VOL 03 |

സി.എച്ച് കഴിവ് തെളിയിച്ച ഭരണാധികാരി

By: അരങ്ങിൽ ശ്രീധരൻ

സി.എച്ച്  കഴിവ് തെളിയിച്ച  ഭരണാധികാരി
അരനൂറ്റാണ്ടു കാലത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും പ്രാദേശികനിലവാരത്തിലുമുള്ള പലനേതാക്കളുമായി ഞാൻ ബന്ധം പുലർത്തിയിരുന്നു. രാഷ്ട്രീയ കക്ഷികളുടെ വേലിക്കപ്പുറത്ത് പ്രഗൽഭ സമ്പർക്കം പുലർത്തിയപ്പോൾ അവരിൽ എന്നെ 030 പലരുമായി ആകർഷിച്ച മഹൽ വ്യക്തികളിൽ ഒരാളായിരുന്നു സി.എച്ച്. മുഹമ്മദ്കോയ. കോഴിക്കോട് മുൻസിപ്പൽ കൗൺ സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് അന്നു സ്ഥാനാർത്ഥിയായിരുന്ന സി.എച്ചിനെ ഞാൻ പരിചയപ്പെടുന്നത്. യുവത്വവും കരുത്തും അദ്ദേ

ഹത്തിന്റെ ജീവിതത്തിലെ സവിശേഷതകളായിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും മുസ്ലിംലീഗും ചേർന്നുകൊണ്ട് പ്രവർത്തിച്ചകാലങ്ങളിൽ ഞങ്ങൾ വളരെ അടുത്തു. പ്രഗൽഭനായ വാഗ്മി, മികച്ച പത്രപ്രവർത്തകൻ. ഗ്രന്ഥകാരൻ എന്നീ നിലയിൽ അദ്ദേഹം ജനങ്ങളുടെ പ്രിയംകരനായി. വാചാലനായ സി.എച്ച്. മുസ്ലിം ലീഗിന്റെ പടയാളി തന്നെയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഹർലാൽനെഹ്റു കോഴിക്കോട് സന്ദർശിച്ചപ്പോൾ പ്രസംഗത്തിൽ മുസ്ലിംലീഗിനെ ചത്തകുതിരയോടു ഉപമിക്കുകയുണ്ടായി. അന്നു ചന്ദ്രിക പത്രത്തിന്റെ പത്രാധിപരായിരുന്ന സി.എച്ച്. മുഹമ്മദുക്കോയ നെഹ്റുവിനു നൽകിയ മറുപടി ആ കാലഘട്ടത്തിൽ കേരള രാഷ്ട്രീയ രംഗത്തെ പിടിച്ചുകുലുക്കുകയുണ്ടായി. മുസ്ലിം ലീഗ് ചത്തകുതിരയല്ല, ഉറങ്ങുന്ന സിംഹമാണ് എന്നായിരുന്നു നെഹ്റുവിന് സി.എച്ച്. നൽകിയ മറുപടി. മുസ്ലിംലീഗിന്റെ സാരഥിയായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, പണ്ഡിതനും പ്രഗൽഭനുമായ കെ.എം. സിതീസാഹിബ് എന്നിവർക്കും പ്രിയംങ്കരനായിരുന്നു സി.എച്ച്. മുഹമ്മദ്കോയ. ഭരണാധികാരി എന്ന നിലയിൽ സി.എച്ചിന് അപാരമായ കഴിവുണ്ടായിരുന്നു. ഭരണസംവിധാനത്തിൽ കക്ഷി രാഷ്ട്രീയം കുത്തിചെലുത്തുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. ഇതു പറയുമ്പോൾ ഒരു സംഭവം ഞാൻ ഓർക്കുന്നു. തിരുരിൽ നടന്ന ഒരു സംഘർഷത്തിന് നേതൃത്വം കൊടുത്ത കുറച്ച് മുസ്ലിംലീഗിന്റെ പ്രവർത്തകന്മാർ ഒരു മുസ്ലിം പള്ളിയിൽ അഭയം തേടി. ആഭ്യന്തരവകുപ്പ് മന്ത്രിയുടെ പാർട്ടിക്കാരയത്കൊണ്ടു പോലീസ് മേധാവികൾ അന്നത്തെ ആഭ്യന്തരവകുപ്പുമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയയോട് ഞങ്ങൾ എന്തു ചെയ്യണമെന്നു ശ്രദ്ധയിൽ പെടുത്തി. പോലീസ് മേധാവികൾ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ അന്നു സി.എച്ചിന്റെ ഓഫീസിൽ ഞാനുമുണ്ടായിരുന്നു. പോലീസ് മേധാവികൾക്ക് സി.എച്ച്. നൽകിയ മറുപടി എന്റെ ഓർമ്മകളിൽ തിളങ്ങിയും തെളിഞ്ഞും നിൽക്കുന്നു. മുസ്ലിം ദേവാലയങ്ങൾ സാമൂഹ്യവിരുദ്ധർക്കു അഭയം തേടാനുള്ള സങ്കേതമല്ല അത്കൊണ്ടു പള്ളിയിൽ കയറി പറ്റിയവരെ കക്ഷി രാഷ്ട്രീയം നോക്കാതെ കർശനമായ നടപടിക്ക് വിധേയമാക്കണമെന്നായിരുന്നു സി. എച്ച്. പോലീസ് മേധവികൾക്ക് നൽകിയ മറുപടി. ഈ നടപടിയെ

മുസ്ലിംലീഗിലെ ചില പ്രമാണികൾ അന്നു വിമർശിച്ചിട്ടുണ്ടായിരുന്നു. ഒരു ജനാധിപത്യ വ്യവസ്ഥയിൽ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നു വർ എല്ലാവിഭാഗം ജനങ്ങളോടും നീതി കാണിക്കേണ്ടതാണ്. ഈ ആദർശം പുലർത്തിയ സി.എച്ച്. ഭരണാധികാരികൾക്ക് ഇന്നും മാതൃകയാണ്. മലബാറിന്റെ പുരോഗതിയിൽ അദ്ദേഹം വളരെയേറെ തൽപ്പരനായിരുന്നു. കോഴിക്കോട് സർവ്വകാലശാല സ്ഥാപിക്കുന്നതിനുവേണ്ടി സി.എച്ച്. ചെയ്ത സേവനങ്ങൾ അവിസ്മരണീമാണ്. വ്യക്തിബന്ധങ്ങൾ കാത്തുസൂ ക്ഷിക്കുന്നതിൽ എല്ലായ്പ്പോഴും അദ്ദേഹത്തിന് പ്രതിപത്തിയുണ്ടായിരുന്നു. പലഘട്ടങ്ങളിലായി ഇണങ്ങിയും പിണങ്ങിയും നിൽക്കുന്ന രണ്ടു പാർട്ടികളിൽ പ്രവർത്തിക്കുന്ന വരുമായി അദ്ദേഹം വ്യക്തിപരമായ ബന്ധം എന്നും പുലർത്തിപോന്നിരുന്നു. 'തുലിക' പ്രസിദ്ധീകരിക്കുന്ന ഈ അനുസ്മരണ കുറിപ്പിൽ സി. എച്ചുമായുള്ള എന്റെ ബന്ധത്തിനെക്കുറിച്ചു വളരെ കുറച്ചുകാര്യങ്ങളെ ഞാൻ എഴുതിയിട്ടുള്ളു. അദ്ദേഹത്തിന്റെ മകൻ മുനീർ ഇന്നു മന്ത്രിയാണ്. വന്ദ്യനായ, തത്വദീക്ഷയുടെ പ്രകാശഗോപുരമായിരുന്ന തന്റെ പിതാവിന്റെ കാൽപ്പാടുകൾ മകനും തുടരുമെന്നു ഞാൻ വിശ്വസിക്കുന്നു.