബ്നു സീന) യെ ഓർമ്മ വരാറുണ്ട്. നാൽപതോളം യുദ്ധങ്ങളിൽ പങ്കെടുത്ത് ഒട്ടകപ്പുറത്തിരുന്ന് മുന്നോറോളം ഗ്രന്ഥങ്ങൾ (വൈദ്യശാസ്ത്രഗ്രന്ഥമടക്കമുള്ള) രചിച്ച. പ്രതിഭാശാലിയായിരുന്നു അവിസെന്ന

ഫലിതപ്രിയനായ സി.എച്ച് സി.എച്ചിന്റെ നർമ്മബോധം ഏറെ പ്രശംസിക്കപ്പെട്ടതാണ്. കേരളീയ മുസ്ലിം സമൂഹത്തിന് വംശീയമായി ലഭിച്ചതാണ് ഈ നർമ്മബോധം. സ്നേഹം വഴിഞ്ഞൊഴുകുന്ന, മാനുഷികതയുടെ പൂർണതയുള്ള ഒരു മനസ്സിൽ നിന്നേ നർമ്മമുണ്ടാകൂ.

പ്രക്ഷുബ്ധമായ മുഹൂർത്തങ്ങൾ, അർത്ഥവത്തായ ഫലിതങ്ങളിലൂടെ. ലഘൂകരിക്കാനുള്ള സി.എച്ചിന്റെ സിദ്ധി അപാരമാണ്. പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം, തന്റെ ഫലിതങ്ങളിൽ ഹിന്ദുപുരാണങ്ങളിൽ നിന്ന് ധാരാളം ഉദ്ധരണികൾ ചേർത്തിരിക്കുമെന്നതാണ്. ഹിന്ദു പുരാണങ്ങളിൽ സി.എഛിനുള്ള അവഗാഹം ആശ്ചര്യകരമായിരുന്നു.

സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, പ്രതിപക്ഷം അദ്ദേഹത്തെ നിയമസഭയിൽവെച്ച് ശക്തമായ വാദഗതികളുന്നയിച്ച് അറ്റാക് ചെയ്യാൻ ശ്രമിച്ചു. സി.എഛിൽ നിന്ന് കാര്യമായ പ്രതിരോധമോ, തിരിച്ചടിയോ അവർ പ്രതീക്ഷിച്ചിരുന്നില്ല. കാരണം സി.എച്ച് ആരാണെന്ന് പർണ്ണമായും സഭ മനസ്സിലാക്കിയിരുന്നില്ല. പ്രതിപക്ഷത്തിന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച്കൊണ്ട് ശക്തമായ പ്രതിരോധം തീർക്കുകയും, ഒപ്പം കടന്നാക്രമിക്കുക കൂടി ചെയതു സി.എച്ച് . രണ്ട് ദിവസമാണ് അന്ന് സി.എച്ച് മറുപടി പറഞ്ഞത്. കേരള കൗമകുദി പൂർണ്ണമായും അത് പ്രസിദ്ധീകരിക്കുകയുണ്ടായി. പുരാണങ്ങളാൽ സമ്പുഷ്ടമായ, ഉപമകൾ നിറഞ്ഞുനിന്ന ഒരു മറുപടി പ്രസംഗം, ഒരു വലിയ സേനയോട്, ഒറ്റക്ക് പടവെട്ടി ജേതാവായ ഒരു യോദ്ധാവിന്റേതിനുസമാനമായിരുന്നു. സി.എഛിനെ സഭപൂർണ്ണമായും തിരിച്ചറിഞ്ഞ മുഹൂർത്തമായിരുന്നു അത്. തങ്ങൾ നിനച്ചതുപോലെ, നിസ്സാരനല്ല സി.എച്ച് എന്നവർക്ക് വ്യക്തമായി.

ആരെയും വേദനിപ്പിക്കാതെ, തനിക്കുപറയേണ്ടത് യഥാമസയം പറയുന്ന കാര്യത്തിൽ സി.എച്ച് ഒട്ടും പിറകോട്ട് പോയിരുന്നില്ല. ആർക്കും നീരസമുണ്ടാക്കാതെ പ്രായോഗികമായി കാര്യം പറയുന്നതിൽ സമർത്ഥനായിരുന്നു അദ്ദേഹം. ഒരിക്കൽ ഒരു പ്രസംഗവേദിയിൽ വെച്ച് ഞാനതിന് സാക്ഷിയായി. അധ്യക്ഷനായിരുന്ന വ്യക്തി ഒരു രാജ്യതന്ത്രജ്ഞന്റെ ഭാവഹാവാദികളോടെ ന്യൂനപക്ഷസംരക്ഷണം, സമുദായസംവരണം എന്നിവയെ ആക്ഷേപിച്ച് പ്രസംഗിച്ചു. സി.എച്ചിന്റെ സാന്നിധ്യം കൂടിയുള്ള ആ വേദിയിൽ, സി.എഛിൽ നിന്ന് പ്രതീക്ഷിച്ചിരി

ക്കുക അതേ രീതിയിലുള്ള ഒരു ഉഗ്രൻ മറുപടിയായിരിക്കും. പക്ഷെ സി.എച്ച് കാര്യകാരണസഹിതമുള്ള ഒരു ലഘുപ്രസംഗമേ ചെയ്തുള്ളു. അധ്യക്ഷന്റെ വാദഗതികൾ അർത്ഥശൂന്യമാവും വിധമുള്ള പ്രയോഗങ്ങൾ ' നിറഞ്ഞതായിരുന്നു അത്.

അദ്ദേഹം പറഞ്ഞു: “ഒരു കാര്യം മാത്രമേ എനിക്ക് തുറന്നു പറയാനുള്ളൂ. നാം ഭാരതമാതാവിന്റെ മക്കളാണ്. നമ്മിൽ ചിലർ ശരീരപുഷ്ടിയും നല്ല വളർച്ചയും ഉള്ളവരാണ്. നമ്മുടെ ചില സോഹദരങ്ങൾ ജന്മനാ ശോഷിച്ചവരും, വളർച്ച മുരടിച്ചവരുമാണ്. മറ്റുകുട്ടികളോടൊപ്പം കളിക്കാനോ, അവരോടൊപ്പം ഓടിയെത്താനോ ഇവർക്കാവുന്നില്ല. അങ്ങനെ വരുമ്പോൾ, മറ്റുമക്കളെപ്പോലെത്തന്നെ, ഈ മക്കളും ആവണമെന്നു കരുതി കൂടുതൽ പാലും ഭക്ഷണവും പ്രത്യേക ശുശ്രൂഷയും നൽകാൻ അമ്മ തയ്യാറായാൽ, അമ്മയെ ആരെങ്കിലും ചീത്ത പറയുമോ?”

സമുദായ സംവരണത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും പ്രസക്തി ബോധ്യപ്പെടുത്താൻ ഒരു സുദീർഘ പ്രസംഗം ചെയ്യാതെത്തന്നെ പറയേണ്ടത് പറയേണ്ടതു പോലെ പറയാനും, അത് കൊള്ളേണ്ടിടത്ത് കൊള്ളുന്നവിധത്തിൽ അവതരിപ്പിക്കാനും, അദ്ദേഹത്തിന് കഴിഞ്ഞു. ഇതും സി.എച്ചിന്റെ

ഒരു സിദ്ധിയത്രെ.

വിദ്യാഭ്യാസ വിചക്ഷണൻ

ഒരിക്കൽ സി.എച്ച്, ഭാര്യയുടെ ചികിത്സർത്ഥം എന്റെവീട്ടിൽ വന്നു. പതിവിനു' വിപരീതമായി ഞങ്ങൾ വളരെ നേരം സംസാരിച്ചു. അന്നാണ്, സി.എച്ച് തന്റെ സമുദായത്തെയോർത്ത് എത്രമാത്രം വ്യാകുലചിത്തനാണെന്ന് ഞാനറിയുന്നത്.

അദ്ദേഹം പറഞ്ഞു: “ഒരേയൊരു ലക്ഷ്യമേ എനിക്കുള്ളൂ. എന്റെ സമുദായം വിദ്യാഭ്യാസപരമായി ഉയർത്തെഴുന്നേൽക്കണം. വിദ്യാഭ്യാസപരമായി മുന്നേറിക്കഴിഞ്ഞാൽ മറ്റു മേഖലകളിലൊക്കെ അവർക്ക് ഉയരാൻ കഴിയുമെന്ന് എനിക്ക് തീർച്ചയുണ്ട്. ഇക്കാര്യത്തിൽ എനിക്ക് കഴിയാവുന്നതെല്ലാം ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്”.

സി.എച്ച് കാലഘട്ടം കേരളത്തിലേ മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെയുഗമാണ്. എത്രയെത്ര ഉന്നത കലാലയങ്ങളും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മുസ്ലിം സമുദായത്തിന്റേതായി ഉയർന്നു വന്നിരിക്കുന്നു.

പിന്നോക്കത്തിന്റെ ഏറ്റവും അടിത്തട്ടിൽക്കിടന്ന മുസ്ലിം സമൂഹത്തിന് മറ്റു മുന്നോക്കക്കാരോടൊപ്പം ഓടിയെത്താൻ ഒരളവോളം സി.എച്ചിന്റെ ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്. മറ്റു മേഖലകളെ അപേക്ഷിച്ച് സി.എച്ച് ഏറ്റവുമധികം ശ്രദ്ധപതിപ്പിച്ചതും ഈ രംഗത്തായിരുന്നു. ഇതുവഴി ഒരു വിദ്യാഭ്യാസ വിചക്ഷണനെയാണ് സി.ച്ചിൽ ദർശിക്കാനാവുക.

സംഘാടകനായ സി.എച്ച്

ഇപ്പറഞ്ഞതൊക്കെ, സി.എച്ച് എന്ന യുഗപ്രഭാറിന്റെ വൃക്തിവൈശിഷ്ട്യത്തിന്റെ, പ്രതിഭാശാലിത്വത്തിൻെറ ഉദാഹരണങ്ങളതി. ഇതിനൊക്കെയപ്പുറത്ത്, ഏറ്റവും പ്രമുഖമായി ഗണിക്കേണ്ട മറ്റൊരു വസ്തുതയുൺ.

'മേൽപ്രസ്താവിച്ച കാര്യങ്ങളെയൊക്കെ പ്രാവത്തികമാക്കുന്നതിൽ ശക്തിപകർന്നുകൊടുത്ത ഒരു യാഥാർത്ഥ്യം അത് മുസ്ലിം ലീഗ് പാർട്ടിയാണ്.

മുസ്ലിം സമൂഹത്തിന്റെ സംഘടിതരാഷ്ട്രീയ ശക്തിയായ മുസ്ലിം ലീഗ പാർട്ടിയെ മിക്ക രാഷ്ട്രീയകക്ഷികളും, സമുന്നത നേതാക്കളും, വർഗ്ഗീയമെന്നോ, രാജ്യദ്രോഹകരമെന്നോ ഒക്കെ വിമർശിക്കുകയും, അധിക്ഷേപിക്കുകയും ചെയ്തതിരുന്നു. ഒരുകാലത്ത്, ആ സംഘടനയെ തകർക്കുന്നതിനു വേണ്ടി നടത്തപ്പെട്ട ശ്രമങ്ങൾ വളരെയേറെയാണ്.

സർവ്വരാലും അകറ്റി നിർത്തപ്പെട്ട മുസ്ലിം ലീഗിനെ, സർവ്വരാലും അംഗീകരിച്ചിക്കാനും, വർഗീയമെന്ന് അധിക്ഷേപിച്ചവരെക്കൊണ്ട്, മാറ്റിപ്പറയിക്കാനും, പിന്നേയും, ഇത്തരം പല്ലവികൾ ആവർത്തിച്ചവർക്ക് ചുട്ടമറുപടി കൊടുക്കാനും, സി.എഛിന് കഴിഞ്ഞു.

മുസ്ലിം ലീഗ് പർട്ടിക്ക് ഇത്രയധികം ജനസമ്മിതി നേടിക്കൊടുക്കുന്നതിനും, എതിരാളികളുടെ ശക്തിമത്തായ എതിർപ്പുകൾക്കു മധ്യ സംഘടനയെ മുന്നോട്ട് നയിക്കാനും സി.ച്ചിന് കഴിഞ്ഞു. ഇതിന്റെ മൊത്തം പങ്ക് സി.എച്ചിനു മാത്രം അവകാശപ്പെട്ടതാണെന്നു ഞാൻ പറയും. ബാഫഖി തങ്ങളെപ്പോലുള്ള മഹാന്മാരുടെ ശക്തമായ പിൻബലത്തോടെ, സി.എച്ച് നടത്തിയ തേരാേട്ടമാണ് മുസ്ലിം ലീഗിനു ശക്തി പകർന്നത് എന്നു ഞാൻ വിശ്വസിക്കുന്നു.

അതുകൊണ്ട്, സി.എച്ചിനെ ഞാൻ കാണുന്നത്, മർദ്ദിതരുടെ വിമോചകനായാണ്. അവശത മുറ്റിയ സാധാരണക്കാരൻ അഭയ കേന്ദ്രമായാണ്. നിരാലംബർക്ക് അത്താണിയായാണ്. നമുക്ക് ഏറ്റവുമധികം ആവശ്യമുള്ള സന്ദർഭത്തിലായിരുന്നു സി.എച്ച് നമ്മെ വിട്ടുപോയത്. നാൾക്കുനാൾ അദ്ദേഹത്തിന്റെ പ്രസക്തി കൂടുതൽ ബോധ്യപ്പെടുകയും ചെയ്യുന്നു. ആ ധന്യാത്മാവിന്റെ സ്മരണക്കു മുമ്പിൽ ബാഷ്പാജ്ഞലികൾ.

തൂലിക - 1993 സെപ്തംബർ