മഹാനായ മനുഷ്യൻ
By: വൈക്കം മുഹമ്മദ് ബഷീർ

സി എച്ച്. മുഹമ്മദ് കോയ മഹാനായ മനുഷ്യനായിരുന്നു. എനിക്കദ്ദേഹത്തെ ഒരുപാടു കാലമായി അറിയാം. ഞങ്ങൾ തമ്മിൽഒരുപാട് കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. ഇടക്കിടയ്ക്ക് കാണുമായിരുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരു മനുഷ്യൻ അദ്ദേഹം മാത്രമായിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാൻ സി.എച്ചിനെ കണ്ടതാണ്. അദ്ദേഹം ആരോഗ്യം തീരെ ശ്രദ്ധിച്ചിരുന്നില്ല. ആരോഗ്യത്തെ പ്പറ്റി ഞാൻ ഓർമപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: സാരമില്ല ബഷീറേ, സാരമില്ല. എല്ലാം അല്ലാഹുവിന്റെ ഹിതം. സൂക്ഷിച്ചാലും സൂക്ഷിച്ചില്ലെങ്കിലും മരിക്കും.”
അദ്ദേഹം പോയി. അദ്ദേഹത്തെപ്പോലുള്ള ഒരാൾ വേറെ ഇല്ല. അദ്ദേഹം പോയി. അദ്ദേഹത്തിന്റെ ആത്മാവിനു കരുണാമയനായ അല്ലാഹു നിത്യശാന്തി നൽകട്ടെ.
അദ്ദേഹം പോയി. അദ്ദേഹത്തെപ്പോലുള്ള ഒരാൾ വേറെ ഇല്ല. അദ്ദേഹം പോയി. അദ്ദേഹത്തിന്റെ ആത്മാവിനു കരുണാമയനായ അല്ലാഹു നിത്യശാന്തി നൽകട്ടെ.