VOL 03 |

സിഎച്ചിന്റെ മൊഴികൾ

By: CH മുഹമ്മദ് കോയ

സിഎച്ചിന്റെ മൊഴികൾ
“മുസ്ലിം സമുദായത്തിന് ബുദ്ധിപരമായ നേതൃ ത്വം നൽകണം. നേതാവ് സ മുദായത്തിന്റെ ദാസനാകണമെന്നാണ് ഖലീഫാഉമർ ന മ്മെ പഠിപ്പിക്കുന്നത്. സമുദായത്തിൽ ധാരാളം മേസ്തിരിമാരാണുള്ളത്. മറ്റുള്ളവർ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ച് നട ക്കു കയാണ് ഇവരുടെ ജോലി. ഇത്തരം മേസ്തിരിമാരല്ല നമു ക്ക് വേണ്ടത്. സമുദായം വിദ്യാഭ്യാസപരമാ യും, മതപരമായും ഉയരാൻ എന്തെല്ലാം ആവശ്യമാണോ അതെല്ലാം ചെയ്യണം. അ തിനു വേണ്ടി ഉമറാക്കളും, ഉലമാക്കളും ബുദ്ധിജീവികളും ഉ ണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സമയം ഇ പ്പോൾതന്നെവൈകി ഇനി നമുക്ക് കാത്തിരിക്കാൻ നേരമില്ല”.

“ലോകവിജ്ഞാനത്തിന്റെ കൈത്തിരി ഉയർത്തിപ്പിടിച്ചവരായിരുന്നു മുസ്ലിംകൾ. സമുദ്രാനന്തരവ്യാപാരം അജ്ഞാതമായിരുന്ന കാലത്ത് കൊടുങ്ങല്ലൂർ വരെ എത്തിയവരാണ് അവർ. വിശുദ്ധ ഖുർആൻ ജനങ്ങളോട് പഠിക്കുവാനും ചിന്തിക്കുവാനുമാണ് ഉൽബോധിപ്പിക്കുന്നത്. ഭൂമിയും ആകാശ വും വിശാലമാണെന്നു ഖുർ ആൻ പഠിപ്പിക്കുന്നു. അത് പരിഭാഷപ്പെടുത്തി ഇതരർ സ്വന്തമാക്കി മുന്നേറുന്നു."

"മുസ്ലിംകൾ പിന്നോക്കക്കാരായി മുദ്രകുത്തിക്കഴിയുന്ന വിരോധാഭാസമാണ് കാണുന്നത്. മുസ്ലിംകൾ വെള്ളം കോരികളും വിറകു വെട്ടികളുമായി കഴിയേണ്ടവരല്ല. വിദ്യാഭ്യാസത്തെ ആത്മീയമെന്നും, ഭൗതികമെന്നും വേർതിരിച്ചു നിറുത്തിയതാരാണെന്ന് എനിക്കറിയില്ല. കാലത്തിനൊത്ത വിദ്യാഭ്യാസം മുസ്ലിം കൾ നേടണം. ശാസ്ത്രീയ രംഗത്ത് അവർ ഉത്സുകരാവണം. ഒന്നുമില്ലെങ്കിൽ ഞാൻ മീൻ വിറ്റു കഴിഞ്ഞോളാം' എന്ന മനോഭാവം മാറ്റ ണം. മത്സ്യം പിടിക്കുന്നതുകൂടി ഇന്ന് ശാസ്ത്രീയമാർഗ്ഗത്തിലാണ്”

“വിദ്യാഭ്യാസപരമായ പുരോ ഗതി കൈവരിച്ചില്ലെങ്കിൽ മുസ് ലിം സമുദായം എടുക്കാത്ത നാണയമായി മാറും. മുസ്ലിം സ മുദായം വിദ്യാസമ്പന്നമാകുമ്പോൾ ലീഗ് നശിക്കുമെന്ന് ചിലർ പ്രചാരവേല ചെയ്തിരുന്നു. എന്നാൽ ഓരോ പഞ്ചായത്തിലും ഹൈ സ്ക്കൂളുകൾ സ്ഥാപിച്ച് ലീഗ് അതിനെ വെല്ലുവിളിച്ചിരിക്കുന്നു”