ഒരേ സമയം ശിഷ്യനും വഴികാട്ടിയും
By: ബി.വി അബ്ദുല്ലക്കോയ

സി എച്ച്: എന്തെല്ലാം ഓർമകളാണ് ഈ രണ്ടക്ഷരം നമ്മുടെ സ്മൃതിപഥത്തിൽ കൊണ്ടുവരിക. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രാമുഖ്യവും പ്രാധാന്യവും കൈവരിച്ച പല പ്രഗൽഭരും കേരളത്തിലുണ്ടായിട്ടുണ്ട്. ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും വർഗീസുമാപ്പിളയും കെ.പി കേശവമേനോനും അബ്ദുറഹ്മാൻ ബാഫഖി തങ്ങളും കെ.എം സീതിസാഹിബുമെല്ലാം അക്കൂട്ടത്തിൽ എണ്ണപ്പെട്ട മഹാന്മാരാണ്. എന്നാൽ താൻ വ്യാപരിച്ച രാഷ്ട്രീയ സാമുദായിക സാംസ്കാരിക ഒരു സാഹിത്യമണ്ഡലങ്ങളിലെല്ലാംതന്നെ പോലെ വിജയം വരിച്ച മറ്റൊരാൾ കേരളത്തിൽ ജീവിച്ചിട്ടില്ല.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന വാഗ്വിലാസം, മൂർച്ചയേറിയ പേന, വിശ്രമമില്ലാത്ത ജീവിതം, ആരെയും തന്നിലേക്കാകർഷിക്കുന്ന സ്വഭാവ വൈശിഷ്ട്യം, ഏതു തസ്തികയിലായാലും കാര്യങ്ങൾ ഗഹനമായി മനസ്സിലാക്കി അവസരോചിതം പ്രവർത്തിക്കാനുള്ള ഭരണപാടവം..., ഇതെല്ലാം ഒത്തൊരുമിച്ച് മറ്റേതു കേരള നേതാവിലും നമുക്കു കാണാൻ കഴിയുകയി 1943 നവംബർ 8ന് ഒരു മലയാളി സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ മുസ്ലിംകളുടെ അനിഷേധ്യ നേതാവായ ജിന്നാസാഹിബിനെ ആക്ഷേപിച്ച് വള്ളത്തോൾ നടത്തിയ ഒരു പ്രസംഗത്തെ ഖണ്ഡിച്ചുകൊണ്ടും പരാതിക്കാസ്പദമായ ഒരു പ്രസംഗം ജിന്നാ സാഹിബ് നടത്തിയിട്ടില്ലെന്നും സമർത്ഥിച്ച് ഞാൻ ചന്ദ്രികയിൽ ഒരു ലേഖനം എഴുതുകയുണ്ടായി. ലേഖനത്തെ അഭിനന്ദിച്ചുകൊണ്ട്, കേവലം ഒരു വിദ്യാർത്ഥിയായിരുന്ന സി.എച്ച് എഴുതിയ കത്തുമുഖേനയാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് 1944-ൽ നവാബ് സാദാ ലിയാഖത്തലി ഖാൻ കോഴിക്കോട് സന്ദർശിച്ചപ്പോൾ മുസ്ലിം വിദ്യാർത്ഥികളുടെ അവശതകൾ അവതരിപ്പിച്ച് സി.എച്ച് പ്രസംഗിച്ച വേദിയിൽ സത്താർസേട്ട്, സീതിസാഹിബ് എന്നിവരുടെ കൂടെ ഞാനുമുണ്ടായിരുന്നു. സി.എച്ചിന്റെ ഭാവിയെ സംബന്ധിച്ചുള്ള ചില പരാമർശങ്ങൾ അന്നു ലിയാഖത്തലിഖാൻ നടത്തിയത് ഇന്നും ഞാനോർക്കുന്നു. അന്നു തുടങ്ങി സി.എച്ചിന്റെ പൊതുജീവിതം ഒരു കുതിച്ചുചാട്ടമായിരുന്നു. പരപ്പിലിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പാണ്. സി.എച്ചിന്റെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ്. പേരെടുത്ത രാഷ്ട്രീയ നേതാവായിരുന്ന എ. മുഹമ്മദ്കോയ (അപ്പക്കോയ) ആയിരുന്നു എതിർസ്ഥാനാർത്ഥി. അൽഭുതമെന്നു പറയട്ടെ സി.എച്ച്, ആ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നു മാത്രമല്ല പിന്നീടൊരിക്കലും ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിട്ടുമില്ല. മിക്ക തെരഞ്ഞെടുപ്പുകളും വളരെ വാശിയേറിയതും എതിർപക്ഷങ്ങളെല്ലാം പലപ്പോഴും കൂട്ടായിത്തന്നെ അദ്ദേഹത്തെ എതിർത്തവയുമായിരുന്നു.
കോഴിക്കോട് നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് തെരഞ്ഞെടുപ്പാണ് സി.എച്ചിന്റെ വിജയക്കൊടി നാട്ടിയ മറ്റൊരു ജനവിധി. മുമ്പൊരിക്കൽ സീതി സാഹിബ് പരാജയപ്പെട്ട ഈ മണ്ഡലത്തിൽ ശക്തന്മാരായ മുൻമന്ത്രി കുട്ടികൃഷ്ണൻ നായരെയും മുൻ മേയർ മഞ്ചു നാഥറാവുവിനെയും ആയിരുന്നു സി.എച്ച് പരാജയപ്പെടുത്തിയത്.
ഉരുളക്കുപ്പേരിയെന്നോണം അസംബ്ലിയിലും പാർലമെന്റിലും നടത്തിയ ചോദ്യോത്തരങ്ങളും പ്രസംഗങ്ങളും പൊതുയോഗങ്ങളിലും സെമിനാറുകളിലും സാഹിത്യസമ്മേളനങ്ങളിലും നടത്തിയ ദീർഘമേറിയ പ്രസംഗങ്ങളുമെല്ലാം പഠനാർഹങ്ങളാണ്.
മുസ്ലിം ലീഗിനെ ചത്തകുതിരയെന്ന് ആക്ഷേപിച്ച് പ്രസംഗിച്ച പണ്ഡിറ്റ് നെഹ് റുവിനോട്, ഉറങ്ങിക്കിടക്കുന്ന സിംഹമാണ് അതന്ന് ഓർമപ്പെടുത്തിയ മറുപടി പ്രസംഗം 'ഷേറേകേരള' എന്ന ബഹുമതി സി.എച്ചിന് നേടിക്കൊടുത്തു. മുസ്ലിം ലീഗ് നാഷണൽ കൗൺസിലിൽ യു.പി മുതലായ ചിലസംസ്ഥാന പ്രതിനിധികൾ, കേരളത്തിലെ ജനത അവർക്കുവേണ്ടി ത്യാഗം ചെയ്യണമെന്ന് ആക്ഷേപിച്ചു പ്രസംഗിച്ചപ്പോൾ, ത്യാഗം ചെയ്യാം പക്ഷേ, ആത്മഹത്യക്കു പ്രേരിപ്പിക്കരുത് എന്ന് പ്രതിവചിച്ച അദ്ദേഹത്തിന്റെ മറുപടി സന്ദർഭോചിതവും വായടപ്പനുമായിരുന്നു.
നക്സലൈറ്റ് പ്രസ്ഥാനത്തെയും വിദ്യാർത്ഥി സമരത്തിന്റെ പേരിലുള്ള അക്രമസമരത്തെയും നേരിട്ടരീതി ഒരു പ്രഗൽഭനായ ആഭ്യന്തരമന്ത്രിയായും അറബി, സംസ്കൃതാദ്ധ്യാപകർക്ക് അംഗീകാരം നൽകുക, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കുക തുടങ്ങിയ പദ്ധതികൾ പ്രാപ്തിയുള്ള വിദ്യാഭ്യാസമന്ത്രിയായും കുറഞ്ഞകാലം കൊണ്ട് വലിയ പദ്ധതികൾവഴി മുഴുമിക്കുക വഴി ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന പൊതുമരാമത്ത് മന്ത്രിയായും ഈ നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ ആദരിച്ചു. അതുതന്നെയാണ് മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ലക്ഷങ്ങൾ പങ്കെടുത്ത മരണാനന്തര ബഹുമതിയും നിത്യസ്മാര കങ്ങളും അദ്ദേഹത്തിന് ലഭിക്കുവാൻ കാരണം.
എന്നെ ഏറ്റവും ആകർഷിച്ചത് സി.എച്ചിന്റെ വ്യക്തി സ്വഭാവ വൈശിഷ്ട്യമാണ്. അദ്ദേഹവുമായി പരിചയപ്പെടുന്ന ഏതൊരാൾക്കും താനാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സ്നേഹിതൻ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അവരോടുള്ള സമീപനം.
ബുദ്ധിമുട്ടുകയും കഷ്ടപ്പെടുകയും ചെയ്യുന്നവർക്കെല്ലാം അദ്ദേഹം തണലായിരുന്നു. 46 കൊല്ലത്തിനിടയിൽ ഒരിക്കലും ഞാനും സി.എച്ചും തമ്മിൽ ഇടഞ്ഞിട്ടില്ല. ആദ്യം എന്റെ ശിഷ്യനായും പിന്നീട് സഹപ്രവർത്തകനായും അവസാനം നേതാവും വഴികാട്ടിയായും പരിലസിച്ച സി.എച്ച്, എന്റെ ജീവിതത്തിലെ സർവസ്വവുമായിരുന്നു എന്നു പറയുവാൻ ഞാൻ മടിക്കുന്നില്ല. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം ഭാസുരമാക്കി കൊടുക്കട്ടെ.