സിഎച്ച് സ്മരണയുടെ നിറവ്
By: അക്ബർ കക്കട്ടിൽ

വിദ്യാർത്ഥിയായിരിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയരംഗത്ത് ഉന്നതനിലയിലുള്ള പലപ്രഗത്ഭരുമായും പരിചയപ്പെടാൻ എനിക്കവസരമുണ്ടായിട്ടുണ്ട്. രണ്ടു തവണ നേരിൽ കണ്ടിട്ടും സി.എച്ച് മുഹമ്മദ് കോയയുമായി മുഖാമുഖം നിൽക്കാനോ, സംസാരിക്കാനോ എനിക്കു കഴിഞ്ഞില്ല. മുൻകയ്യെടുക്കാനുള്ള എന്റെ അധൈര്യമായിരിക്കണം അതിനു കാരണമെന്ന് ഇപ്പോൾ തോന്നുന്നു. എന്നിട്ടും സി.എച്ചിനെ ഞാൻ എപ്പോഴും ഓർക്കുന്നു. 'എനിക്കു പരിചയപ്പെടാനായില്ലല്ലോ' എന്ന് ഞാൻ ഖേദിക്കുന്ന അപൂർവ്വം അതികായരിൽ പ്രമുഖസ്ഥാനത്ത് അദ്ദേഹം നിറഞ്ഞു നൽക്കുന്നു. എന്തുകൊണ്ടായിരിക്കും ഇത്? നമുക്ക് അജ്ഞാതരായവരോടുപോലും 'അപഗ്രഥനാതീതം' എന്നൊക്കെ പറയാറുള്ളതു പോലൊരു 'സ്വകാര്യ അടുപ്പം' ചിലപ്പോൾ ഉണ്ടാവാറില്ലേ? അത്ത രമൊരടുപ്പം എനിക് സി.എച്ചിനോടുണ്ടായിരുന്നു.
സി.എച്ചിനെ ഞാനാദ്യം അറിയുന്നത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെയും അതിലെ മൂർച്ചയുള്ള ഫലിതങ്ങളിലൂടെയുമാണ്. വായിച്ചും പലരിലൂടെയും കേട്ടും ആവേശം കൊണ്ടിരുന്ന കാലത്താണ് കക്കട്ടിൽ ടൗണിൽ വച്ച് ടേപ്പ് ചെയത് അദ്ദേഹത്തിന്റെ ഒരു പ്രസംഗം പൂർണ്ണരൂപത്തിൽ കേൾക്കാനിടയാവുന്നത്. വില്യാപ്പള്ളിയിലോ മറ്റോ അദ്ദേഹം ചെയ്തതായിരുന്നു അതെന്നാണ് ഓർമ്മ. താജ് മഹൽ നേരിൽ കണ്ടപ്പോൾ പോലും 'ഇതിനെക്കുറിച്ചാണോ ഇത്രയൊക്കെ പറയുന്നത്' എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്. പക്ഷേ സി.എച്ച് മുഹമ്മദ് കോയയുടെയൊക്കെ അപ്പുറത്താണല്ലോ' എന്ന് ഞാൻ വിസ്മയിച്ചു. അതു മുതൽക്കാണ് സിഎച്ചിനെ നേരിൽക്കാണണം, പ്രസംഗം കേൾക്കണം, സാധിച്ചാൽ മുഖാമുഖം സംസാരിക്കണം എന്നൊക്കെയുള്ള മോഹങ്ങൾ എന്നിൽ ജനിച്ചു.
അങ്ങനെയിരിക്കെയാണ് ഒരു തിരഞെഞ്ഞെടുപ്പ് പ്രചരണത്തിന് സി.എച്ച് തളിക്കരയിൽ വരുന്നത്. ഞാൻ കാലേക്കൂട്ടിത്തന്നെ സ്ഥലത്തെത്തിയിരുന്നു. തിരുമാനിച്ചതിലും നാലോ അഞ്ചോ മണിക്കൂർ കഴിഞ്ഞാണ് അദ്ദേഹം എത്തിയത്. പ്രസംഗിച്ച്, പ്രസംഗിച്ച് അങ്ങേയറ്റം അവശനായിരുന്നു. അഭിസംബോധന ചെയ്തശേഷം, കണ്ണും ചിമ്മി ഒറ്റപ്പറച്ചിലായിരുന്നു. ആ രംഗം ഇപ്പോഴും മനസ്സിലുണ്ട്. പ്രസംഗിച്ച രീതിയും. "ചെയ്തത് ഐക്യജനാധിപത്യ മുന്നണിയാണ്. -“ചെയ്തത് ഐക്യജനാധിപത്യമുന്നണിയാണ് -"ചെയ്ത് ഐക്യജനാധിപത്യമുന്നണിയാണ്. അതിനാൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എന്നതായിരുന്നുനെ വിജയിപ്പിക്കണം കണ്ണും ചിമ്മിപ്പറഞ്ഞതിന്റെ മട്ട്. പ്രസംഗം കഴിഞ്ഞ് പോകുന്നതിൻെറ ഇടവേളയിൽ, വേണമെങ്കിൽ, എനിക്ക് അദ്ദേഹത്തിനരികെ ചെല്ലാമായിരുന്നു എനിക്ക് അതിനുള്ള സ്വാതന്ത്ര്യം കിട്ടുന്ന വേദിയുമായിരുന്നു അത് പക്ഷേ ഞാൻ കരുതി " ഇതേതാടാ ഈ കൊച്ചു പയ്യൻ" എന്നദ്ദേഹത്തിന് തോന്നിയാലോ? അങ്ങേയറ്റം കഴീണിതനായ ഒരവസ്ഥയിൽ എന്റെ കടന്നു കയറ്റം അദ്ദേഹത്തിന് അസുഖകരമായാലോ?"
(ഇന്നെനിക്കറിയാം, എൻെ 'പയ്യത്തം' വകവച്ചുതാരാനുള്ള 'വലിപ്പം' ആ മനുഷ്യനുണ്ടായിരുന്നു)
ഞാൻ പോയില്ല. പക്ഷേ ഹൃദയത്തിൽ കുറിച്ചിട്ടു: ഞാൻ സി.എച്ച് മുഹമ്മദ് കോയയെ നേരിൽ കണ്ടു! പ്രസംഗം നേരിൽ കേട്ടു!
ഫാറൂഖ് കോളേജിൽ പഠിക്കുമ്പോഴാണ് ഇത്തരമൊരു രംഗം വീണ്ടും അരങ്ങേറുന്നത്. 'ചന്ദ്രിക'യിലെ കെ.കെ. മൊയ്തു എന്റെ സഹപാഠിയും സഹമുറിയനുമാണ്. ഒരു ദിവസം മൊയ്തു പറഞ്ഞു: "ഫറോക്കിൽ എം.എസ് എഫിന്റെ ഒരു കണവൻഷനുണ്ട്. സി.എച്ച് വരും." എനിക് വല്ലാത്തൊരു ഉന്മേഷമുണ്ടായി. വിണ്ടും സി.എച്ചിനെകാണാം, കൺവൻഷനായതുകൊണ്ട് സൗ കര്യം കൂടും, അടുത്ത് ബന്ധപ്പെടാം പെട്ടെന്ന് ആ ഉന്മേഷം പതർച്ചയായി. കാരണം ഞാൻ കെ.എസ്.യുവാണ്. ജില്ലാ തലത്തിൽ ഭാരവാഹിത്തം പോലുമുണ്ട്. ഞാനെങ്ങനെയാണ് എം.എസ്.എഫിന്റെ കൺവെൻഷനു പോലവുക. പോ യാൽ എം.എസ്.എഫും തന്റെ സം ഘടനയും അത് പ്രശ്നമാക്കില്ലേ?
മൊയ്തുവിന് എനിക്ക് സി.എച്ചിനോ
ടുള്ള ആരാധന അറിയാം മൊയ്തു പ്രോത്സാഹിപ്പിച്ചു : "നീ വന്നോളൂ. ഇതൊന്നും ആരും ശ്രദ്ധിക്കാൻ പോകുന്നില്ല". (എന്നെ പതുക്കെ എം.എസ്.എഫിലേക്ക് തട്ടിയെടുക്കാം എന്ന്കൂടി മൊയ്തു ഗൂഢമായി ആഗ്രഹിച്ചിട്ടുണ്ടാകും എന്ന് തുവിനെ നന്നായറിയാവുന്ന എനിക്കിപ്പോൾ തോന്നുന്നുണ്ട്.
പക്ഷേ ആന്ന് ആ വശം ചിന്തയിൽ വന്നിരുന്നില്ല. മനസ്സുനിറയെ സിച്ചായിരുന്നു. അവസാനം ഞാൻ പോകാൻ തന്നെ തീർച്ചപ്പെടുത്തി പോവുകയൂ ചെയ്തു.
വീണ്ടും സി എച്ചിനെ കണ്ടു? പ്രസം ഗം കേട്ടു!!
അതാ, അദ്ദേഹം വേദിയിൽ നിന്നിറങ്ങുന്നു പലരും അടുത്തു ചെല്ലുന്നുണ്ട്. സംസാരിക്കുന്നുണ്ട്. എന്റെ ഊഴമാണ്. അപ്പോൾ ശങ്കയായി "ഛെ എം.എസ്.എഫിന്റെ കൺവൻഷനിൽ ഒരു കെ.എസ്.യുക്കാരൻ കടന്നാക്രമണം' നടത്തുക! സി.എച്ചിനെ പ്പോലൊരു നേതാവിനെ കയറിപരിചയപ്പെടാൻ സ്വാതന്ത്ര്യമെടുക്കുക മോശം.. മോശം.” ഇപ്പോഴും ഞാൻ പോയില്ല.
സി.എച്ചിറങ്ങിയ ഉടനെ മൊയ് തുവിനോട് വിടപറഞ്ഞ് ഞാനും സ്ഥലം വിട്ടു. (ഇന്നെനിക്കറിയാം, ഒരു കൊച്ചുപയ്യൻ ‘മനസ്സ്’
കാണാനുള്ള "സന്മനസ്സ്' ആ മനുഷ്യനുണ്ടായിരുന്നു.
പൊതു ജീവിതത്തിലെ വേർപ്പാടുകൾ അപൂർവ്വമായേ എനിക്ക് ആഘാതങ്ങളേല്പിച്ചിട്ടുള്ളൂ സി.എച്ചിന്റേത് അത്തരമൊന്നായിരുന്നു. പ്രിയപ്പെട്ട എന്തോ ഒന്ന് അടർന്നു പോയതു പോലെ... സാഹിത്യരംഗത്ത് എന്റെ അടുപ്പങ്ങൾ വികസിച്ചപ്പോൾ ജ്യേഷ്ടസുഹൃത്തുക്കളിലൂടെ കേട്ടറിഞ്ഞ സി.എച്ചിന്റെ കൂടുതൽ വലുപ്പം ആ ആഘാതത്തിന്റെ തിവ്രത കൂട്ടിയിട്ടേയുള്ളൂ.
ഒരു സംഭവിമിതാ: 'മാതൃഭൂമി' കറുപ്പിലും വെളുപ്പിലും ഇറങ്ങിയ കാലത്ത് വർണ്ണ ചിത്രങ്ങളോടെ ആദ്യഭാഗത്തു തന്നെ കൊടുത്ത ഒരു കഥയുണ്ട് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ "ജീച്ഛവങ്ങൾ" മെഡിക്കൽ കോളേജിൽ ജോലിയുള്ള ഒരു ഹരിജനാണിതിലെ കേന്ദ്ര കഥാപാത്രം. ജന്മി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സ്വന്തം കാമുകിയുടെ ജഡം കേഡർ ടാങ്കിൽ നിന്ന് പുറത്തെടുത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ തലയോട് പൊളിച്ച് കാണിക്കേണ്ടിവരുന്ന അയാളുടെ അവസ്ഥ കഥയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഡോ. കുഞ്ഞബ്ദുള്ള അലിഗഡിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഇതെഴുതിയത്. അവിടെയുള്ള ചിലർ ഈ കഥയിൽ സ്വന്തം മുഖങ്ങൾ കണ്ടു. ആകെ പ്രശ്നങ്ങളായി. കുഞ്ഞബ്ദുള്ളയെ അലിഗഡിൽ നിന്നു പുറത്താക്കാൻ ശ്രമങ്ങൾ നടന്നു. അപ്പോൾ സി.എച്ച്. മുഖേന ഹിരൺ മുഖർജി ഇടപെട്ടാണ് കേസ്
ഒതുക്കിയത്.
ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ! സി.എച്ചിൻെറ ജീവിത കഥകൾ പലരുമായും പങ്കുവയ്ക്കാനിടവന്നപ്പോൾ അദ്ദേഹത്തോടുള്ള ആരാധന കൂടിയിട്ടേയുള്ളൂ. ആ കഥകളിൽ എന്തെല്ലാം ഉദാരതകൾ! എന്തെല്ലാം തമാശകൾ! എന്തെന്തു ധന്യതകൾ. സി.എച്ചിന്റെതു മാത്രമായ ഒരു ജീവിതം സി.എച്ച്. ജീവിച്ചു തീർത്തു.
ഈ ലേഖനം എഴുതിവരവേ, എനിക്കു ബോധ്യമാവുന്നു: സി. എച്ചിനോട് എനിക്ക് അപഗ്രഥനാതീതമായ ഒരു സകോര്യ അടുപ്പം ഉണ്ടാവാൻ ഒരു കാരണമുണ്ട്. അതല്പം വിശദീകരിക്കേണ്ടിയിരിക്കുന്നു. സാഹിത്യരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചതിനുശേഷം എനിക്ക് ഒരു പാർട്ടി ബന്ധങ്ങളുമില്ല എന്റെപഴയ കണക്ഷൻസ് വെച്ചു പറഞ്ഞാൽ പല പാർട്ടികളിലും വ്യക്തി ബന്ധങ്ങളുണ്ട് താനും. ഏതു കക്ഷിഭരിച്ചാലും കേന്ദ്ര- സംസ്ഥാന മന്ത്രിമാരിലോ സഭകളിലോ ഒരു സുഹൃത്തെങ്കിലുമുണ്ടാവുന്നത് ഒരു ഭാഗ്യമാണോ? എങ്കിൽ കഴിഞ്ഞ കുറേ ടേമുകളിലായി ഈ ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഈ സുഹൃത്തുക്കളും ഞാനും തമ്മിലുള്ള അടുപ്പത്തിൻ രഹസ്യ
മെന്താണ്? ഇന്നുവരെ എനിക്കുവേണ്ടി അവിഹിതമായി എന്തെങ്കിലും ചെയ്തു തരാൻ ഞാൻ അവരോടാരോടും ആവശ്യപ്പെട്ടിട്ടില്ല. അവർക്കുവേണ്ടി എന്തെങ്കിലുമെഴുതാനോ ചെയ്യാനോ അവരും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ ഞങ്ങളിൽപലരും ആത്മബന്ധം വെച്ചു
പുലർത്തുന്നു. ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് സഹൃദയത്വമാണ്, വായനയാണ് ഏതെല്ലാമോ അംശങ്ങളിൽ ഞങ്ങൾ സമാനഹൃദയരാണ്.
ഇപ്പോൾ നിങ്ങൾക്കും ബോധ്യമായിരിക്കുമല്ലോ: രാഷ്ട്രീയരംഗത്തുനിന്ന് ചോർന്നു പോയിക്കൊണ്ടിരിക്കുന്ന ഗുണവിശേങ്ങളാണ് സഹൃദയത്വവും വായനാ ശീലവും. ഇവയുടെ സാഫല്യമായിരുന്നു സി.എച്ച്. ഞങ്ങളെ അജ്ഞാതമായി ബന്ധിപ്പിച്ച കണ്ണി ഇതു തന്നെയാണ്. ഒരു രാഷ്ട്രീയ നേതാവ് എഴുത്തുകാരൻ കൂടിയാവുക എന്ന സൗഭാഗ്യത്തിന്റെയും ഉടമയയായി രുന്നു അദ്ദേഹം. ഇന്ന് എന്റെ പ്രിയസുഹൃത്ത് എം.കെ.മുനീറിലൂടെ ഞാൻ സി.എച്ചിനെ കാണാൻ ശ്രമിക്കുന്നു. ഒപ്പം ഇത്തരം രാഷ്ട്രീയ നേത്വങ്ങളിലൂടെ കലയും രാഷ്ട്രിയവും കൈ കോർക്കുന്നതും.
അതെ, അതുതന്നെ - രാഷ്ട്രീയവും സഹൃദയത്വവും സമന്വയിച്ച വ്യക്തിത്വമായിരുന്നു സിഎച്ചിന്റേത്. അതുകൊണ്ടുതന്നെ. 'എനിക്കു പരിചയപ്പെടാനായില്ലല്ലോ' എന്ന് ഞാൻ ഖേദിക്കുന്ന അപൂർവ്വം അതികായരിൽ പ്രമുഖസ്ഥാനത്ത് അദ്ദേഹം നിറഞ്ഞുനിൽക്കുന്നു.
തൂലിക 1994 സെപ്തംബർ