ഓർമ്മയിലെ സുഗന്ധം
By: ഇബ്രാഹിം ബേവിഞ്ച

വായിച്ചാലും വായിച്ചാലും പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത ചില വാചകങ്ങൾ സി.എച്ച്. മുഹമ്മദ്കോയ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലതിലൂടെ കടന്നുപോവുകയാണ് ഈ മാസത്തെ 'ചിന്തന' യിൽ ചെയ്യുന്നത്.
നമ്പർ ഒന്ന്: (അധികാരത്തിലി രിക്കുമ്പോൾ ചെയ്യാത്തത് അധികാരം നഷ്ടപ്പെട്ട സന്ദർഭത്തിൽ ചെയ്യണമെന്ന് അവശ്യപ്പെടുക കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഒരു അടവാണല്ലോ. ഇത്തരമൊരു രാഷ്ട്രീയ സന്ദർഭത്തിൽ സി.എച്ച്. പറഞ്ഞ കാര്യങ്ങൾ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും പ്രസക്ത മാകുന്നതിനാലാണ് ആ വാക്യങ്ങൾ ഇവിടെ ഉദ്ധരിക്കുന്നത്. അന്നത്തെ കമ്യൂണിസ്റ്റ് സർക്കാറിനെ വിമർശിക്കാനാണ് സി.എച്ച്. ഇത് പറയുന്നത്. പക്ഷേ കേരളത്തിലുള്ള ഏത് മുന്നണിക്കും അതിലെ പാർട്ടികൾക്കും ഈ വാക്യങ്ങൾ ബാധകമായിത്തീരുന്നു എന്നതാണ് വിസ്മയകരം). "ഈ അവസരത്തിൽ എനിക്ക് വിക്രമാദിത്യന്റെ സിംഹാസനത്തെ സംബന്ധിച്ച ഒരു കഥയാണ് ഓർമവരുന്നത്- വിക്രമാദിത്യന്റെ സിംഹാസനത്തിന്റെ മീതെയുള്ള സ്ഥലത്തിരിക്കുമ്പോൾ വഴിപോകുന്നവരെ. ആട്ടിടയൻ വിളിച്ചുവരുത്തി സൽക്കരിക്കാൻ ശ്രമിക്കും. ആ സിംഹാസനത്തിന്റെ മുകൾപരപ്പിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ ആ ആൾ മറ്റുള്ളവരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. കുഴിച്ചു നോക്കിയപ്പോഴാണ് സിംഹാസനം കണ്ടത്. അതുപോലെ അധികാരത്തിലിരുന്നപ്പോൾ തോന്നാതെ അധികാരത്തിന്നു വെളിയിൽ വരുമ്പോൾ ഈ ബുദ്ധി തോന്നുന്നത് ശരിയായിരിക്കുകയില്ല. നിങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ നിങ്ങൾ എന്ത് നിലപാട് എടുത്തുവോ അത് ഇന്നും തുടരുകയാണ്. നിങ്ങൾ ചെയ്യാതിരുന്നത്, ഇന്നത്തെ മന്ത്രിസഭ ചെയ്യുകയാണെന്ന് സമ്മതിക്കാനുള്ള സത്യദീക്ഷ പ്രതിപക്ഷത്തിന് ഉണ്ടാകണം” നമ്പർ രണ്ട്: (നൂറുശതമാനം
രാഷ്ട്രീയക്കാരനായാണല്ലോ സി.എച്ച്. ജീവിച്ചത്. താനെന്തിനാണോ ജിവിത കാലം മുഴുവൻ കഴിച്ചുകൂട്ടിയത് അതിലെ ജീർണ്ണതയെ തിരിച്ചറിഞ്ഞ് അതിനെ മാലോകരോട് അതി മനോഹരമായ ഭാഷയിൽ പറഞ്ഞ് അവരുടെ മനസ്സിന് ശുദ്ധീകരണം നൽകാൻ സി.എച്ചിനെപ്പോലെ മറ്റൊരു രാഷ്ട്രീയക്കാരനും കേരളത്തിൽ സാധിച്ചിട്ടുണ്ടാകുമെന്ന് തീരെ തോന്നുന്നില്ല) “മനുഷ്യനെ മയക്കുന്ന കറുപ്പാണ് രാഷ്ട്രീയം. രാഷ്ട്രീയ നേതാക്കൾക്ക് സ്വീകരണം കൊടുക്കുന്ന നേരംകൊണ്ട് പഠനത്തിൽ ഒന്നാംസ്ഥാനം നേടിയവർക്ക് സ്വീകരണം നൽകുക. രാഷ്ട്രീയ നേതൃത്വത്തിൽ വരാനും രക്തസാക്ഷിയാകാനും ബുദ്ധിവേണമെന്നില്ല. അതേസമയം ബുദ്ധിപരമായ നേതൃത്വം നൽകുന്ന ആൾക്ക് ബുദ്ധിതന്നെ വേണം” (ബുദ്ധിയുള്ളവരെയാണോ, സി.എച്ച് തന്നെ പറയുന്ന ബുദ്ധിയില്ലാത്തവരെയാണോ നാം കൊണ്ടാടുന്നതെന്ന് സി.എച്ചിന്റെ പ്രസ്ഥാനത്തെക്കുറിച്ച് കൂടി ചേർത്ത് പരിശോധിച്ചാൽ ഇത്തിരിനേരം കണ്ണടച്ച് മനംതുറന്ന് ഓരോ ലീഗുകാരനും ചിന്തിച്ചാൽ നിഷ്കളങ്കരായ ആളുകൾക്ക് അസ്വസ്ഥതതോന്നും.
നമ്പർ മൂന്ന്: (കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമ്പത്തികസ്ഥിതിയും അധ്വാനിച്ചു ണ്ടാക്കുന്ന പണം ർത്തടിക്കുന്ന അവസ്ഥയും കണ്ട് മനം നൊന്ത് ഹൃദയം തപിച്ച് പണ്ട് സി.എച്ച്. പറഞ്ഞത് ഇന്ന് കുറേക്കൂടി വിശാലാർത്ഥത്തിൽ പ്രസക്തമാകുന്നത് നോക്കുക) “അരനൂറ്റാണ്ട് മുമ്പ് കേരളത്തിലെ മുസ്ലിം സമുദായത്തിൽ വലിയൊരു ഭാഗം പ്രധാനമായും മറുനാടുകളെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അക്കാലത്ത് കാസർകോട് തൊട്ട് ബീമാപള്ളിവരെ സഞ്ചരിച്ചാൽ റങ്കൂണിൽ നിന്നോ ഇന്തോനേഷ്യയിൽ നിന്നോ മണിയോർഡറും പാർസലും വരാത്ത പ്രദേശങ്ങൾ ഉണ്ടാവില്ല. മദിരാശി. ബോംബെ, കൊൽക്കത്ത, ബാംഗ്ലൂർ, മുതലായ ഇന്ത്യൻ പട്ടണങ്ങളിൽ ഗണ്യമായൊരെണ്ണം മാപ്പിളമാരുണ്ടായിരുന്നു. അന്ന് അവരുടെ കുടുംബങ്ങളുടെ കല്ല്യാണവും കാതുകുത്തുകളും യാതൊരടിയന്തിര സ്വഭാവവുമില്ലാത്ത 'അടിയന്തിര'ങ്ങളും അനാവശ്യമായ ആവശ്യങ്ങളുമൊക്കെ നടന്നിരുന്നത് മറുനാട്ടിലെ മാപ്പിളമാർ മുതുകെല്ല് പൊട്ടുമാറദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടായിരുന്നു. മയ്യഴിയിലും ഇടവഴിയിലും മാറാലകെട്ടിക്കിടക്കുന്ന മണിമാളികകളിലെ മണ്ണിലും കുമ്മായത്തിലും മറുനാട്ടിൽ മാപ്പിളമക്കളുറ്റിച്ച വിയർപ്പിന്റെ മണവും ഉപ്പുമുണ്ടിപ്പോഴും. അന്നു തലയാണിയിളകി വെടിക്കെട്ടിനുപൊടിപാറ്റിയ പണം ബിരിയാണിവെച്ചു തകർത്തു തരിപ്പണമാക്കിയ പണം ഇന്നുണ്ടായിരുന്നു വെങ്കിൽ എന്നാരംഭിക്കുന്ന ആലോചനയ്ക്ക് ഒരുതുള്ളി കണ്ണീർകൊണ്ട് ഞാൻ വിരാമമിടട്ടെ"..
നമ്പർ നാല്: പത്രക്കാരും സി.എച്ചും തമ്മിൽ നടന്ന ഒരു ഭാഗമാണ് താഴെ ചേർക്കുന്നത്. ഇതിന് പ്രത്യേക വിശദീകരണങ്ങളാവശ്യമില്ല. ജീവിതം എങ്ങനെയാണ് പ്രവർത്തനങ്ങളിൽ നിറക്കേണ്ടതെന്ന് സി.എച്ച്. യുക്തിസഹിതം പറയുന്നുണ്ട്. ചന്ദ്രികയിലേക്ക് സി.എ ച്ചിനെ കൈപിടിച്ചുകൊണ്ടുവന്ന സീതിസാഹിബിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനം ഒഴിവുദിവസമാക്കുമോ എന്ന് പത്രക്കാർ ചോദിച്ചപ്പോൾ സി.എച്ച്. നൽകിയ മറുപടി ഇങ്ങനെ. “ഒഴിവ് നൽകിയല്ല, കൂടുതൽജോലിയെ ടുത്താണ് നേതാക്കളോട് ആദരവ് പ്രകടിപ്പിക്കേണ്ടത്. ഗവേഷണം നടത്തിനോക്കിയാൽ 365 ദിവസവും അവധിയാക്കാനുള്ള ജന്മദിനങ്ങളോ ചരമ ദിനങ്ങളോ നമുക്ക് കാണും.” ഒരു മഹാത്മാവിനോട് നാം ആദരവ് കാട്ടേണ്ടത് കൂടുതൽ പ്രവർത്തിച്ചുകൊണ്ടാകണമെന്ന ഈ ശ്രേഷ്ഠചിന്ത ജപ്പാനിൽ നിന്ന് വരാറുള്ള വാർത്തകളിൽ നിന്ന് നാം മനസ്സിലാക്കിയതാണ്. അവിടെ തൊഴിലാളികൾ സമരം ചെയ്യുന്നത് പോലും പതിവായി ചെയ്യാറുള്ള സമയത്തേക്കാൾ ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചുകൊണ്ടാണ്.
നമ്പർ അഞ്ച്: ചെറുപ്പത്തിൽ ചന്ദ്രികയിലേക്ക് ധാരാളം ലേഖനങ്ങൾ അയച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു സി. എച്ച്. അവയിൽ പലതും തിരസ്കരിക്ക പ്പെട്ടു. ദുഃഖിതനായ സി.എച്ച് എന്ന അന്നത്തെ വിദ്യാർത്ഥി പത്രാധിപരായ വി.സി. അബൂബക്കർ സാഹിബിന്റെ മുമ്പിലെത്തി സലാം ചൊല്ലിയതിനു ശേഷം ചോദിച്ചു: "ഞാനയക്കുന്ന ലേഖനമൊന്നും 'ചന്ദ്രിക' പ്രസിദ്ധീകരിക്കാറില്ല. എന്റെ ലേഖനങ്ങൾ അത്ര മോശമാണോ? ഈ വിദ്യാർത്ഥിയാണ് പിന്നീട് 'ചന്ദ്രിക'യുടെ എക്കാലത്തേയും മഹാനായ പത്രാധിപരായിത്തീർന്നത്.
നമ്പർ ആറ്: 'ചന്ദ്രിക'യെ കുറിച്ചുള്ള സി.എച്ചിന്റെ ഒരു പ്രതികരണം ഇന്നത്തെ മാറിയ സാഹചര്യത്തിൽക്കൂടി എത്ര ഔചിത്യപൂർണ്ണമായിത്തീരുന്നുവെ
ന്നത് ആ നേതാവിന്റെ ദീർഘദൃഷ്ടിയെ ചൂണ്ടിക്കാട്ടുന്നു. “ചന്ദ്രിക പത്രം നിർത്തിക്കളയണം, അത് മുതലാവുന്നില്ല, ദിന പത്രം വാരികയാക്കണം, എന്നൊക്കെ അക്കാലത്ത് 'ചന്ദ്രിക'യുടെ ചക്രം തിരിച്ചിരുന്ന ഒരു മഹാൻ തീരുമാനിച്ചു. അന്ന് സീതിസാഹിബ് എന്റെ സ്നേഹിതന് എഴുതിയ ഒരു കത്തുണ്ട്. 'ചന്ദ്രിക' പൂട്ടി ക്കളയണമെന്ന് സമുദായം ലിക്വിഡേറ്റ് ചെയ്യണമെന്ന അല്ലെങ്കിൽ സമുദായം പിരിച്ചുവിടുമെന്ന് പറയുന്നതിന് തുല്യമാണെന്നാണ് എന്റെ നേതാവ്അന്ന് എഴുതിയത്. നേതാക്കൾ അത് പിരിച്ചുവിടാൻ സമ്മതിച്ചില്ല. എല്ലാവരുംകൂടി അതിനെ നിലനിർത്തി. ഇന്നു കേരളത്തിലെ അതിപ്രധാനമായ പത്രങ്ങളിലൊന്നായി 'ചന്ദ്രിക' യെ ഉയർത്തുന്നതിനുവേണ്ടി ചണ്ടിയിലും മണ്ണിലും കല്ലിടുകയും ആ പത്രസ്ഥാപനത്തിന്റെ ഓരോ കല്ലും കെട്ടി പടുത്തുകൊണ്ടുവരികയും ചെയ്യാൻ എന്റെ നേതാവ് ചിലവഴിച്ച ദിനരാത്രങ്ങൾ എത്രയാണെന്ന് 'ചന്ദ്രിക' യിലെ മനോഹരമായ കഥകളും ലേഖനങ്ങളും കവിതകളും ആസ്വദിക്കുന്ന യുവാക്കന്മാരെ. നിങ്ങൾ അറിയുകയില്ല...”
സി.എച്ചിന്റെ പിതാവായ ആലി മുസ്ലിയാർക്ക് ആയുർവേദത്തിൽ വലിയ താൽപര്യമായിരുന്നു. മൂത്തമകനെ ആയുർവേദത്തിലേക്ക് തിരിച്ചുവിടാൻ ആലി മുസ്ല്യാർ ആഗ്രഹിച്ചു. ചെറുപ്പകാലത്ത് തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ സി.എച്ച്. ആരംഭിക്കുകയും ചെയ്തു. പക്ഷെ സമുദായത്തേയും സമൂഹത്തേയും രാഷ്ട്രത്തേയും ചികിത്സിക്കുന്ന രാഷ്ട്രീയ ആയുർവേദ ചികിത്സകനായിത്തീരുകയാണല്ലോ സംഭവിച്ചത്.
മന്ത്രിയായ സന്ദർഭത്തിൽ സി.എ ച്ച്. തൈക്കാട്ടുശ്ശേരിയിലെ വൈദ്യരത്നം ആയുർവേദ കോളേജിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച സമ്മേളനത്തിൽ 'ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ മൗലിക സിദ്ധാന്തങ്ങൾ' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് അഷ്ടാംഗഹൃദയത്തിലെ ഒരു ശ്ലോകം അദ്ദേഹം ചൊല്ലി. മുപ്പത്തഞ്ചുവർഷം മുമ്പ് പഠിച്ച ആ ശ്ലോകം അന്നും സി.എച്ചിന്റെ ഓർമ്മയിലുണ്ടായിരുന്നു.
"ഘന ചന്ദന ശൂണ്യാംബു
പപ്പടോ ശീര സാധിതം
ശീതം തേ ദ്യോഹിമംതോയ
പാചനം തൃട്ജ്വരാപഹം"
മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പർപ്പടകപ്പുല്ല്, രാമച്ചം, ഇത് കൊണ്ടുണ്ടാക്കുന്ന പാനീയം, തണ്ണീർ, ദാഹത്തേയും ജ്വരത്തേയും ശമിപ്പിക്കുമെന്ന് ഏകദേശാർത്ഥം.
മുസ്ലിം സമുദായം ഇന്നും ദാഹവും ജ്വരവും പിടിപെട്ട് കിടക്കുകയാണ്. ഒരു പുതിയ രാഷ്ട്രീയ വൈദ്യനെ സമുദായം നോക്കിയിരിക്കുകയാണല്ലോ.
(ഈ ലേഖനം തയ്യാറാക്കിയത് സി.എച്ചിന്റെ ഫലിതങ്ങൾ വീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ്.)